പത്തനംതിട്ട റാന്നി സ്വദേശിയാണ് മരിച്ചത്
ദോഹ: ഖത്തറിൽ പ്രവാസി മലയാളി നിര്യാതനായി. പത്തനംതിട്ട റാന്നി വെച്ചൂച്ചിറ കുളമാംകുഴി ഓലിക്കൽ ജോർജ് മാത്യു ആണ് മരിച്ചത്. 66 വയസ്സായിരുന്നു. 40 വർഷമായി ഖത്തറിൽ പ്രവാസിയാണ്. ഇൻഡസ്ട്രിയൽ ഏരിയയിലുള്ള സ്വകാര്യ കമ്പനിയിൽ പിആർഓ ആയി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബവും ഖത്തറിൽ തന്നെയാണ്. ഭാര്യ: ജിജി. മക്കൾ: അനു, അഞ്ജു. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.