കഴിഞ്ഞ 13 വർഷത്തിലധികമായി പ്രവാസിയായിരുന്ന അദ്ദേഹം ഹയ്യു അൽ സഫയിലെ ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു.
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം വഴിക്കടവ് മറുത സ്വദേശി ഹനീഫ കുരിക്കൾ (41) ആണ് ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ജിദ്ദയിലെ ഹയ്യു അൽ സഫയിലെ ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു. 13 വർഷത്തിലധികമായി പ്രവാസിയാണ്.
ഭാര്യ - ശക്കീറ. മകൻ മുഹമ്മദ് ഹാഷിം (16). പിതാവ് - അബു കുരിക്കൾ, മാതാവ് വിയ്യുമ്മ. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടിക്രമങ്ങൾക്ക് ഐസിഎഫ് പ്രവർത്തകർ നേതൃത്വം നൽകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം