മൂന്നാർ യാത്രയ്ക്കിടെ കാറിൽ നിന്ന് പുക, പിന്നാലെ തീ പടർന്നു; യാത്രക്കാർ ഉടൻ പുറത്തിറങ്ങിയിനാൽ വൻ അപകടം ഒഴിവായി

മുളന്തുരുത്തി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നിസാൻ ടെറാനോ കാറാണ് പൂർണമായും കത്തി നശിച്ചത്.

found smoke coming out of the car and passengers rushed to get out and within second the car gutted

മൂന്നാർ : മറയൂർ സന്ദർശിച്ചു മടങ്ങവേ വിനോദ സഞ്ചാരികളുടെ കാറിന് തീപിടിച്ചു. എറണാകുളം സ്വദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ച  കാറിനാണ് തീ പിടിച്ചത്. മൂന്നാർ ഉദുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിൽ പെരിവരയ്ക്കും കന്നിമലക്കും ഇടയിൽ വെച്ച് കാറിന് തീപിടിക്കുകയായിരുന്നു. എറണാകുളം മുളന്തുരുത്തി സ്വദേശി സജീവ് ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള നിസാൻ ടെറാനോ കാർ ആണ് അഗ്നിക്കിരയായത്.

മറയൂർ സന്ദർശനത്തിനുശേഷം മൂന്നാറിലേക്ക് വരികയായിരുന്ന സംഘം കന്നിമലയ്ക്ക് സമീപത്തു വെച്ച് വാഹനത്തിൽ പുക ഉയരുന്നത് കണ്ട്  പെട്ടെന്ന് വാഹനത്തിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു.  ഇവർ ഇറങ്ങിയ ഉടൻ തന്നെ വാഹനത്തിൽ വലിയ രീതിയിൽ ആളിപ്പടരുകയായിരുന്നു. വാഹനത്തിൽ നാല് പേരാണ് ഉണ്ടായിരുന്നത്. സഞ്ചാരികൾ പെട്ടെന്ന് തന്നെ വാഹനത്തിൽ നിന്ന് ഇറങ്ങിയത് കാരണം വൻ അപകടം ഒഴിവായി. കാർ പൂർണമായും കത്തി നശിച്ചു. മൂന്നാറിലെ അഗ്നി രക്ഷാ സേനയെത്തിയാണ് തീ അണച്ചത്. മൂന്നാർ പോലീസ് പിന്നീട് അപകട സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!