ഷാര്‍ജയിലും അല്‍ ഐനിലും തീപിടിത്തം, വൻ നാശനഷ്ടം

വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഗ്നിശമനസേനാംഗങ്ങള്‍ എത്തിയാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

fire breaks out in sharjah and al ain brought under control

ഷാര്‍ജ: ഷാര്‍ജയിലും അല്‍ ഐനിലും വ്യവസായ മേഖലകളില്‍ തീപിടിത്തം. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 15ലെ ഒരു പഴം, പച്ചക്കറി വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു. 

തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് മുന്‍കരുതലിന്‍റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. 

Latest Videos

Read Also -  യുഎഇയിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം, രക്ഷപ്പെടാൻ ചാടിയവരടക്കം 5 പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു

ഞായറാഴ്ച വൈകുന്നേരമാണ് അല്‍ ഐനിലെ ഒരു കടയില്‍  തീപിടിത്തമുണ്ടായത്. അല്‍ ഐന്‍ ഇന്‍ഡസ്ട്രിയൽ ഏരിയയിലെ കടയിലുണ്ടായ തീപിടിത്തം അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും ചേര്‍ന്നാണ് നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!