അജയ് ജോസഫിന്‍റെ സംഗീതം; 'എ ഡ്രമാറ്റിക്ക് ഡെത്തി'ലെ വീഡിയോ ഗാനം എത്തി

എസ് ആന്‍ഡ് എസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ കെ സാജൻ, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് നിർമ്മാണം

a dramatic death malayalam movie song

നാടകത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന എ ഡ്രമാറ്റിക് ഡെത്ത് എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നാടക കാലത്തിലൂടെ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് നാടക പ്രവർത്തകൻ വിജേഷ് കെ വി ആണ്.  ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രമേശ് മുരളി, എലിസബത്ത് രാജു, വിജേഷ് കെ വി തുടങ്ങിയവരാണ് ഗായകർ. കാപ്പിരി തുരുത്ത് എന്ന ചിത്രത്തിന് ശേഷം സഹീർ അലി രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ്
എ ഡ്രമാറ്റിക് ഡെത്ത്.

എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ കെ സാജൻ, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എ ഡ്രമാറ്റിക്ക് ഡെത്ത് മെയ് 1 ന് റിലീസ് ചെയ്യുന്നു. നാടകത്തിലൂടെ സിനിമയിൽ ശ്രദ്ധേയരായ അഷറഫ് മല്ലിശ്ശേരി, പ്രതാപൻ, ഷൈലജ. പി. അമ്പു, ശാരദ കുഞ്ഞുമോൻ, ഷാനവാസ്, രോഹിത്, പ്രേംദാസ്, ബിനു പത്മനാഭൻ, സി സി കെ മുഹമ്മദ്, ഷിബു മുപ്പത്തടം, ധ്വനി എന്നിവരോടൊപ്പം  കെ. കെ. സാജനും പ്രധാന വേഷത്തില്‍ എത്തുന്നു. നിസ്സാർ ജമീൽ, ജയചന്ദ്രൻ, റഫീക്ക് ചൊക്ലി, മഞ്ജു, വിദൃ മുകുന്ദൻ, അനൂജ് കെ. സാജൻ തുടങ്ങിയവരും വേഷമിടുന്നു. നൂർദ്ദീൻ ബാവയാണ് ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. അകാലത്തിൽ അന്തരിച്ച നാടക പ്രതിഭ മരട് ജോസഫ് ആദ്യവും അവസാനവുമായി ഈ സിനിമയിലൂടെ പിന്നണി ഗായകനായി എന്ന പ്രത്യേകതയുമുണ്ട്.

Latest Videos

പശ്ചാത്തല സംഗീതം- മധു പോൾ, കല- മനു പെരുന്ന, ഗ്രാഫിക്സ്- സമീർ ലാഹിർ, ചമയം- പട്ടണം ഷാ, വസ്ത്രാലങ്കാരം -പി പി ജോയ്, അശോകൻ തേവയ്ക്കൽ, സ്റ്റിൽസ്- സാബു ഏഴിക്കര, പരസ്യകല- സജീഷ് എം ഡിസൈൻ, എഡിറ്റിങ്- അബു താഹിർ, സൗണ്ട് ഡിസൈനിംഗ്- എസ്. രാധാകൃഷ്ണൻ, സംഘട്ടനം- അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുധീഷ് ഗോപാലക്യഷ്ണൻ, സഹസംവിധാനം- സജീവ് ജി
, ജാവേദ് അസ്ലം, പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമൂട്, പ്രൊജക്ട് ഡിസൈനർ- മാൽക്കോംസ്, ഖാലിദ് ഗാനം. തിയറ്റർ സ്കെച്ചസ്  മണിയപ്പൻ ആറന്മുള, മീഡിയ പ്രമോഷൻ സുനിത സുനിൽ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.

ALSO READ : 'ആലോകം' യുട്യൂബില്‍ റിലീസ് ചെയ്‍ത് മിനിമല്‍ സിനിമ

vuukle one pixel image
click me!