എസി വൃത്തി ആക്കുന്നതിനിടെ വീട്ടുടമ തന്നെയാണ് പാമ്പിനെ ആദ്യം കണ്ടെത്തിയത്.
വീടിനുള്ളിലെ കിടപ്പുമുറിയിൽ സജ്ജീകരിച്ചിരുന്ന എസിക്കുള്ളിൽ നിന്നും പാമ്പിനെയും പാമ്പിൻ കുഞ്ഞുങ്ങളെയും കണ്ടെത്തി. വിശാഖപട്ടണത്തെ പെൻഡുർത്തി ജില്ലയിലെ സത്യനാരായണയുടെ വീട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുറച്ചുകാലമായി ഉപയോഗിക്കാതിരുന്ന എസിയുടെ ഉള്ളിലാണ് പാമ്പുകൾ സുഖവാസം നടത്തിവന്നിരുന്നത്. എസി വൃത്തി ആക്കുന്നതിനിടെ വീട്ടുടമ തന്നെയാണ് പാമ്പിനെ ആദ്യം കണ്ടെത്തിയത്. ഒരു പാമ്പ് മാത്രമാണെന്നാണ് കരുതിയിരുന്നതെങ്കിലും തൊട്ടു പിന്നാലെ തന്നെ ഒരു പാമ്പിൻ കുട്ടം തന്നെ എസിക്കുള്ളിലുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മുട്ട വിരിഞ്ഞ നിലയിൽ നിരവധി പാമ്പും കുഞ്ഞുങ്ങളാണ് എസിക്കുള്ളിലുള്ളതെന്നും അദ്ദേഹം കണ്ടെത്തി.
അപകട സാധ്യത മനസ്സിലാക്കിയ സത്യനാരായണ, ഉടൻതന്നെ സമീപത്തെ ഒരു പ്രൊഫഷണൽ പാമ്പ് പിടുത്തക്കാരന്‍റെ സഹായം തേടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പുപിടുത്തക്കാരൻ പാമ്പിനെയും അതിന്‍റെ ചെറിയ കുഞ്ഞുങ്ങളെയും ശ്രദ്ധാപൂർവ്വം പുറത്തെടുത്തു, അവയെ ഏറെ സുരക്ഷിതമായി തന്നെ എസിയില്‍ നിന്നും നീക്കം ചെയ്തു. സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും വീഡിയോയിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വിരിഞ്ഞ കുഞ്ഞുങ്ങളെ രക്ഷാപ്രവർത്തകൻ ജാഗ്രതയോടെ കവറിനുള്ളിലാക്കി നീക്കം ചെയ്തു. അസാധാരണമായി സംഭവം സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടെയില്‍ അമ്പരപ്പുളവാക്കി.
Watch Video: സങ്കടക്കടൽ; 25 വർഷം തന്നോടൊപ്പം സർക്കസിലുണ്ടായിരുന്ന ആന മരിച്ചപ്പോൾ കണ്ണീർ വാർക്കുന്ന കൂട്ടുകാരി, വീഡിയോ വൈറൽ
മറ്റൊരു സംഭവത്തിൽ, ഇൻഡോറിൽ നിന്നുള്ള രക്ഷാപ്രവർത്തകൻ രാജേഷ് ജാട്ട് ടോയ്‌ലറ്റ് നിന്ന് ഉയർന്നുവരുന്ന വലിയ മൂർഖന്‍റെ ഞെട്ടിക്കുന്ന വീഡിയോ നേരത്തെ പങ്കിട്ടിരുന്നു. അദ്ദേഹത്തിന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോയും കാഴ്ചക്കാരെ ഭയപ്പെടുത്തി, പലരും അതിനെ അവരുടെ "ഏറ്റവും മോശമായ പേടിസ്വപ്നം" എന്നാണ് വിശേഷിപ്പിച്ചത്. ഏതായാലും സമാനമായ നിരവധി സംഭവങ്ങളാണ് സമീപകാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Watch Video: ഭയമോ, അതെന്ത്? തോളത്ത് കിടന്ന പാമ്പിനെ എടുത്ത് തട്ടിക്കളിക്കുന്ന കുട്ടി, വീഡിയോ വൈറൽ