ദളപതിസമുദ്രത്തിൽ കാറുകൾ കൂട്ടിയിടിച്ചു, രണ്ട് കുട്ടികളടക്കം ഏഴ് മരണം

Published : Apr 28, 2025, 04:57 AM IST
ദളപതിസമുദ്രത്തിൽ കാറുകൾ കൂട്ടിയിടിച്ചു, രണ്ട് കുട്ടികളടക്കം ഏഴ് മരണം

Synopsis

തിരുനെൽവേലി ജില്ലയിലെ നംഗുനേരിക്ക് സമീപമുള്ള ദളപതിസമുദ്രത്തിലായിരുന്നു അപകടം

തിരുനെൽവേലി: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ ഏഴ് മരണം. തിരുനെൽവേലി ദളപതിസമുദ്രത്തിൽ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ആണ്‌ മരിച്ചത്. ഞായറാഴ്ച വൈകുന്നേരം രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. തിരുനെൽവേലി ജില്ലയിലെ നംഗുനേരിക്ക് സമീപമുള്ള ദളപതിസമുദ്രത്തിലായിരുന്നു അപകടം.

അപകടത്തി നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുവരി പാതയിൽ എതിര്‍ ദിശയിലേക്ക് സഞ്ചരിച്ച കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. പരിക്കേറ്റവരെ  തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

പാർക്ക് ചെയ്ത കാറിനടുത്തേക്ക് നടന്നു, വീണത് ആറടിയോളം താഴ്ചയുള്ള ഓടയിൽ, ടാക്സി ഡ്രൈവറുടെ കയ്യൊടിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹിതയായ 25 കാരി 44 കാരനായ കാമുകനെ ന്യൂഇയർ ആഘോഷിക്കാൻ വീട്ടിലേക്ക് വിളിച്ചു, സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ചു
തുടർച്ചയായി 2ാം തവണയും എതിരില്ലാതെ ജയം, ബിജെപിക്ക് ആഘോഷം; എങ്ങനെ സംഭവിച്ചെന്ന് അമ്പരന്ന് എതിരാളികൾ; പിംപ്രി ചിഞ്ച്‌വാദ് കാർപറേഷൻ തെരഞ്ഞെടുപ്പിൽ വിവാദം