18 ചാക്കോളാം അരിയാണ് പുഴു നിറഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം അവസാനം എത്തിച്ച അരിയായിരുന്നു. ഇന്ന് ചാക്ക് പൊട്ടിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്.
കോഴിക്കോട്: റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി. കോഴിക്കോട് എൻ ജി ഒ ക്വാർട്ടേഴ്‌സ് റേഷൻ കടയിലാണ് പഴകിയ പച്ചരി വിതരണത്തിനെത്തിച്ചത്. 18 ചാക്കോളാം അരിയാണ് പുഴു നിറഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം അവസാനം എത്തിച്ച അരിയായിരുന്നു. ഇന്ന് ചാക്ക് പൊട്ടിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്.