കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിന് നേരെ യുവാവിന്‍റെ ആക്രമണം.
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിന് നേരെ ആക്രമണം. ബീച്ച് ആശുപത്രി പരിസരത്ത് വച്ചു 12 മണിയോടെയാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ ഷഹൻഷാ എലിയാസ് ആണ് ആക്രമിച്ചത്. കത്തി കൊണ്ടായിരുന്നു ആക്രമണം. ഡാൻസാഫ് എസ്ഐ ഉൾപ്പെടെ ഉള്ളവർക്കാണ് പരിക്കേറ്റത്. ലഹരി വിൽപ്പന അറിഞ്ഞ് എത്തിയ സംഘത്തെയാണ് ഷഹൻഷാ ആക്രമിച്ചത്. തടഞ്ഞു നിർത്തി പരിശോധിക്കാൻ നോക്കിയപ്പോൾ ആണ് യുവാവ് കത്തി വീശിയത്. പ്രതിയെ പിന്നാലെ ഡാൻസാഫും വെള്ളയിൽ പൊലീസും ചേർന്നു കീഴ്പ്പെടുത്തി.
അതേസമയം, ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ തയാറെടുക്കുകയാണ്. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മയക്കുമരുന്നിനെതിരായ ക്യാമ്പയിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ മാസം 30 ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ രൂപരേഖ തയ്യാറാക്കാനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന സമിതി രൂപീകരിക്കും. എല്‍.പി ക്ലാസുകള്‍ മുതല്‍ തന്നെ ലഹരിവിരുദ്ധ ബോധവത്ക്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കേരളം മൊത്തം എടുക്കുവാൻ പോവുകയാണെന്ന് സുരേഷ് ഗോപി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം