
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീലിൽ വീട്ടിൽ തീപിടിത്തം. തീപിടിത്തത്തില്‍ നാശനഷ്ടമുണ്ടായി. ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഫഹാഹീൽ, അഹ്മദി സെൻട്രൽ ഫയർ ഡിപ്പാർട്ട്മെന്റുകളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വീട് ഒഴിപ്പിക്കുന്നതിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട രണ്ട് പേരെ അടിയന്തര മെഡിക്കൽ സർവിസുകൾക്ക് കൈമാറി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് അറിയിച്ചു.
Read Also - കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam