Mar 27, 2025, 11:46 PM IST
Malayalam News live: മുന്നിലെ ബൈക്കിന് നമ്പർപ്ലേറ്റില്ല, പിന്നാലെ പോയി പൊലീസ്, കഴക്കൂട്ടത്ത് വെച്ച് പിടിവീണു, കണ്ടെടുത്തത് രാസലഹരി


കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം.
11:46 PM
മുന്നിലെ ബൈക്കിന് നമ്പർപ്ലേറ്റില്ല, പിന്നാലെ പോയി പൊലീസ്, കഴക്കൂട്ടത്ത് വെച്ച് പിടിവീണു, കണ്ടെടുത്തത് രാസലഹരി
നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയ ശേഷം ബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ കച്ചവടം നടത്തുന്ന യുവാവ് തിരുവനന്തപുരം കഴക്കൂട്ടത്ത് പിടിയിൽ.
കൂടുതൽ വായിക്കൂ10:56 PM
ഫോണിൽ പെൺസുഹൃത്തിന്റെ ഫോട്ടോ: ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ, സ്വകാര്യഭാഗത്തടക്കം പരിക്ക്
എറണാകുളം പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു. സ്വകാര്യ ഭാഗത്തടക്കം സാരമായി പരിക്കേറ്റ ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കൂടുതൽ വായിക്കൂ10:51 PM
പാകിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം; ബസ് തടഞ്ഞുനിർത്തി വെടിവെപ്പ് എട്ടുപേർ കൊല്ലപ്പെട്ടു
ക്വറ്റയിൽ പൊലീസ് വാഹനത്തിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
കൂടുതൽ വായിക്കൂ10:50 PM
ക്ഷേത്രവും മസ്ജിദും ഒരുമിച്ചൊരുക്കുന്ന ഇഫ്താർ; മുടക്കാതെ തുടരുന്ന മാതൃക
കായംകുളത്ത് കീരിക്കാട് തെക്ക് മൂലേശ്ശേരിൽ മഹാദേവ ക്ഷേത്ര കമ്മിറ്റി ചിറക്കുളങ്ങര മസ്ജിദുൽ റഹ്മാനിയയിൽ ഇഫ്താർ സംഗമം നടത്തി.
കൂടുതൽ വായിക്കൂ10:14 PM
'ബന്ധുക്കൾ കള്ളക്കേസിൽ കുടുക്കി' കുറിപ്പ് എഴുതിവച്ച് റിട്ട. എസ്ഐ ആത്മഹത്യ ചെയ്തു
റിട്ടയേർഡ് എസ്ഐ ബന്ധുക്കൾക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബന്ധുക്കൾ കള്ളക്കേസിൽ കുടുക്കിയെന്നും കയ്യേറ്റം ചെയ്തുവെന്നും കുറിപ്പിലുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വായിക്കൂ10:11 PM
കേരളത്തോട് കേന്ദ്രത്തിന് വിവേചനമെന്ന ആക്ഷേപം: രാജ്യസഭയിൽ കണക്കുകൾ നിരത്തി നിർമ്മല സീതാരാമൻ
മോദി അധികാരമേറ്റതിന് പിന്നാലെ 2014 മുതൽ 2024 വരെ കേന്ദ്രം 1.57 ലക്ഷം കോടി രൂപ കേരളത്തിന് അനുവദിച്ചെന്ന് ധനമന്ത്രി പറഞ്ഞു.
കൂടുതൽ വായിക്കൂ10:00 PM
കിളിമാനൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവില്‍ സുഹൃത്തിനെ അടിച്ചുകൊന്നു
കിളിമാനൂരാണ് സംഭവം. സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൂടുതൽ വായിക്കൂ9:57 PM
അത് കിട്ടില്ലെന്ന് ഉറപ്പിച്ചതാണ് മുഹമ്മദ്, എങ്ങിലും ഒരു പരാതി നൽകി, മൊബൈൽ ഫോൺ തിരികെ ഏൽപ്പിച്ച് പൊലീസ്
കോഴിക്കോട് വളയം സ്വദേശി മുഹമ്മദിന്റെ മോഷണം പോയ മൊബൈൽ ഫോൺ പോലീസ് തിരികെ നൽകി.
കൂടുതൽ വായിക്കൂ9:16 PM
അന്ന് 23500ൽ തീര്‍ന്നേനെ, ഇന്ന് ഉടമയ്ക്കൊപ്പം ഡ്രൈവർക്കും കിട്ടി 38000 വീതം; ടിപ്പറിലെ അമിത ഭാരത്തിന് പിഴ
അമിതഭാരം കയറ്റിയ വാഹനത്തിന് ഉടമയ്ക്കും ഡ്രൈവർക്കും 38000 രൂപ വീതം പിഴയിട്ട് കോടതി. എറണാകുളം ആർടിഒ എൻഫോഴ്സ്മെന്റ് നൽകിയ കേസിലാണ് വിധി.
കൂടുതൽ വായിക്കൂ9:13 PM
ഓസ്ട്രേലിയയിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് ഒരു കോടിയിലേറെ രൂപ തട്ടിപ്പ് നടത്തി; കോതമംഗലത്ത് 2 അധ്യാപകർ പിടിയിൽ
എറണാകുളം കോതമംഗലത്ത് ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ അധ്യാപകർ പിടിയിൽ. മൂവാറ്റുപുഴയിലെ ബി എഡ് കോളേജിൽ അധ്യാപകനായ തോമസും തമിഴ്‌നാട്ടിൽ കായികാധ്യാപകനായ പ്രദീപുമാണ് പിടിയിലായത്.
കൂടുതൽ വായിക്കൂ8:58 PM
ഒറ്റയടിക്ക് അമേരിക്കൻ എംബസി റദ്ദാക്കിയത് 2000 ഇന്ത്യക്കാരുടെ വിസ അപേക്ഷ; കടുത്ത തീരുമാനത്തിന് കാരണം വ്യാജ രേഖ
ഇന്ത്യയിലെ യുഎസ് എംബസി 2,000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി. വിസ അപേക്ഷകളിൽ ബോട്ടിന്റെ ഇടപെടൽ കണ്ടെത്തിയെന്നും ഇത്തരം വഞ്ചനാ നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും എംബസി അറിയിച്ചു.
കൂടുതൽ വായിക്കൂ8:55 PM
ഒറ്റയടിക്ക് അമേരിക്കൻ എംബസി റദ്ദാക്കിയത് 2000 ഇന്ത്യക്കാരുടെ വിസ അപേക്ഷ, കടുത്ത തീരുമാനത്തിന് കാരണം വ്യാജ രേഖ
ഇന്ത്യയിലെ യുഎസ് എംബസി 2,000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി. വിസ അപേക്ഷകളിൽ ബോട്ടിന്റെ ഇടപെടൽ കണ്ടെത്തിയെന്നും വഞ്ചനാ നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും എംബസി അറിയിച്ചു.
കൂടുതൽ വായിക്കൂ8:47 PM
ജനന സർട്ടഫിക്കറ്റുകൾ ഇനി വേഗത്തിൽ തിരുത്താം; നടപടി ലഘൂകരിച്ച് പുതിയ ഉത്തരവിറക്കി തദ്ദേശവകുപ്പ്
നിലവിൽ ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റണമെങ്കിൽ സ്കൂള്‍ സർട്ടിഫിക്കറ്റിലെ പേര് മാറ്റി വിജ്ഞാപനമിറക്കി ശേഷമേ ജനന രേഖകളിൽ മാറ്റം വരുത്താൻ കഴിയുമായിരുന്നുള്ളൂ.
കൂടുതൽ വായിക്കൂ8:14 PM
തോണി മറിഞ്ഞ് വലയില്‍ കുടുങ്ങി മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട് തിക്കോടിയില്‍ മത്സ്യബന്ധനത്തിന് പോയ തോണി കാറ്റില്‍ മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. അപകടത്തില്‍പ്പെട്ട മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതൽ വായിക്കൂ7:39 PM
മറ്റൊരു ഹൈ സ്‌കോറിംഗ് ഗെയിം? സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ടോസ്
ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. ലക്‌നൗ ആവട്ടെ ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടിരുന്നു.
കൂടുതൽ വായിക്കൂ7:28 PM
ബിജുവിന്റെ മൃതദേഹത്തിൽ കയ്യിലും കാലിലും മുറിവുകൾ, കുറ്റസമ്മതം നടത്തി രണ്ടാംപ്രതി; നിർണായക കണ്ടെത്തൽ
തൊടുപുഴ ബിജു ജോസഫ് കൊലപാതക കേസിലെ തെളിവെടുപ്പിൽ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. രണ്ടാം പ്രതി ആഷിക് ജോൺസണുമായി നടത്തിയ തെളിവെടുപ്പിലാണ് നിർണായക കണ്ടെത്തൽ.
കൂടുതൽ വായിക്കൂ7:20 PM
കുറച്ച് ദിവസമായി മണലി പുഴയ്ക്ക് നിറമാറ്റം, മീനുകൾ ചത്തുപൊന്തുന്നു, കാരണം അജ്ഞാതം, പരിശോധന വേണമെന്ന് നാട്ടുകാർ
തൃശൂർ പുതുക്കാട് മണലിപ്പുഴയിൽ മീനുകൾ ചത്തുപൊങ്ങുന്നത് ആശങ്കയുണ്ടാക്കുന്നു. വെള്ളത്തിൽ നിറവ്യത്യാസമുണ്ടെന്നും പരാതിയുണ്ട്. കാരണം കണ്ടെത്തണമെന്നും ജലം പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
കൂടുതൽ വായിക്കൂ7:18 PM
എമ്പുരാനിലെ കഥാപാത്രം സർപ്രൈസാക്കി വച്ചിരുന്നതാണ് :റിനി ഉദയകുമാർ
എമ്പുരാനിലെ കഥാപാത്രത്തെക്കുറിച്ച് റിനി ഉദയകുമാർ സംസാരിക്കുന്നു
കൂടുതൽ വായിക്കൂ7:11 PM
കണ്ണൂരിലെ സ്വകാര്യ ബസിലെ ബർത്തിൽ ബാഗിൽ പൊതിഞ്ഞ നിലയിൽ 3 പെട്ടികൾ; തുറന്നപ്പോൾ 150 തോക്കിൻതിരകൾ
കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ സ്വകാര്യ ബസിൽ നിന്ന് നൂറ്റിയൻപത് തോക്കിൻ തിരകൾ കണ്ടെത്തി.
കൂടുതൽ വായിക്കൂ6:51 PM
ശുചിത്വമിഷൻ പഠനത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലെന്ന് മന്ത്രി; നില അപകടകരം, കിണറിലടക്കം വർധിച്ച കോളിഫോം ബാക്ടീരിയ
കേരളത്തിലെ 82% പൊതുജലാശയങ്ങളിലും 78% കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമായ അളവിലാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ശുചിമുറി മാലിന്യം ജലാശയങ്ങളിൽ തള്ളുന്നതാണ് ഇതിന് കാരണം. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കൂടുതൽ വായിക്കൂ6:33 PM
മന്ത്രിയുടെ പ്രഖ്യാപനമെത്തി, ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റം ഇനി പഴയപടിയാവില്ല, വലിയ ആശ്വാസം നൽകുന്ന മാറ്റം
ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളിൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനം. ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്താനാവും. ഇതിലൂടെ വർഷങ്ങളായുള്ള സങ്കീർണതകൾക്ക് പരിഹാരമാകും.
കൂടുതൽ വായിക്കൂ6:01 PM
ആദ്യം കണ്ടത് കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികൾ: ഏലത്തോട്ടത്തിൽ നവജാതശിശുവിന്റെ മൃതദേഹം
ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
കൂടുതൽ വായിക്കൂ5:40 PM
17 വർഷമായി ജയിലിൽ സഹോദരിക്ക് അസുഖമെന്നും കണിച്ചുകുളങ്ങര കേസ് പ്രതി സജിത്ത്; സുപ്രീം കോടതി ജാമ്യാപേക്ഷ മാറ്റി
കണിച്ചുകുളങ്ങര കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജിത്ത് ജാമ്യം തേടി സുപ്രീം കോടതിയിൽ
കൂടുതൽ വായിക്കൂ5:40 PM
മാലിന്യം കുന്നുകൂടിയിട്ടും 'ഹരിത' നഗരസഭ പ്രഖ്യാപനം; വാർത്തയ്ക്ക് പിന്നാലെ ഇടപെട്ട് കളക്ടർ, ചടങ്ങ് മാറ്റി
നഗരസഭയ്ക്ക് പിന്നില്‍ മാലിന്യം കെട്ടികിടക്കുന്നവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് കളക്ടര്‍ ഇടപെട്ടത്. ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ5:22 PM
വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയി യുവാവ്, തിരികെയെത്തിയില്ല, തിരഞ്ഞിറങ്ങിയവർ കണ്ടത് മൃതദേഹം
തമിഴ്നാട് ഊട്ടിയിൽ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു. തോഡർ ഗോത്രവിഭാഗത്തിൽപെട്ട കെന്തർകുട്ടൻ എന്ന യുവാവ് ആണ് മരിച്ചത്.
കൂടുതൽ വായിക്കൂ5:14 PM
കുവൈത്തിൽ അസ്ഥിരമായ കാലാവസ്ഥ 26 ദിവസത്തേക്ക് തുടരുമെന്ന് മുന്നറിയിപ്പ്
കുവൈത്തിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.
കൂടുതൽ വായിക്കൂ5:03 PM
വയനാട് പുനരധിവാസം മാതൃകയാകും, ചരിത്രം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി; കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രസംഗം
വയനാട് പുനരധിവാസ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം
കൂടുതൽ വായിക്കൂ4:56 PM
എച്ച്‌ഡിഎഫ്‌സി കെട്ടിവെക്കേണ്ടത് 75 ലക്ഷം, പിഴ ചുമത്തി ആർബിഐ, കാരണം ഇതാണ്
പിഴ ചുമത്തുന്നതിന് മുൻപ് ബാങ്കുകൾക്ക് ആർബിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതുകൊണ്ടാണ് പിഴ ചുമത്തിയത് എന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ വായിക്കൂ4:50 PM
6 മാസം മാതാപിതാക്കളെ പോലും വിളിച്ചില്ല, ക്ലൂ നൽകാതെ ഒളിവ് ജീവിതം, 23കാരനെ പിടിച്ചത് 17കാരിയെ പീഡിപ്പിച്ച കേസിൽ
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന 23കാരൻ ഉത്തർപ്രദേശിൽ പിടിയിൽ. പെൺകുട്ടിയുടെ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.
കൂടുതൽ വായിക്കൂ4:39 PM
ഏപ്രിലിലും കെഎസ്ഇബി സർചാർജ് പിരിക്കും; നീക്കം 14.8 കോടി നഷ്ടം നികത്താൻ; യൂണിറ്റിന് ഏഴ് പൈസ പിരിക്കും
നഷ്ടം നികത്താൻ ഏപ്രിൽ മാസത്തിലും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു
കൂടുതൽ വായിക്കൂ4:32 PM
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു; മാതൃകാ ടൗൺഷിപ്പ് ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു
7 സെൻറ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്.
കൂടുതൽ വായിക്കൂ4:32 PM
സമ്പന്ന പട്ടികയിൽ റെക്കോർഡിട്ട് ഇലോൺ മസ്ക്; നടക്കുന്നത് 'ട്രംപ് ഇഫക്റ്റോ?
പീറ്റർ തീലിനെപ്പോലുള്ള പോലുള്ള സഖ്യകക്ഷികളുടെ ആസ്തി ഉയർന്നിട്ടുണ്ട്. പീറ്റർ തീലിന്റെ ആസ്തി 67% വർദ്ധിച്ച് 14 ബില്യൺ ഡോളറിലെത്തി
കൂടുതൽ വായിക്കൂ4:06 PM
സുഹൃത്തുകൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒരാൾക്കായി തെരച്ചിൽ
വെങ്ങാനൂർ സ്വദേശി ജീവനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറ്റൂർ സ്വദേശി പാർത്ഥസാരഥിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.
കൂടുതൽ വായിക്കൂ4:05 PM
ബി ഗോപാലകൃഷ്ണൻ കോടതിയിൽ ഖേദം പ്രകടിപ്പിച്ചു; പികെ ശ്രീമതിയുടെ മാനനഷ്‌ട കേസ് ഒത്തുതീർത്തു
ചാനൽ ചർച്ചയിൽ നടത്തിയ അധിക്ഷേപത്തിൽ പികെ ശ്രീമതിയോട് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ കോടതിയിൽ മാപ്പുപറഞ്ഞു
കൂടുതൽ വായിക്കൂ3:40 PM
ആശമാർക്ക് ആശ്വാസം, അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ
കണ്ണൂർ കോർപറേഷനും ആറ് നഗരസഭകളും എലപ്പുള്ളി പഞ്ചായത്തുമാണ് ആശാ വർക്കർമാർക്കാണ് ബജറ്റിൽ തുക വകയിരുത്തിയത്. പ്രതിമാസം 7000 രൂപ അധികം നൽകാൻ ബിജെപി ഭരിക്കുന്ന മുത്തോലി ഗ്രാമ പഞ്ചായത്തും തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കൂ3:15 PM
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ സ്‌കൂളിലേക്ക് മദ്യം കൊണ്ടുവന്നു;വിദ്യാർത്ഥികൾക്ക് പൊലീസിൻ്റെ കൗൺസിലിങ്
സ്‌കൂളിലേക്ക് മദ്യം കൊണ്ടുവന്ന നാല് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ആറന്മുള പൊലീസ് കൗൺസിലിങ് നൽകും
കൂടുതൽ വായിക്കൂ3:08 PM
ഇന്ന് 80 ലക്ഷമാണ് സമ്മാനം; ആരാകും ഭാഗ്യശാലി ? അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം
ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
കൂടുതൽ വായിക്കൂ2:55 PM
എടവണ്ണ - കൊയിലാണ്ടി പാതയില്‍ കാർ എതിർദിശയിൽ വന്ന ലോറിയിൽ ഇടിച്ചു; കാർ യാത്രികന് പരിക്ക്
മറ്റ് വാഹനങ്ങള്‍ക്ക് അപകടകരമാവുന്ന തരത്തില്‍ ഓയില്‍ പരന്നൊഴുകിയതിനെ തുടര്‍ന്ന് മുക്കം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി റോഡ് കഴുകി സുരക്ഷിതമാക്കി.
കൂടുതൽ വായിക്കൂ2:45 PM
പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
അല്ലപ്ര സ്വദേശിനി രഞ്ജിനിയാണ് മരിച്ചത്. തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ വേദാന്തവിഭാഗം അധ്യാപികയും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗവുമാണ്. എം സി റോഡിലെ കാഞ്ഞിരക്കാട് വളവിലായിരുന്നു അപകടം.
2:02 PM
ആശമാർക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നൽകുമെന്ന് ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്; പ്രഖ്യാപനം ബജറ്റിൽ
ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്തിൽ ആശമാർക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നൽകും
കൂടുതൽ വായിക്കൂ1:58 PM
ചരിത്രം കുറിച്ച കൊടുമൺ പോറ്റി; മമ്മൂട്ടിയുടെ ഭ്രമയുഗം ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു
2024 ഫെബ്രുവരി 15ന് ആയിരുന്നു ഭ്രമയുഗം റിലീസ് ചെയ്തത്.
കൂടുതൽ വായിക്കൂ1:34 PM
വയനാട് പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഹർജി പരിഗണിക്കാതെ സിംഗിൾ ബെഞ്ച്; ഡിവിഷൻ ബെഞ്ചിലേക്ക് വിട്ടു
എൽസ്റ്റൺ എസ്റ്റേറ്റ് സമർപ്പിച്ച സമാനഹർജിയിൽ ഡിവിഷൻ ബെഞ്ച് നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിനാൽ സിംഗിൾ ബെഞ്ച് പുതിയ ഹർജി പരിഗണിച്ചില്ല
കൂടുതൽ വായിക്കൂ1:25 PM
'എനിക്ക് ഇന്‍റേണ്‍ഷിപ്പ് വേണം'; പോഡ്‌കാസ്റ്റിനിടെ പെർപ്ലെക്സിറ്റി എഐ സഹസ്ഥാപകനോട് നിഖിൽ കാമത്ത്, രസകരം വീഡിയോ
പെർപ്ലെക്സിറ്റി AI സഹസ്ഥാപകൻ അരവിന്ദ് ശ്രീനിവാസ് അടുത്തിടെ നിഖിൽ കാമത്തിന്റെ WTF ഓൺലൈൻ പോഡ്‌കാസ്റ്റിൽ പങ്കുചേർന്നു, അവിടെ കാമത്ത് മൂന്ന് മാസത്തേക്ക് പെർപ്ലെക്സിറ്റി AI-യിൽ ഇന്റേൺ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചു.
കൂടുതൽ വായിക്കൂ1:14 PM
ഇഡി ബിജെപി ഭായ് ഭായ്,കൊടകര കുഴല്‍പണക്കേസ് ബിജെപിക്കായി ഇഡി അട്ടിമറിച്ചെന്ന് കൊടിക്കുന്നില്‍സുരേഷ് ലോക്സഭയില്‍
അന്വേഷണം ബിജെപി നേതാക്കളിലേക്ക് പോകാതെ കള്ളപ്പണ കേസായി മാത്രം കണ്ട് അട്ടിമറിച്ചെന്നും കൊടിക്കുന്നില്‍ സുരേഷ്
കൂടുതൽ വായിക്കൂ1:12 PM
പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രിംകോടതി
കൂട്ടിക്കൽ ജയചന്ദ്രന് ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഊദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കൂ1:08 PM
'ഗോവർദ്ധ'നൊപ്പം സെൽഫിയുമായി ജിപിയും ഗോപിയും; എംപുരാന് ആശംസകൾ നേർന്ന് താരങ്ങളും
അന്റാർട്ടിക്ക-ലാറ്റിൻ അമേരിക്ക യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിൽകുമാറും മുംബൈ എയർപോർട്ടിൽ വെച്ച് ഇന്ദ്രജിത്തിനെ കണ്ടുമുട്ടി.
കൂടുതൽ വായിക്കൂ1:07 PM
കേരളത്തിലെ സ്ഥിതി ഗൗരവമുള്ളത്, പക്ഷെ വന്യജീവികളെ കൊല്ലാൻ പറയാനാവില്ല: കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്
വന്യജീവികളുടെ ആക്രമണത്തിലും പാമ്പ് കടിയേറ്റും 021 മുതൽ 2025 വരെ 344 പേർ മരിച്ചെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്
കൂടുതൽ വായിക്കൂ1:04 PM
ഹിന്ദിയിൽ അറിയിപ്പുമായി ചെന്നൈ കാലാവസ്ഥാകേന്ദ്രം,ത്രിഭാഷ പദ്ധതി എതിര്‍ക്കുന്ന സ്റ്റാലിന്‍സര്‍ക്കാരിന് പ്രകോപനം
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായാണ് ഹിന്ദിയിൽ കാലാവസ്ഥ അറിയിപ്പുകൾ നൽകുന്നത്
കൂടുതൽ വായിക്കൂ12:59 PM
ഗ്രാമീൺ ബാങ്കിന്റെ എടിഎം തകർത്ത് മോഷണ ശ്രമം; പ്രതി പിടിയിൽ, കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ
പ്രദേശവാസിയായ പ്രവീൺ ആണ് പൊലീസിന്‍റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വളരെ വേഗം പ്രതി പിടിയിലായത്.
കൂടുതൽ വായിക്കൂ12:54 PM
അവസാന നിമിഷം അപ്രതീക്ഷിത വെല്ലുവിളി: വിക്രത്തിന്‍റെ 'വീര ധീര സൂരൻ' റിലീസ് മുടങ്ങി
ചിയാൻ വിക്രം നായകനായ "വീര ധീര സൂരൻ" സിനിമയുടെ റിലീസ് ഇടക്കാല കോടതി ഉത്തരവ് കാരണം മുടങ്ങി. ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയ ബി4യു എന്റർടൈൻമെന്‍റ് കോടതിയെ സമീപിച്ചതാണ് കാരണം.
കൂടുതൽ വായിക്കൂ12:54 PM
മഹത്തായ സൗഹൃദം, എല്ലാ മമ്മൂട്ടിക്കും മോഹൻലാലിനെ പോലൊരു കൂട്ടുകാരൻ വേണം, തിരിച്ചും: ജാവേദ് അക്തർ
തന്റെ എക്സ് ഹാൻഡിലിലൂടെ ആയിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണം.
കൂടുതൽ വായിക്കൂ12:37 PM
ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും; 30 പേർക്കും മാസം തോറും ₹2100 നൽകും
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നഗരസഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ആശമാർക്ക് 2100 രൂപ വീതം നൽകുമെന്ന് പ്രഖ്യാപനം
കൂടുതൽ വായിക്കൂ12:32 PM
ബില്ല് അടച്ചില്ല, വൈക്കത്ത് മോട്ടോർ വാഹന ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി; ഓഫീസിലെ പ്രവർത്തനങ്ങൾ നിലച്ചു
വൈക്കത്തെ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്ല് അടച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി.
കൂടുതൽ വായിക്കൂ12:26 PM
മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികളെ പാർപ്പിച്ചിരുന്ന അഭയകേന്ദ്രത്തിൽ ഭക്ഷ്യവിഷബാധ; 3 കുട്ടികൾ മരിച്ചു
ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താൻ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് അന്വഷണം തുടങ്ങി.
കൂടുതൽ വായിക്കൂ12:16 PM
എംബിഎ വിദ്യാർത്ഥിനിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്ന യുവതിയെ പേയിങ് ഗസ്റ്റ് മുറിയിൽ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വായിക്കൂ12:15 PM
ആശ്രിത നിയമനം ആര്‍ക്കെല്ലാം ലഭിക്കും? കേന്ദ്ര മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് അറിയാം
സർവീസിലിരിക്കെ മരിച്ച കേന്ദ്ര സർക്കാർ ജീവനക്കാരുടെയോ സായുധസേന അംഗങ്ങളുടെയോ കുടുംബങ്ങൾക്കാണ് ആശ്രിത നിയമനത്തിന് അർഹത.
കൂടുതൽ വായിക്കൂ12:07 PM
ആറ്റ്ലിയുടെ സിനിമ തല്‍ക്കാലം ഉപേക്ഷിക്കാൻ കാരണം വെളിപ്പെടുത്തി സൽമാൻ
സിക്കന്ദറിന്‍റെ പ്രമോഷനിടെ ആറ്റ്ലിയുമായുള്ള സിനിമ ഉപേക്ഷിച്ചതിനെക്കുറിച്ച് സൽമാൻ ഖാൻ വെളിപ്പെടുത്തി. വലിയ ബജറ്റും രജനികാന്ത് പോലുള്ള താരങ്ങളെയും ആവശ്യമായതിനാലാണ് സിനിമ ഉപേക്ഷിച്ചതെന്ന് സൽമാൻ പറഞ്ഞു.
കൂടുതൽ വായിക്കൂ11:50 AM
സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്; വിദ്യാർത്ഥികളുടെ മിനിമം യാത്ര നിരക്ക് 5 രൂപയാക്കണമെന്ന് ആവശ്യം
വിദ്യാർത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയായി ഉയർത്തണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തും.
കൂടുതൽ വായിക്കൂ11:49 AM
അധ്യാപകർക്കെതിരായ പോക്സോ കേസ്; 72 എണ്ണം ഡിജിപിയുടെ മുന്നിലുണ്ട്, കർശന നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി
പാഠപുസ്തകം ഡിസംബറിൽ തന്നെ അച്ചടിച്ചു. 2.10 ലക്ഷം പാഠപുസ്തകം അച്ചടിച്ചു. 72 ക്യാമ്പുകളിലാണ് എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നത്.
കൂടുതൽ വായിക്കൂ11:42 AM
'ഇത് കേരളത്തിന്റെ ഉത്സവം'; എമ്പുരാൻ സൂപ്പറെന്ന് പ്രണവ്, ഇംഗ്ലീഷ് പടം പോലെയെന്ന് സുചിത്ര
കേരളത്തിന്റെ ഉത്സവം എന്നായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം.
കൂടുതൽ വായിക്കൂ11:33 AM
1977ന് മുമ്പ് വനഭൂമിയിൽ കുടിയേറിയവർക്ക് മലയോര പട്ടയ വിതരണം; സംയുക്ത പരിശോധന ഏപ്രിലിൽ തുടങ്ങാൻ തീരുമാനം
1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറിയവർക്ക് പട്ടയം നൽകുന്നതിനുള്ള സംയുക്ത പരിശോധന ഏപ്രിൽ മാസത്തിൽ ആരംഭിക്കും. റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
കൂടുതൽ വായിക്കൂ11:28 AM
ജനതാദൾ നേതാവ് പിജി ദീപക് വധക്കേസ്; കോടതി വെറുതെ വിട്ട അഞ്ചു പ്രതികൾ കുറ്റക്കാരാണെന്നു ഹൈക്കോടതി,8ന് ഹാജരാക്കണം
2015 മാർച്ച് 24 -ാം തീയതി ആണ് ദീപക്ക് കൊല്ലപ്പെട്ടത്. ആകെ പത്ത് പ്രതികളെയാണ് വാചിരാണക്കോടതി നേരത്തെ വെറുതെവിട്ടത്. ഇതിനെതിരെ സർക്കാരും ദീപക്കിന്‍റെ കുടുംബവും നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്
കൂടുതൽ വായിക്കൂ11:24 AM
ഇടതുപക്ഷത്തെ എതിർക്കുന്നവർ ഹീറോ. ഇടതുപക്ഷത്തെ അനുകൂലിക്കുന്നവർ വില്ലൻമാർ, മാധ്യമ വിമര്‍ശനവുമായി മുഖ്യമന്ത്രി
ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വരുമെന്ന് ജനങ്ങൾക്ക് പ്രതീക്ഷ..ഇതിൽ ചില മാധ്യമങ്ങൾക്ക് പരിഭ്രാന്തി.
കൂടുതൽ വായിക്കൂ11:23 AM
ആര്‍സി16 ഇനി 'പെഡി': ഗെയിം ചേഞ്ചര്‍ ക്ഷീണം തീര്‍ക്കാന്‍ രാം ചരണ്‍
രാം ചരണിന്റെ 40-ാം ജന്മദിനത്തിൽ പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാൻവി കപൂറാണ് നായിക.
കൂടുതൽ വായിക്കൂ11:23 AM
മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് HIV ബാധ; കാരണം ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം
വളാഞ്ചേരിയിൽ ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് എച്ച്ഐവി ബാധ കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ11:10 AM
വിഷു-ഈസ്റ്റർ അവധിക്ക് എങ്ങനെ നാട്ടിലെത്തുമെന്ന് ആശങ്ക വേണ്ട; അന്തർ സംസ്ഥാന സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി
വിഷു - ഈസ്റ്റർ കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു
കൂടുതൽ വായിക്കൂ11:10 AM
കരുവന്നൂര്‍-കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരൺ, സതീഷ് കുമാർ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അഖിൽ ജിത്തിനും ജാമ്യം ലഭിച്ചു.
കൂടുതൽ വായിക്കൂ10:57 AM
മകനെ തട്ടിക്കൊണ്ടുപോയെന്ന് അച്ഛൻ ഫോൺ കോൾ, ഒരു ലക്ഷം രൂപ കൊടുക്കണം; പിന്നിലാരെന്ന് അറിഞ്ഞ് ഞെട്ടി വീട്ടുകാർ
സ്വന്തം കടം വീട്ടാനായി അച്ഛനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തു.
കൂടുതൽ വായിക്കൂ10:43 AM
മാടായി കോളേജ് നിയമന വിവാദം നിയമ പോരാട്ടത്തിലേക്ക്; നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
എം കെ രാഘവൻ ചെയർമാനായ കോളേജിലെ നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കണ്ണൂർ കുഞ്ഞിമംഗലത്തെ കോൺഗ്രസ് പ്രവർത്തകരാണ് ഹർജി നൽകിയത്.
കൂടുതൽ വായിക്കൂ10:41 AM
'ഞാൻ തമ്പുരാനേന്ന് വിളിക്കും..'; മകന്റെ സിനിമ കണ്ട് കണ്ണുനിറഞ്ഞ് മല്ലിക സുകുമാരൻ
മക്കൾക്കും ചെറുമക്കൾക്കും മരുമക്കൾക്കും ഒപ്പമാണ് മല്ലിക സുകുമാരൻ സിനിമ കാണാൻ എത്തിയത്.
കൂടുതൽ വായിക്കൂ10:15 AM
എമ്പുരാൻ: തീയറ്റര്‍ ഇളക്കി മറിക്കുന്ന മോഹന്‍ലാല്‍ ചിത്രം - റിവ്യൂ
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ, ലൂസിഫറിൻ്റെ സീക്വൽ, മോഹൻലാലിൻ്റെ മാസ് രംഗങ്ങളാൽ സമ്പന്നമാണ്.
കൂടുതൽ വായിക്കൂ10:12 AM
കരുനാഗപ്പള്ളി കൊലപാതകം: കൊലയാളി സംഘത്തിൽ നാല് പേർ, കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്ന് എഫ്ഐആർ
മൺവെട്ടി ഉപയോഗിച്ച് സന്തോഷിന്‍റെ മുറിയുടെ വാതിൽ തകർത്തു. വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
കൂടുതൽ വായിക്കൂ9:57 AM
പണം ചോദിച്ചത് സർക്കാർ ഫീസെന്ന് പറഞ്ഞ്, രണ്ട് തവണയായി 25,000 രൂപ ഗൂഗിൾ പേ ചെയ്തു; അന്വേഷണം തുടങ്ങി വിജിലൻസ്
തിരുവനന്തപുരം മണക്കാട് വില്ലേജിൽ ഭൂമി റീസർവേ ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റ് ഗിരീശനെതിരെ വിജിലൻസ് കേസെടുത്തു.
കൂടുതൽ വായിക്കൂ9:56 AM
സഭയിലെ പ്രസംഗം നീണ്ടുപോയെന്ന് തോന്നുവരോട് സഹതാപംട,മക്കയിൽ'ഈന്തപ്പഴം' വിൽക്കുന്നവർക്ക് പിടികിട്ടില്ല:കെടിജലില്‍
ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണ് തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം "ഉശിര്'' കൂടും.
കൂടുതൽ വായിക്കൂ9:42 AM
ആശ്രിത നിയമനം: മാനദണ്ഡങ്ങൾ പുതുക്കിയതില്‍ വിയോജിപ്പുമായി ജോയിന്‍റ്കൗൺസിൽ, 13 വയസ്സ് നിബന്ധനയിൽ മാറ്റം വരുത്തണം
മരണ സമയത്ത് ആശ്രിതനായ കുട്ടിക്ക് 13 വയസ്സ് കഴിഞ്ഞിരിക്കണമെന്ന് നിബന്ധന മാറ്റണം.ഒഴിവുകൾ കോമൺപൂളിലേക്ക് മാറ്റുന്നത് സ്വാഗതാർഹം
കൂടുതൽ വായിക്കൂ9:39 AM
'ഇത് ഐറ്റം വേറെ, ഹോളിവുഡ് ലെവൽ മേക്കിങ്'; എമ്പുരാൻ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നു
ഇതുവരെ മലയാള സിനിമ കാണാത്തൊരു സിനിമയാണിതെന്നും പ്രേക്ഷകര്‍.
കൂടുതൽ വായിക്കൂ9:29 AM
രാത്രി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം; യുവാവിനെ അയൽവാസി തലയ്ക്കടിച്ച് കൊന്നു
മുണ്ടൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മണികണ്ഠൻ എന്ന യുവാവ് കൊല്ലപ്പെട്ടു. അയൽവാസിയായ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂടുതൽ വായിക്കൂ9:27 AM
എംഡിഎംഎയ്ക്ക് പണം നൽകാത്തതിന് വീട്ടുകാരെ ആക്രമിച്ച് യുവാവ്; പിടികൂടി കെട്ടിയിട്ട് നാട്ടുകാർ
നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്നതാണ് യുവാവ്. അതിനിടയിലാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുന്നതും അതിന് അടിമയാവുന്നതും.
കൂടുതൽ വായിക്കൂ9:06 AM
തോണി മറിഞ്ഞു; തിക്കോടിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ യുവാവ് മരിച്ചു, രണ്ട് പേർക്ക് പരിക്ക്
ഇന്നു പുലർച്ചെ 4 മണിയോടെയാണ് മൂവരും മത്സ്യബന്ധനത്തിനായി പുറംകടലിലേക്ക് പോയത്.
കൂടുതൽ വായിക്കൂ8:42 AM
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു; ഒരാൾ കസ്റ്റഡിയിൽ
മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമിക്കപ്പെട്ടത്. സംഘത്തിലുണ്ടായിരുന്നവർ ആക്രമിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ8:29 AM
7 സെന്‍റിൽ 1000 സ്ക്വയർഫീറ്റ് വീട്; വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്‍റെ തറക്കല്ലിടൽ ഇന്ന്
കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തറക്കല്ലിടുക.
കൂടുതൽ വായിക്കൂ8:26 AM
അമേരിക്കയിൽ വിദേശ വിദ്യാർത്ഥിയെ താമസസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്ത് ഇമിഗ്രേഷൻ അധികൃതർ, വിസ റദ്ദാക്കി-വീഡിയോ
അമേരിക്കയിലെ ടഫ്റ്റ്സ് സർവകലാശാലയിലെ വിദേശ വിദ്യാർത്ഥിയെ യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
കൂടുതൽ വായിക്കൂ8:24 AM
കരുനാഗപ്പള്ളി കൊലപാതകം; മകനെ കൊല്ലരുതേ എന്ന് നിലവിളിച്ചിട്ടും അവർ പിന്മാറിയില്ലെന്ന് മരിച്ച സന്തോഷിൻ്റെ അമ്മ
അക്രമികൾ മുഖംമൂടി ധരിച്ചാണ് വീട്ടിലെത്തിയത്. വീട്ടിൽ കയറി അമ്മയുടെ മുന്നിൽ വെച്ചാണ് അക്രമി സംഘം സന്തോഷിനെ കൊലപ്പെടുത്തിയത്.
8:05 AM
മലപ്പുറം തിരുവാലിയിൽ കുറുനരിയെ വേട്ടയാടി കൊന്നുകറിവെച്ചു; മുൻ കാപ്പ കേസ് പ്രതി അറസ്റ്റിൽ
വീട്ടിൽ നടത്തിയ പരിശോധനയിൽ വേവിച്ചതും പൊതികളിലാക്കിയതുമായ അഞ്ച് കിലോ കുറുനരിയുടെ ഇറച്ചി, കുറുനരിയുടെ തല, ഒരു എയർ ഗൺ, ഇറച്ചി പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങൾ എന്നിവ കണ്ടെടുത്തു. മുൻ കാപ്പ കേസ് പ്രതി കൂടിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
കൂടുതൽ വായിക്കൂ8:00 AM
അനിയത്തിപ്രാവിന് ഇന്ന് 28 വയസ്സ്; ഹൃദയം നിറഞ്ഞ് നന്ദി പറഞ്ഞ് 'സുധി'
നായകനായി അഭിനയിച്ച ആദ്യ സിനിമ പുറത്തിറങ്ങുമ്പോൾ പ്രതീക്ഷിച്ചതല്ല, 28 വർഷങ്ങൾക്കു ശേഷം ഇതുപോലൊരു കുറിപ്പെന്നും കുഞ്ചാക്കോ.
കൂടുതൽ വായിക്കൂ7:45 AM
കൊല്ലത്ത് അരമണിക്കൂറിനുള്ളിൽ മറ്റൊരു കൊലപാതക ശ്രമം കൂടി; നടന്നുപോകുന്നതിനിടെ വെട്ടി, യുവാവ് ഗുരുതരാവസ്ഥയിൽ
പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
7:42 AM
രാഹുലിനെ സ്പീക്കർ ശകാരിച്ച സംഭവം: ബിജെപി വീഡിയോ പ്രചരിപ്പിച്ചതിൽ കോൺഗ്രസിന് അതൃപ്തി, സ്പീക്കറോട് ഉന്നയിക്കും
കോൺഗ്രസിലെ രണ്ട് എംപിമാർ മാത്രം വന്നാൽ കാര്യം വിശദീകരിക്കാം എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്
കൂടുതൽ വായിക്കൂ7:32 AM
അമേരിക്കയിലും എമ്പുരാന്‍ ആവേശം; മുന്നൂറോളം സ്ക്രീനുകളിൽ പ്രദർശനം, പ്രധാന നഗരങ്ങളിലെല്ലാം ഹൗസ്ഫുൾ
അമേരിക്കയിലും മോഹൻലാൽ-എംപുരാൻ ചിത്രത്തിൻ്റെ ആവേശത്തിൽ മലയാളികൾ. ഏകദേശം മുന്നൂറോളം സ്‌ക്രീനുകളിലാണ് എംപുരാൻ പ്രദർശിപ്പിക്കുന്നത്. ആഴ്ച്ചകളായി ആരാധകർ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇന്ന് ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ വലിയ തിരക്കാണ്. ഷിക്കാഗോ, ന്യൂയോർക്ക്, ഡാലസ്, തുടങ്ങി പ്രധാന നഗരങ്ങളിൽ ആദ്യ ദിവസം ഹൌസ് ഫുൾ ആണ്. എമ്പുരാൻ ടി ഷർട്ടുകൾ ധരിച്ചാണ് മിക്കവരും സിനിമ കാണാൻ പോകുന്നത്. മലയാളി റെസ്റ്റോറന്റുകളിലും എംപുരാൻ ആരാധകർക്ക് വേണ്ടി പ്രത്യേക വിഭവങ്ങൾ ഒക്കെ ഒരുങ്ങി കഴിഞ്ഞു. ഇന്ന് കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് എംപുരാൻ പ്രദർശിപ്പിക്കുന്നത്. ആദ്യ ഷോ കാണാൻ മോഹൻലാലും താരങ്ങളും കൊച്ചിയിലെത്തും. വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
7:32 AM
ദുരന്ത ബാധിതരുടെ കടങ്ങളുടെ കാര്യത്തിൽ കേന്ദ്രം കേരളത്തോട് ക്രൂരത കാട്ടുന്നു; കേന്ദ്രത്തിനെതിരെ മന്ത്രി കെ രാജൻ
ദുരന്തബാധിതരുടെ കടങ്ങളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് ക്രൂരത കാട്ടുന്നുവെന്ന് മന്ത്രി കെ രാജൻ. കേരളത്തിന് പണം തരുന്നില്ല എന്ന കാര്യത്തിൽ ഒരു രാഷ്ട്രീയ കാരണം ഉണ്ടെന്ന് വേണമെങ്കിൽ കേന്ദ്രത്തിന് പറയാം. ഹൈലവൽ കമ്മിറ്റി കൂടി ഒരു പ്രമേയം പാസാക്കിയാൽ കടങ്ങൾ എഴുതിത്തള്ളാം. സിബിൽ സ്കോർ നോക്കാതെ ജീവനോപാധിക്കായി വായ്പ നൽകുകയും ചെയ്യാം. കേരളം അതിന്റെ പട്ടിക തയ്യാറാക്കി നൽകുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
7:31 AM
ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് എമ്പുരാന്‍ തിയേറ്ററുകളിൽ; ആദ്യ ഷോയ്ക്ക് മോഹൻലാലും താരങ്ങളും, വൻസുരക്ഷ
ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളിൽ. 750ൽ ഏറെ സ്ക്രീനുകളിലാണ് കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. അൽപം മുമ്പാണ് ആദ്യ പ്രദർശനം ആരംഭിച്ചത്. കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ട്. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
7:31 AM
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുടുംബം മുഖ്യമന്ത്രിയെ കാണും, 'മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണം'
താമരശ്ശേരിയിൽ പത്താം ക്ലാസുകാരൻ ഷഹബാസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയെ കാണാൻ കുടുംബം. മകനെ മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കാണുന്നത്. മുഖ്യമന്ത്രി ഇന്ന് കോഴിക്കോടെത്തുമ്പോൾ കാണാനാണ് നീക്കം. സംഭവത്തിൽ മുതിർന്നവർക്ക് കൂടി പങ്കുണ്ടെന്ന് നിലപാടിലാണ് തുടക്കം മുതലേ കുടുംബം.