എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം നാല് മണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്.
മസ്കറ്റ്: ഒമാനിലെ മസ്കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം വൈകി. മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്‍പ്രസ് IX 550 വിമാനമാണ് നാല് മണിക്കൂറിലേറെ വൈകിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മസ്കറ്റില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു.
ഷാര്‍ജയില്‍ നിന്ന് വിമാനം വരാന്‍ വൈകിയതാണ് മസ്കറ്റില്‍ നിന്നും യാത്ര പുറപ്പെടാന്‍ താമസിച്ചതിന് കാരണമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചിരുന്നു. വിമാനം ഒരു മണിക്കൂര്‍ വൈകി പുറപ്പെടുമെന്നാണ് ആദ്യം യാത്രക്കാരെ അറിയിച്ചത്. പിന്നീട് ഇത് 2.30 ലേക്ക് മാറ്റി. ഒടുവിൽ 4.20ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും അഞ്ചു മണിയോടെയാണ് വിമാനം പുറപ്പെട്ടത്. വിമാനം വൈകിയതോടെ യാത്രക്കാരെ ദുരിതത്തിലാക്കി.
Read Also - തുടർച്ചയായ ഒമ്പത് ദിവസം ഔദ്യോഗിക അവധി; ചെറിയ പെരുന്നാൾ കളറാകും, പ്രഖ്യാപനവുമായി ഖത്തർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം