Apr 7, 2025, 12:08 AM IST
സണ്‍റൈസേഴ്സ് ഹൈദരാബാദിന് തുടര്‍ച്ചയായ നാലാം തോല്‍വി!


ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഹാട്രിക് വിജയം തേടി ഗുജറാത്ത് ഇറങ്ങുമ്പോൾ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ എന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് സൺറൈസേഴ്സ് ശ്രമിക്കുന്നത്. ഹൈദരാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക.
12:08 AM
ഡല്‍ഹി കാപിറ്റല്‍സിന് കുലുക്കമില്ല! ആര്‍സിബിയെ പിന്തള്ളി ഗുജറാത്ത് ടൈറ്റന്‍സ്, ഹൈദരാബാദിന്റെ നില ദയനീയം
മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റുള്ള പഞ്ചാബ് കിംഗ്‌സാണ് നാലാം സ്ഥാനത്ത്. പഞ്ചാബ് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റിരുന്നു.
12:07 AM
സണ്‍റൈസേഴ്സ് ഹൈദരാബാദിന് തുടര്‍ച്ചയായ നാലാം തോല്‍വി! ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദിനെ നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് തകര്‍ത്തത്. നാല് ഓവറില്‍ 17 റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്.
10:00 PM
തീക്കാറ്റായി സിറാജ്, നാല് വിക്കറ്റ്! ഹൈദരാബാദിനെ അവരുടെ ഗ്രൗണ്ടില്‍ എറിഞ്ഞിട്ട് ഗുജറാത്ത് ടൈറ്റന്‍സ്
തകര്‍ച്ചയോടെയായിരുന്നു ഹൈദരാബാദിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ ഹെഡിനെ മടക്കാന്‍ സിറാജിന് സാധിച്ചു.
8:26 PM
സണ്‍റൈസേഴ്സിനെ കരകയറ്റുമോ നിതീഷ് കുമാര്‍ റെഡ്ഡി
മൂന്ന് വിക്കറ്റ് നഷ്ടമായ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി നിതീഷ് കുമാര്‍ റെഡ്ഡിയും ഹെന്‍റിച്ച് ക്ലാസനും ക്രീസില്‍
8:25 PM
'ഡിഎസ്പി സിറാജ്' ഓണ്‍ ഫയര്‍! ഹൈദരാബാദിനെതിരെ രണ്ട് വിക്കറ്റ്; തുടക്കം നന്നാക്കി ഗുജറാത്ത്
ആദ്യ ഓവറില്‍ തന്നെ ഹെഡിനെ മടക്കാന്‍ സിറാജിന് സാധിച്ചു. രാഹുല്‍ തെവാട്ടിയക്ക് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങുന്നത്.
7:40 PM
'തല' പോയി സണ്‍റൈസേഴ്സ്
സണ്‍റൈസേഴ്സിന് ആദ്യ വിക്കറ്റ് നഷ്ടം, 5 പന്തില്‍ 8 എടുത്ത ട്രാവിസ് ഹെഡിനെ പുറത്താക്കി സിറാജ്
7:17 PM
ഐപിഎല്‍: ഇന്നെങ്കിലും സണ്‍റൈസേഴ്സ് 300 അടിക്കുമോ? ടോസ് വീണു, ഹാട്രിക് ജയം തേടി ഗുജറാത്ത് ടൈറ്റന്‍സ്
ഹോം ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് നാല് കളികളില്‍ ഒരു ജയം മാത്രമായി പോയിന്‍റ് പട്ടികയില്‍ നിലവില്‍ അവസാന സ്ഥാനത്താണ്