അയല്‍വാസികള്‍ തമ്മിലടി; വീട്ടിൽ കയറി കരിങ്കല്ലുകൊണ്ടടിച്ചത് തലയ്ക്ക്, പ്രതി റിമാന്‍റിൽ

രാത്രി  മദ്യപിച്ചെത്തിയ വേണു കരുണാകരനെ ആക്രമിക്കുകയായിരുന്നു.

Man arrested for broke into neighbour's house and attackes the owner arrested by Police

തിരുവനന്തപുരം: അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ അക്രമിച്ചയാൾ അറസ്റ്റിൽ. ഉഴമലയ്ക്കൽ വാലൂക്കോണം സ്വദേശി വേണു (59) വാണ് പിടിയിലായത്. വേണുവിന്‍റെ അയല്‍വാസിയായ കരുണാകരനാണ് സംഭവത്തില്‍ പരിക്കേറ്റത്. രണ്ടാഴ്ച മുമ്പായിരുന്നു ആക്രമണം നടത്തത്.  

രാത്രി  മദ്യപിച്ചെത്തിയ വേണു കരുണാകരനെ ആക്രമിക്കുകയായിരുന്നു. കരിങ്കല്ല്കൊണ്ട് തലയ്ക്കടിച്ചതോടെ ഗുരുതരമായി പരിക്കേറ്റ കരുണാകരൻ ആര്യനാട്  ആശുപത്രിയിൽ ചികിത്സതേടി. അധിക്ഷേപം ചൂണ്ടിക്കാട്ടി വേണുവിനെതിരെ  പൊലീസിൽ പരാതി കൊടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest Videos

Read More:വിദ്യാര്‍ത്ഥികളില്ല, സൗകര്യങ്ങളുമില്ല; മധ്യപ്രദേശില്‍ കൂണുപോലെ മുളച്ചുപൊങ്ങുന്ന കോളേജുകളിലെ അവസ്ഥയെന്ത് ?
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!