പിഎഫ് തുക പിന്‍വലിക്കല്‍ ഇനി സൂപ്പര്‍ സ്പീഡില്‍; എടിഎം, യുപിഐ എന്നിവ വഴി നിക്ഷേപം പിന്‍വലിക്കാം..

ഒരു ലക്ഷം രൂപ വരെ പെട്ടെന്ന് പിന്‍വലിക്കാനായിരിക്കും ആദ്യ ഘട്ടത്തില്‍ സാധിക്കുക. മാത്രമല്ല, ഫണ്ട് ട്രാന്‍സ്ഫറുകള്‍ക്കായി അംഗങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.

PF Withdrawals Go Digital: UPI & ATM Access from June

ത്യാവശ്യ സമയത്ത് ഒരു തുക കണ്ടെത്താന്‍ പിഎഫ് അകൗണ്ട് നിക്ഷേപം പിന്‍വലിക്കാനൊരുങ്ങുമ്പോള്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് ഒരു പരിഹാരമെന്ന നിലയ്ക്ക പിഎഫ് അകൗണ്ട് ബാസന്‍സ് പരിശോധിക്കുന്നതിനും പിന്‍വലിക്കുന്നതിനും പുതിയ സൗകര്യങ്ങള്‍ ഒരുക്കുകയാണ് കേന്ദ്രം. പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍  അംഗങ്ങള്‍ക്ക് യുപിഐ, എടിഎം എന്നിവ വഴി പ്രൊവിഡന്‍റ് ഫണ്ട് പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് തയാറാക്കുന്നത്. മെയ് അവസാനമോ ജൂണ്‍ മാസമോ ആകുമ്പോഴേക്കും പുതിയ സൗകര്യം നിലവില്‍ വരും. ഇതോടെ  ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് യുപിഐ വഴി നേരിട്ട് അവരുടെ പിഎഫ് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട നാഷണല്‍ പേയ്മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) ശുപാര്‍ശ തൊഴില്‍, തൊഴില്‍ മന്ത്രാലയം അംഗീകരിച്ചു.

അസുഖം, ഭവന നിര്‍മാണം, വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് ആവശ്യാനുസരണം പണം പിന്‍വലിക്കാന്‍ സാധിക്കുമെന്നും തൊഴില്‍ മന്ത്രാലയ സെക്രട്ടറി സുമിത ദാവ്റ പറഞ്ഞു . നിലവില്‍ പിഎഫ് തുക പിന്‍വലിക്കാന്‍ 3 മുതല്‍ 7 ദിവസം വരെ എടുക്കും. നിലവില്‍, ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് യുപിഐ വഴി പിഎഫ് പിന്‍വലിക്കാന്‍ കഴിയില്ല. ഒരിക്കല്‍ അവതരിപ്പിച്ചുകഴിഞ്ഞാല്‍, നിലവിലെ 2-3 ദിവസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ക്ലെയിം പ്രക്രിയ മണിക്കൂറുകള്‍ക്കുള്ളിലോ മിനിറ്റുകള്‍ക്കുള്ളിലോ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Videos

ഒരു ലക്ഷം രൂപ വരെ പെട്ടെന്ന് പിന്‍വലിക്കാനായിരിക്കും ആദ്യ ഘട്ടത്തില്‍ സാധിക്കുക. മാത്രമല്ല, ഫണ്ട് ട്രാന്‍സ്ഫറുകള്‍ക്കായി അംഗങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. മാസ ശമ്പളക്കാരുടെ പ്രധാന ആനുകൂല്യങ്ങളിലൊന്നാണ് ഇപിഎഫ്.   ജീവനക്കാര്‍ അവരുടെ പ്രതിമാസ വേതനത്തിന്‍റെ ഒരു ഭാഗം (സാധാരണയായി അവരുടെ അടിസ്ഥാന ശമ്പളം + ക്ഷാമബത്തയുടെ 12 ശതമാനം)   ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. തൊഴിലുടമകള്‍ തുല്യ തുക സംഭാവന ചെയ്യുന്നു. ഇതിന് പുറമേ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ തീരുമാനിക്കുന്ന ഒരു നിശ്ചിത പലിശ നിരക്ക് ഈ നിക്ഷേപത്തിന് ലഭിക്കുകയും ചെയ്യും.

vuukle one pixel image
click me!