പക്ഷിയെന്ന് ബസ് ജീവനക്കാർ, പക്ഷേ സ്കാനിയ ബസിൽ കടത്തിയത് പാമ്പിനെ; കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

സംശയാസ്‌പദമായ പാഴ്സൽ കണ്ടെത്തിയതിനെ തുടർന്ന് കേസ് പൊലീസിന് കൈമാറി, രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

found snake in parcel in Scania bus KSRTC employees suspended in Thiruvananthapuram

തിരുവനന്തപുരം: കെഎസ്ആർടിസി സ്‌കാനിയ ബസിൽ പാമ്പിനെ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ ജീവനക്കാർക്കെതിരെ നടപടി. സംശയാസ്‌പദമായ പാഴ്സൽ കണ്ടെത്തിയതിനെ തുടർന്ന് കേസ് പൊലീസിന് കൈമാറി. പരിശോധനയിൽ വീടുകളിൽ വളർത്തുന്ന ഇനത്തിൽപെട്ട പാമ്പാണെന്ന് ബോധ്യപ്പെട്ടതോടെയാണ് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. 

ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന സ്കാനിയ  സർവീസിൽ ഇത്തരത്തിലുള്ള അനധികൃത പാഴ്സലുകൾ പതിവായി എത്തിക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ജീവനക്കാർക്ക് കൈക്കൂലി നൽകിയാണ് ഇത്തരത്തിൽപ്പെട്ട പാഴ്സലുകൾ കടത്തുന്നതെന്നാണ് ആക്ഷേപം. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാന്‍റിന് സമീപം ബസ് തടഞ്ഞ് നടത്തിയ പരിശോധനയിൽ പാഴ്സൽ കണ്ടെത്തി. പക്ഷി ആണെന്ന് പറഞ്ഞാണ് പാഴ്സൽ ഏൽപിച്ചതെന്ന് ബസ് ജീവനക്കാർ വിജിലൻസിന് മൊഴി നൽകി. പാഴ്സൽ വാങ്ങാനെത്തിയ ആളെയും ചോദ്യം ചെയ്ത് വിട്ടയച്ചു. കേസിൽ പൊലീസ് തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Latest Videos

'രണ്ട് പെൺമക്കളുമായി എങ്ങോട്ട് പോകും?' ഒരു ലക്ഷം 31നുള്ളിൽ അടയ്ക്കണം, ആശാ പ്രവർത്തക ജപ്തിയുടെ വക്കിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
vuukle one pixel image
click me!