മലപ്പുറം എആർ നഗർ തോട്ടശ്ശേരിയറയിൽ കഞ്ചാവ് വിൽപ്പനക്കാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പുള്ളിപ്പാറ സ്വദേശി റിജീഷിനെയാണ് നാട്ടുകാർ പിടികൂടിയത്. ഇയാളിൽ നിന്ന് 1.5 കിലോ കഞ്ചാവും പിടിച്ചെടുത്തു.
മലപ്പുറം: മലപ്പുറം എആർ നഗർ തോട്ടശ്ശേരിയറയിൽ കഞ്ചാവ് വിൽപ്പനക്കാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പുള്ളിപ്പാറ സ്വദേശി റിജീഷിനെയാണ് നാട്ടുകാർ പിടികൂടിയത്. കഞ്ചാവ് വില്‍പ്പനക്കുശേഷം വീട്ടിലേക്ക് വരുന്നതിനിടെയാണ് പ്രദേശവാസികള്‍ റിജേഷിനെ തടഞ്ഞുവച്ച് പൊലീസിന വിവരം അറിയിച്ചത്.
കഞ്ചാവ് ഇടപാട് അവസാനിപ്പിക്കണമെന്ന് പല തവണ നാട്ടുകാര്‍ ആവശ്യപെട്ടെങ്കിലും റിജേഷ് കൂട്ടാക്കിയിരുന്നില്ല.പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി ഇയാള്‍ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവും കണ്ടെടുത്തു. ഇന്നലെ വൈകിട്ട് റിജീഷിനെ പിടികൂടുന്ന ദൃശ്യങ്ങൾ ഇന്നാണ് പുറത്തുവന്നത്.
സ്റ്റിറോയ്ഡ് കുത്തിവെയ്ക്കുമെന്ന് ഭീഷണി; ക്രിപ്റ്റോ കറൻസി ഇടപാടിന്‍റെ പേരിൽ യുവാവിന് ക്രൂരമർദനം