രഹസ്യ വിവരം കിട്ടി പരിശോധന, മഞ്ചേരിയിൽ യുവാവിനെ പിടികൂടിയപ്പോൾ കിട്ടിയത് 9.071 ഗ്രാം മെത്താംഫിറ്റമിൻ

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്  ഷംസുദ്ദീൻ മയക്കുമരുന്നുമായി പിടിയിലായത്.


മഞ്ചേരി: മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ മയക്കുമരുന്ന് വേട്ട. 9.071ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഏറനാട് പുല്ലൂർ സ്വദേശി ഷംസുദ്ദീൻ (46) എക്സൈസ് ആണ് പിടിയിലായത്. മഞ്ചേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.നൗഷാദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി.

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ എൻ. വിജയൻ, എം.എൻ. രഞ്ജിത്ത്, പ്രിവന്‍റീവ് ഓഫീസർ സാജിദ്. കെ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ രാജൻ നെല്ലിയായി, ടി. ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Latest Videos

രണ്ട് ദിവസം മുമ്പ് ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്‍റെ ഭാഗമായി നടന്ന പരിശോധനകളിൽ മഞ്ചേരിയിൽ 10 ഗ്രാമിലധികം ഹെറോയിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഇർഫാൻ (26 വയസ്സ്) എന്നയാളാണ് പിടിയിലായത് അറസ്റ്റ് ചെയ്തു. മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസും, ഉത്തര മേഖല കമ്മീഷണർ  സ്‌ക്വാഡും, മഞ്ചേരി റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 

Read More : 6 മാസം ഈ കേസിന് പിന്നാലെ തന്നെ; ലഹരി കടത്തിലെ സുപ്രധാന കണ്ണികൾ അറസ്റ്റിൽ, 75 കോടിയുടെ എംഡിഎംഎ പിടിച്ചു

tags
click me!