ഉരുളയ്ക്കുപ്പേരി, ട്രംപിന്റെ ഭീഷണിക്ക് മുൻപിൽ വിറയ്ക്കാതെ കാനഡ; യുഎസ് വാഹന നിർമ്മാതാക്കൾക്ക് 25% തീരുവ

യുഎസില്‍ നിര്‍മിച്ച മസ്കിന്‍റെ ഇലക്ട്രിക് കാറായ ടെസ്ല കാനഡയില്‍ വില്‍ക്കുന്നതിന് അധിക തീരുവ നല്‍കേണ്ടിവരും.

Canada slaps 25% tariffs on US cars, spares supply chains after Trumps trade war

ട്രംപ് പ്രഖ്യാപിച്ച തീരുവയ്ക്ക് മറുപടിയുമായി കാനഡ. . യുഎസില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് കാനഡ പ്രഖ്യാപിച്ചു. കാനഡയില്‍ വില്‍ക്കുന്ന അമേരിക്കയില്‍ നിര്‍മ്മിച്ച ഏതൊരു കാറിനും 25 ശതമാനം അധിക തീരുവ ബാധകമാകും. അമേരിക്കയുടെ അന്യായമായ താരിഫുകള്‍ക്കുള്ള മറുപടിയാണിതെന്നും ഇതില്‍ നിന്നുള്ള വരുമാനം കനേഡിയന്‍ വാഹന നിര്‍മാണ തൊഴിലാളികളെയും വ്യവസായത്തെയും പിന്തുണയ്ക്കുന്നതിനായി ചെലവഴിക്കുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. കാനഡയുടെ ഈ തീരുമാനം കാരണം, ട്രംപിന്‍റെ വലംകൈ ഇലോണ്‍ മസ്കിനും തിരിച്ചടിയാണ്. കാരണം യുഎസില്‍ നിര്‍മിച്ച മസ്കിന്‍റെ ഇലക്ട്രിക് കാറായ ടെസ്ല കാനഡയില്‍ വില്‍ക്കുന്നതിന് അധിക തീരുവ നല്‍കേണ്ടിവരും. യുഎസ് വാഹന ഇറക്കുമതിയുടെ എത്ര ശതമാനത്തെ ഇത് ബാധിക്കുമെന്ന് നിലവില്‍ വ്യക്തമല്ല.

കാനഡയുടെ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കും. വിദേശ വാഹന ഇറക്കുമതിയക്ക് കാനഡ 25 ശതമാനം താരിഫ് പ്രഖ്യാപിച്ചതോടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ വരുമാനം നേടുകയും ചെയ്യുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു. കാനഡയുടെ രണ്ടാമത്തെ വലിയ കയറ്റുമതിയാണ് വാഹനങ്ങള്‍.  കൂടാതെ ഈ മേഖല 125,000 പേര്‍ക്ക് തൊഴിലവസരം ഒരുക്കുന്നുണ്ട്. കൂടാതെ അനുബന്ധ വ്യവസായങ്ങളില്‍ ഏകദേശം 500,000 പേരും ജോലി ചെയ്യുന്നുണ്ട്. 

Latest Videos

കാനഡയുടെ പ്രധാന വിപണികള്‍

കാനഡയില്‍ നിന്നുള്ള കാറുകള്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. 35 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ് യുഎസിലേക്കുള്ള കയറ്റുമതി. കനേഡിയന്‍ വാഹന കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ 90 ശതമാനത്തിലധികവും അമേരിക്കയിലേക്കാണ് കയറ്റുമതി ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. മെക്സിക്കോയിലേക്ക് 35 ദശലക്ഷം ഡോളര്‍, ചൈന 35 ദശലക്ഷം ഡോളര്‍ മൂല്യമുള്ള വാഹനങ്ങളും കാനഡ കയറ്റി അയക്കുന്നു.

vuukle one pixel image
click me!