സ്കൂട്ടർ ആദ്യം പൊക്കി, തിരൂ‍ർ സ്വദേശിയുടെ പോക്കറ്റിൽ 7500 രൂപ, ഒപ്പം എട്ട് പൊതികളും; പരിശോധനയിൽ കഞ്ചാവ്

മംഗലം കൂട്ടായി സ്വദേശി ഉമ്മർ കുട്ടിയാണ് കഞ്ചാവുമായി പൊലീസിന്‍റെ പിടിയിലായത്


മലപ്പുറം: മലപ്പുറം തിരൂരിൽ കഞ്ചാവ് വിൽപ്പനക്കാരൻ പൊലീസ് പിടിയിൽ. മംഗലം കൂട്ടായി സ്വദേശി ഉമ്മർ കുട്ടിയാണ് കഞ്ചാവുമായി പൊലീസിന്‍റെ പിടിയിലായത്. പ്രതിയുടെ പോക്കറ്റിൽ നിന്നും 8 പൊതികളിലായി സൂക്ഷിച്ച 93 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കച്ചവടത്തിനുപയോഗിച്ച സ്കൂട്ടറും കഞ്ചാവ് വിൽപ്പന നടത്തി ലഭിച്ച 7500 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos

click me!