അന്യായമായ കാരണങ്ങള്‍, 600 പേരെ പിരിച്ചുവിട്ട് സൊമാറ്റോ; പാരയായത് എഐയോ?

ബ്ലിങ്കിറ്റ്, ഹൈപ്പര്‍പ്യൂര്‍ എന്നിവയുള്‍പ്പെടെ സൊമാറ്റോയുടെ ബ്രാന്‍ഡുകളുടെ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി "നഗ്ഗറ്റ്" എന്ന എഐ അധിഷ്ടിത പ്ലാറ്റ്ഫോം സോമാറ്റോ ആരംഭിച്ചിരുന്നു.  


"ഇതെഴുതുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല,  ഇന്ന്, എന്നെ സൊമാറ്റോയില്‍ നിന്ന് പുറത്താക്കിയത് പരിഹാസ്യവും അന്യായവുമായ ഒരു കാരണത്താല്‍ ആണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ശരാശരി 28 മിനിറ്റ് മാത്രം വൈകിയതിന്...ഒരു മുന്നറിയിപ്പുമില്ലാതെ, മെച്ചപ്പെടുത്താനുള്ള അവസരവുമില്ലാതെ-  മികച്ച ട്രാക്ക് റെക്കോര്‍ഡ്, മികച്ച പ്രവര്‍ത്തനം എന്നിവ ഉണ്ടായിരുന്നിട്ടും എന്നെ പിരിച്ചുവിട്ടിരിക്കുന്നു".സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വരെ സൊമാറ്റോയില്‍ ജോലി ചെയ്തിരുന്ന ഒരു വ്യക്തി പോസ്റ്റ് ചെയ്ത കുറിപ്പാണിത്. ഒരു വര്‍ഷം മുമ്പ് സൊമാറ്റോ അസോസിയേറ്റ് ആക്സിലറേറ്റര്‍ പ്രോഗ്രാമിന്  കീഴില്‍ 1,500 ജീവനക്കാരെ നിയമിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള അവസരങ്ങള്‍ വാഗ്ദാനം ചെയ്തായിരുന്നു നിയമനം. എന്നാല്‍ ഇവരില്‍ 600 ഓളം പേര്‍ക്ക് കരാറുകള്‍ പുതുക്കി നല്‍കിയില്ല. നഷ്ടപരിഹാരമായി ഒരു മാസത്തെ ശമ്പളം വാഗ്ദാനം ചെയ്യുകയും അറിയിപ്പ് കൂടാതെ പിരിച്ചുവിടുകയും ചെയ്തു. മോശം പ്രകടനം, സമയനിഷ്ഠ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സൊമാറ്റോയുടെ നടപടി.

കൂട്ടപ്പിരി്ച്ചുവിടലിന് കാരണമെന്ത്?

Latest Videos

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനം സൊമാറ്റോയില്‍ നടപ്പാക്കിയതാണ് പിരിച്ചുവിടലിന് കാരണമെന്നാണ് സൂചന.  ബ്ലിങ്കിറ്റ്, ഹൈപ്പര്‍പ്യൂര്‍ എന്നിവയുള്‍പ്പെടെ സൊമാറ്റോയുടെ ബ്രാന്‍ഡുകളുടെ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി "നഗ്ഗറ്റ്" എന്ന എഐ അധിഷ്ടിത പ്ലാറ്റ്ഫോം സൊമാറ്റോ ആരംഭിച്ചിരുന്നു.  മനുഷ്യ ഇടപെടലില്ലാതെ 80% അന്വേഷണങ്ങളും നഗ്ഗറ്റ് കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഇതോടെ ജീവനക്കാരുടെ ആവശ്യമില്ലാതായി. ഇതാണ് അറുനൂറോളം പേരുടെ തൊഴില്‍ നഷ്ടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ലാഭം കുറഞ്ഞു

2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം  59 കോടി രൂപ ആയിരുന്നു. മുന്‍ വര്‍ഷത്തെ ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 138 കോടി രൂപയുടെ ലാഭത്തില്‍ നിന്ന് 57% ഇടിവ്. ഇതോടെ ചെലവ് കുറയ്ക്കുക എന്നതും പിരിച്ചുവിടലിന് സൊമാറ്റോയെ പ്രേരിപ്പിച്ചിട്ടുണ്ട്.

click me!