വീട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ കൈയോടെ പൊക്കി വിജിലൻസ്

തഹസിൽദാർ കൈക്കൂലി ആവശ്യപ്പെട്ടത് പടക്കക്കട ഉടമ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് കെണിയൊരുക്കി.

Vigilance arrests Tahsildar while accepting bribe at home in Kannur

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ വീട്ടിലെത്തി പിടികൂടി വിജിലൻസ്. കണ്ണൂർ തഹസീൽദാർ സുരേഷ് ചന്ദ്രബോസാണ് പിടിയിലായത്. പടക്കകടയുടെ ലൈസൻസ് പുതുക്കാൻ കല്യാശ്ശേരിയിലെ വീട്ടിൽവെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. തഹസിൽദാർ കൈക്കൂലി ആവശ്യപ്പെട്ടത് പടക്കക്കട ഉടമ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് കെണിയൊരുക്കി. തഹസിൽദാരുടെ വീട്ടിലെത്തി പണം നൽകിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി. പരിശോധനയിൽ പണം കൈപ്പറ്റിയതായി തെളിഞ്ഞതോടെ അറസ്റ്റ് ചെയ്തു. 

Asianet News Live

Latest Videos

vuukle one pixel image
click me!