സ്‌റ്റേഷനില്‍ ബൈക്ക് അന്വേഷിച്ചെത്തി യുവാവ്, പെരുമാറ്റത്തില്‍ സംശയം; ദേഹപരിശോധനയിൽ പിടിവീണു, പിടിച്ചത് എംഡിഎംഎ

ഫറോക്ക് പൊലീസ് സ്‌റ്റേഷനില്‍ ബൈക്ക് അന്വേഷിച്ചെത്തിയ യുവാവാണ് പിടിയിലായത്. 

young man came to station looking for bike his behavior was suspicious he was caught during search and MDMA seized

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുകിട്ടാന്‍ ഫറോക്ക് പൊലീസ് സ്‌റ്റേഷനില്‍ എത്തിയ യുവാവിന്‍റെ പക്കല്‍ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. നല്ലളം സ്വദേശിയായ അലന്‍ദേവിനെ (22) ആണ് ഇന്‍സ്‌പെക്ടര്‍ സുജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും 1.66 ഗ്രാം എംഡിഎംഎ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ദിവസം രാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് അലന്‍ ദേവിന്‍റെ ബൈക്ക് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കസ്റ്റഡിയിൽ എടുത്തിരുന്നു. പിറ്റേന്ന് രാവിലെ ഇയാള്‍ ബൈക്ക് അന്വേഷിച്ച് സ്റ്റേഷനില്‍ എത്തുകയായിരുന്നു. അലന്‍ദേവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.

Latest Videos

ശാസ്തമംഗലത്ത് ആറ് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം; രണ്ട് യുവാക്കൾ കൂടി അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!