അനധികൃതമായി പടക്കങ്ങൾ സൂക്ഷിച്ചു, രണ്ടുപേര്‍ ഒമാനിൽ പിടിയിൽ

രാജ്യത്ത് വില്‍പ്പന ലക്ഷ്യമിട്ടാണ് ഇവര്‍ അനധികൃതമായി പടക്കങ്ങൾ സൂക്ഷിച്ചത്. 

two arrested in oman for smuggling fireworks

മസ്കറ്റ്: ഒമാനില്‍ അനധികൃതമായ പടക്ക ശേഖരം കൈവശം വെച്ച രണ്ട് പേര്‍ പിടിയില്‍. വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡാണ് അനധികൃതമായി പടക്കങ്ങള്‍ കൈവശം വെച്ചവരെ പിടികൂടിയത്.

വില്‍ക്കാനുള്ള ഉദ്ദേശത്തിലാണ് ഇവര്‍ പടക്കങ്ങള്‍ സൂക്ഷിച്ചത്. സി​നാ​വ് വി​ലാ​യ​ത്തി​ലെ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​ നി​ന്ന് വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ് രണ്ടുപേരെയും പി​ടി​കൂ​ടി​യ​ത്. പ​രി​സ​ര​ത്തി​ന്റെ​യും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​ക്കും കാ​ര്യ​മാ​യ അ​പ​ക​ട​സാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്നത​ര​ത്തി​ലാ​യി​രു​ന്നു ഇ​വ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പിടിയിലായവര്‍ക്കെതിരെ നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

قيادة شرطة محافظة شمال الشرقية تستوقف شخصين لحيازتهما ألعاب نارية (مفرقعات) بهدف الاتجار بها بعد أن قاما بتهريبها وتخزينها في محل تجاري في ولاية سناو، معرضين سلامة المكان والأشخاص للخطر، وتستكمل الإجراءات القانونية. pic.twitter.com/LGwQ4YuWEW

— شرطة عُمان السلطانية (@RoyalOmanPolice)

Latest Videos

vuukle one pixel image
click me!