മാസങ്ങള്‍ ഞാന്‍ കിടപ്പിലായിരുന്നു, കൊച്ചുകുട്ടിയെ നോക്കുന്നത് പോലെയാണ് ഉമ്മ അന്നെന്നെ നോക്കിയത്...

ആദ്യമായി ഞാന്‍ ഗര്‍ഭിണി ആയപ്പോള്‍ ഉമ്മ എന്നെ നോക്കിയതും പരിചരിച്ചതും ഒരു കുഞ്ഞു വാവയെ പോലെയാണ്. ഗര്‍ഭിണി ആണെന്നറിഞ്ഞ നിമിഷം ഞാന്‍ മറക്കില്ല. വീട്ടില്‍ എല്ലാവര്‍ക്കും അകമഴിഞ്ഞ സന്തോഷമായിരുന്നു, ആ വാര്‍ത്തയറിഞ്ഞപ്പോള്‍. പക്ഷെ പിന്നീട് എന്റെ ആരോഗ്യാവസ്ഥ മാറിയപ്പോള്‍ എല്ലാവരും ടെന്‍ഷനിലായി.

woman in my life column haneena amina

മക്കള്‍ വിഷമങ്ങള്‍ പറയാതെ തന്നെ അത് മനസ്സിലാക്കാനുള്ള കഴിവ് അമ്മമാര്‍ക്കുണ്ട്. എന്റെ ഉമ്മയ്ക്കുമതെ. എന്റെ സ്വരം ഒന്നു മാറിയാല്‍, മുഖഭാവം മാറിയാല്‍ എന്റെ ഉള്ളിലുള്ളത് എന്തെന്ന് ഉമ്മ മനസ്സിലാക്കും. ചിലപ്പോള്‍ ആ സമയത്ത് അതൊന്നും കാണിച്ചില്ലെന്നു വരും. പക്ഷേ, ഉമ്മ അറിയുന്നുണ്ടാവും, എല്ലാം. 

woman in my life column haneena amina

Latest Videos

എല്ലാവര്‍ക്കും സ്വന്തം അമ്മമാര്‍ പ്രിയപ്പെട്ടതായിരിക്കും. അതുപോലെ തന്നെയാണ് എനിക്കും. എല്ലാ കാലത്തും എന്റെ ജീവിതത്തിലാകെ തണല്‍ പരത്തുന്ന സാന്നിധ്യമാണ് ഉമ്മ. സലൂജ എന്നാണ് ഉമ്മയുടെ പേര്. ഏത് അരക്ഷിതാവസ്ഥയിലും എനിക്ക് ചെന്നുപറ്റാനുള്ള ഇടമാണ് ഉമ്മ. ഏത് വിഷമഘട്ടത്തിലും എനിക്കുപിന്നില്‍ പറപോലെ ഉറച്ചുനില്‍ക്കുമെന്ന് ഉറപ്പുള്ള ഒരാള്‍. 

മക്കള്‍ വിഷമങ്ങള്‍ പറയാതെ തന്നെ അത് മനസ്സിലാക്കാനുള്ള കഴിവ് അമ്മമാര്‍ക്കുണ്ട്. എന്റെ ഉമ്മയ്ക്കുമതെ. എന്റെ സ്വരം ഒന്നു മാറിയാല്‍, മുഖഭാവം മാറിയാല്‍ എന്റെ ഉള്ളിലുള്ളത് എന്തെന്ന് ഉമ്മ മനസ്സിലാക്കും. ചിലപ്പോള്‍ ആ സമയത്ത് അതൊന്നും കാണിച്ചില്ലെന്നു വരും. പക്ഷേ, ഉമ്മ അറിയുന്നുണ്ടാവും, എല്ലാം. 

ആദ്യമായി ഞാന്‍ ഗര്‍ഭിണി ആയപ്പോള്‍ ഉമ്മ എന്നെ നോക്കിയതും പരിചരിച്ചതും ഒരു കുഞ്ഞു വാവയെ പോലെയാണ്. ഗര്‍ഭിണി ആണെന്നറിഞ്ഞ നിമിഷം ഞാന്‍ മറക്കില്ല. വീട്ടില്‍ എല്ലാവര്‍ക്കും അകമഴിഞ്ഞ സന്തോഷമായിരുന്നു, ആ വാര്‍ത്തയറിഞ്ഞപ്പോള്‍. പക്ഷെ പിന്നീട് എന്റെ ആരോഗ്യാവസ്ഥ മാറിയപ്പോള്‍ എല്ലാവരും ടെന്‍ഷനിലായി. അമിതമായ ചര്‍ദി കാരണം എനിക്ക് ബ്ലീഡിംഗ് ഉണ്ടായി. ആദ്യം ഞാനാകെ ഭയന്നുവെങ്കിലും പിന്നീട് ലോ ലയിങ് പ്ലാസന്റയാണ് കാരണമെന്നും അത് സാധാരണമാണെന്നും ബെഡ് റസ്റ്റ് വേണമെന്നും ഡോക്ടര്‍ പിറഞ്ഞപ്പോള്‍ സമാധാനമായി. അന്നുമുതല്‍, ഉമ്മയെന്നെ ഒരു ചെറിയ കുട്ടിയെന്ന പോലെയാണ് പരിചരിച്ചത്.  

മാസങ്ങളോളം ബെഡ് റെസ്റ്റിലായിരുന്നു ഞാന്‍. കട്ടിലില്‍ കിടക്കുന്ന എന്റെ വായില്‍ ഉമ്മ മൂന്നു നേരവും ഭക്ഷണം തന്നു. എന്നെ കുളിപ്പിച്ചു. അത് കഴിഞ്ഞ് സാവധാനം തല തോര്‍ത്തി. ശരീരം അനങ്ങിയാല്‍ ബ്ലീഡിംഗ് വരുമോ എന്ന പേടിയായിരുന്നു കാരണം. എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം ഉമ്മ ഉണ്ടാക്കിത്തന്നു. ഞങ്ങള്‍ സദാ സമയവും കൊച്ചു വര്‍ത്തമാനം  പറഞ്ഞും ചിരിച്ചും ആ നേരത്തെ ആധികള്‍ മാറ്റിയെടുത്തു. ഉമ്മ ഇല്ലായിരുന്നെങ്കില്‍ എങ്ങനെ ഞാന്‍ ആ ദിവസങ്ങള്‍ കഴിച്ചു കൂട്ടുമായിരുന്നു എന്ന് ആലോചിക്കുമ്പോള്‍ ഇപ്പോഴും ഭയന്നുപോവും. എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാടാണ് അത്. 

എനിക്ക് കുഞ്ഞുണ്ടായപ്പോള്‍ എന്നെക്കാള്‍ കൂടുതല്‍ സന്തോഷിച്ചിട്ടുണ്ടാകും, ഉമ്മ. എന്റെ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെ പോലെയാണ് ഉമ്മ നോക്കിയിരുന്നത്. എന്നെ ചെറുപ്പത്തില്‍ ഉമ്മ എങ്ങനെയാണ് നോക്കിയത് എന്ന് നേരിട്ട് അറിയുന്നതു പോലായിരുന്നു ആ നാളുകള്‍.

 

vuukle one pixel image
click me!