പത്തനംതിട്ടയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട തണ്ണിത്തോട് മൂഴി സ്വദേശി മത്തായി യോഹന്നാൻ (53) ആണ് മരിച്ചത്. വീടിനോട് ചേർന്ന് പറമ്പിലെ മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Householder commits suicide in Pathanamthitta

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട തണ്ണിത്തോട് മൂഴി സ്വദേശി മത്തായി യോഹന്നാൻ ആണ് മരിച്ചത്. 53 വയസായിരുന്നു. വീടിനോട് ചേർന്ന് പറമ്പിലെ മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മത്തായിയുടെ രണ്ട് ആൺമക്കളെ കഴിഞ്ഞ ദിവസം വധശ്രമക്കേസിൽ 20 വർഷം ശിക്ഷിച്ചിരുന്നു. അതിൻ്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിതെന്നാണ് സംശയം. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Latest Videos

Also Read:  കർണാടകയിലെ വാഹനാപകടത്തിൽ 2 മലയാളി നഴ്സിം​ഗ് വിദ്യാർത്ഥികൾ മരിച്ചു; ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം

vuukle one pixel image
click me!