അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ സ്ഥാപനങ്ങൾക്ക് യുഎഇയിൽ പ്രവർത്തനാനുമതി ഇല്ല

കഴിഞ്ഞ ജനുവരിയിലാണ് ഈ സ്ഥാപനങ്ങൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നത്

Entities sanctioned by the US are not allowed to operate in the UAE

ദുബൈ: സുഡാൻ ബന്ധത്തിന്റെ പേരിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ഏഴ് സ്ഥാപനങ്ങളും യുഎഇയിൽ പ്രവർത്തിക്കുന്നില്ലെന്ന് നീതിന്യായ മന്ത്രാലയം സ്ഥിരീകരിച്ചു. ക്യാപിറ്റൽ ടാപ്പ് ഹോൾഡിങ് എൽഎൽസി, ക്യാപിറ്റൽ ടാപ്പ് മാനേജ്മെന്റ് കൺസൾട്ടൻസി എൽഎൽസി, ക്യാപിറ്റൽ ടാപ്പ് ജനറൽ ട്രേഡിങ് എൽഎൽസി, ക്രിയേറ്റീവ് പൈത്തൺ എൽഎൽസി, എമറാൾഡ് & റൂബി ഗോൾഡ് & ജ്വല്ലറി എൽഎൽസി, ഓൾഡ് ജനറേഷൻ ജനറൽ ട്രേഡിങ് എൽഎൽസി, ഹൊറൈസൺ അഡ്വാൻസ്ഡ് സൊല്യൂഷൻസ് ജനറൽ ട്രേഡിങ് എൽഎൽസി എന്നീ കമ്പനികൾക്കെതിരെയാണ് യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നത്. 

യുഎഇ ഈ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട വ്യക്തികൾക്കുമെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ഈ ഏഴ് കമ്പനികളിൽ ഒന്നിനും യുഎഇയിൽ സാധുവായ വാണിജ്യ ലൈസൻസ് ഇല്ലെന്നും രാജ്യത്തിനുള്ളിൽ ഒരു ബിസിനസ് പ്രവർത്തനങ്ങളും നടത്തുന്നില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ഈ സ്ഥാപനങ്ങൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നത്. 

Latest Videos

vuukle one pixel image
click me!