ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ റമദാൻ സ്പെഷ്യൽ ബിരിയാണികൾ. ഇന്ന് അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.
രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പ് കളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
നല്ല കിടിലൻ കുക്കർ ബിരിയാണി തയ്യാറാക്കാം
വേണ്ട ചേരുവകൾ
സവാള 4 എണ്ണം
ചിക്കൻ 500 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് 2 ടേബിൾ സ്പൂൺ
മല്ലി ഇല പുതിയിന ഇല 1 ടേബിൾ സ്പൂൺ തൈരും കൂടി അരച്ച പേസ്റ്റ് 2 ടേബിൾ സ്പൂൺ
ജീരക ശാല അരി 2 കപ്പ്
വെള്ളം 4 കപ്പ്
നെയ്യ് 4 ടേബിൾ സ്പൂൺ
വെജിറ്റബിൾ ഓയിൽ 3 ടേബിൾ സ്പൂൺ
തക്കാളി 1 എണ്ണം
ഗ്രാമ്പു 4 എണ്ണം
പട്ട 2 എണ്ണം
ഏലക്കായ 4 എണ്ണം
ബെ ലീഫ് 1 എണ്ണം
പെരുജീരക പൊടി 1 ടീസ്പൂൺ
മല്ലി പൊടി 2 ടേബിൾ സ്പൂൺ
മുളക് പൊടി 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
ചെറുനാരങ്ങ നീര് 1 ടീസ്പൂൺ
പഞ്ചസാര 1/4 ടീസ്പൂൺ
ഉപ്പ് ആവിശ്യത്തിന്
തയ്യാറുക്കുന്ന വിധം
കുക്കറിൽ നെയ്യും ഓയിലും ഒഴിച്ചിട്ടു ചൂടാകുമ്പോൾ ഗ്രാമ്പു, പട്ട,ഏലക്കായ, ബെ ലീഫ് ചേർക്കുക. പിന്നീട് സവാളയും ഉപ്പും പഞ്ചസാരയും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് പച്ചമണം മാറുമ്പോൾ പൊടികളൊക്ക ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക. പിന്നീട് ചിക്കനും ഒപ്പം മല്ലി പുതിയിന തൈര് പേസ്റ്റ് ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് തക്കാളി അരിഞ്ഞതും ചേർത്ത് കുക്കറിൽ 1 വിസിൽ അടിപിക്കുക. പിന്നീട് വെള്ളം ഒഴിച്ച് അരിക്ക് ആവിശ്യമായ ഉപ്പും ചേർത്ത് തിളപ്പിക്കുക. ശേഷം അരി ചേർത്ത് ചെറു നാരങ്ങ നീരും ഒഴിച്ച് 1 വിസിൽ അടിപിക്കുക. പിന്നീട് മല്ലി ഇലയും പുതിയന ഇലയും വറുത്ത സവാളയും ചേർത്ത് അലങ്കരിക്കാം. സ്വാദിഷ്ട്ടമായ കുക്കർ ബിരിയാണി തയ്യാർ.
എളുപ്പം തയ്യാറാക്കാം രുചികരമായ ബ്രെഡ് പോള ; റെസിപ്പി