പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരു മരണം: മരിച്ചത് ചെങ്ങറ സമര ഭൂമിയിലെ താമസക്കാരൻ

പത്തനംതിട്ട കോന്നിക്കടുത്ത് ചെങ്ങറയിൽ 70 വയസുകാരൻ ഇടിമിന്നലേറ്റ് മരിച്ചു

Lightning kills 70 year old man at Chengara

പത്തനംതിട്ട: സംസ്ഥാനത്ത് വേനൽമഴക്കിടെ ഇടിമിന്നലേറ്റ് ഇന്നും മരണം. കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠൻ (70) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. നീലകണ്ഠൻ്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അതിനിടെ തൃശ്ശൂർ പൊയ്യ പഞ്ചായത്തിൽ മിന്നൽ ചുഴലിയുണ്ടായി. പൊയ്യ പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിൽ പെട്ട പ്രദേശങ്ങളിൽ ഇന്നലെയാണ് സംഭവം നടന്നത്. 25 ഓളം കർഷകരുടെ നാനൂറോളം ജാതി മരങ്ങൾ വീണതിനെ തുടർന്ന് കൃഷി നാശം ഉണ്ടായി. ഇന്ന് രാവിലെ കർഷകർ പറമ്പിൽ നോക്കാൻ എത്തിയപ്പോഴാണ് ജാതി മരങ്ങൾ വീണ വിവരം അറിയുന്നത്. അര മണിക്കൂറോളം കാറ്റ് നീണ്ടുനിന്നതായി നാട്ടുകാർ പറയുന്നു. താണിക്കാട് മരം വീണതിനെ തുടർന്ന് ഒരു വീടിൻറെ കവാടം തകർന്നു. കാറ്റത്ത് മാള ജങ്ഷനിൽ കടക്ക് മുകളിൽ സ്ഥാപിച്ചിരുന്ന സോളാർ പാനൽ തകർന്ന് താഴേക്ക് വീണു. 

Latest Videos

click me!