Mar 17, 2025, 11:56 PM IST
Malayalam News Live : വ്യക്തിഗത വായ്പകളില്‍ ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ അറിഞ്ഞിരിക്കാം
കളമശേരിയിൽ ലഹരി നൽകിയ ഇതര സംസ്ഥാനക്കാരനായി വ്യാപക തെരച്ചിൽ. പിടിയിലായ കൊല്ലം സ്വദേശി അനുരാജിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. അനുരാജിന്റെ സാന്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
11:56 PM
വ്യക്തിഗത വായ്പകളില്‍ ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ അറിഞ്ഞിരിക്കാം
വ്യക്തിഗത വായ്പകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
കൂടുതൽ വായിക്കൂ11:52 PM
ക്രെഡിറ്റ് കാര്‍ഡിനൊപ്പം ലഭിക്കും ഈ ഇന്‍ഷൂറന്‍സ് കവറേജുകള്‍
ഇടപാടുകള്‍ക്ക് സഹായിക്കുന്നതിലുപരി ക്രെഡിറ്റ് കാര്‍ഡിനൊപ്പം ലഭിക്കുന്ന ഇന്‍ഷുറന്‍സ് കവറേജ് വളരെ വലിയൊരു ആശ്വാസമാണ്.
കൂടുതൽ വായിക്കൂ11:46 PM
പ്രോപ്പര്‍ട്ടി ലോണ്‍: ശ്രദ്ധിക്കേണ്ട 4 ഘടകങ്ങള്‍
കറയറ്റ സാമ്പത്തിക ഇടപാടുകളുടെ ചരിത്രമുള്ളവര്‍ക്ക് ബാങ്കുകള്‍ 'പ്രീ-അപ്രൂവ്ഡ്' രീതിയില്‍ ഇത്തരം വായ്പകള്‍ കാലേകൂട്ടി അനുവദിച്ചിട്ടുണ്ടാകും.
കൂടുതൽ വായിക്കൂ10:50 PM
മയക്കുമരുന്ന് കേസുകളിലെ പ്രതി ട്രെയിനിന് മുൻപിൽ ചാടി മരിച്ചു
ഇയാൾക്കെതിരെ നിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കൂടുതൽ വായിക്കൂ10:31 PM
കൊല്ലത്തെ വിദ്യാർത്ഥിയുടെ കൊലപാതം; ബുര്‍ഖ ധരിച്ചാണ് തേജസ് രാജ് എത്തിയതെന്ന് അയൽവാസി,പ്രതിയുടെ അച്ഛൻ പൊലീസുകാരൻ
അതേസമയം, ഫെബിനെ കൊലപ്പെടുത്തിയ തേജസ് രാജിൻ്റെ അചഛൻ പൊലീസുകാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചവറ പുത്തൻതുറ സ്വദേശിയായ രാജുവാണ് തേജസ് രാജിൻ്റെ അച്ഛൻ. ഡി സി ആർ ബി ഗ്രേഡ് എസ്ഐയാണ് രാജു.
കൂടുതൽ വായിക്കൂ10:05 PM
കൊല്ലത്ത് വിദ്യാർത്ഥിയുടെ കൊലപാതകം; കുത്തേറ്റ് വീഴുന്ന ഫെബിൻ്റെ ദൃശ്യങ്ങൾ പുറത്ത്, നെഞ്ചിൽ നിരവധി തവണ കുത്തി
വീട്ടിൽ കയറി ഫെബിനെ കുത്തിക്കൊന്ന ശേഷം തേജസ് രാജ് കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശിയുമായ തേജസിന്റെ മൃതദേഹം കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ9:40 PM
നിയമിച്ചത് 3 ദിവസം മുമ്പ്, അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ജോലിക്കാരനെ കാണാനില്ല, ഒരു കോടിയുടെ സാധനങ്ങളും പോയി
നൂറിലധികം സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങളാണ് 24 മണിക്കൂറിനകം പൊലീസ് പരിശോധിച്ചത്. നിർണായക തെരച്ചിൽ ഫലം കണ്ടു.
കൂടുതൽ വായിക്കൂ9:18 PM
പ്രതിരോധ മേഖലയിൽ ഇന്ത്യ-അമേരിക്ക സഹകരണം, രാജ്നാഥുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ രഹസ്യാനേഷണ ഏജൻസി മേധാവി
പ്രിതിരോധരംഗത്തെ നവീകരണത്തിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കാനുള്ള നടപടികൾ ചർച്ചയായി എന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
കൂടുതൽ വായിക്കൂ9:14 PM
കൊല്ലത്ത് വിദ്യാർത്ഥിയുടെ കൊലപാതകം; പ്രതി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽചാടി മരിച്ചു,യുവാവ് ചവറ സ്വദേശി
കാറിനകത്തും ചോരപ്പാടുകളുണ്ട്. മരിച്ചയാൾ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിൻ്റെ കൊലയാളിയാണെന്ന് സ്ഥിരീകരിച്ചു.
കൂടുതൽ വായിക്കൂ8:43 PM
വരവൂരിൽ ഓട്ടോയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചു; വാഹനങ്ങൾ റോഡരികിലേക്ക് മറിഞ്ഞു വീണു, 5 പേർക്ക് പരിക്ക്
പിക്കപ് വാൻ ഡ്രൈവറായ വല്ലച്ചിറ സ്വദേശിക്കും ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാല് പേർക്കുമാണ് പരിക്കേറ്റത്.
കൂടുതൽ വായിക്കൂ8:39 PM
കൊല്ലത്ത് റെയിൽവെ ട്രാക്കിൽ മൃതദേഹം; സമീപത്ത് നിർത്തിയിട്ട കാറിലും ചോരപ്പാടുകൾ; ദുരൂഹത
കടപ്പാക്കടയിൽ റെയിൽവെ ട്രാക്കിൽ മൃതദേഹവും സമീപത്ത് നിർത്തിയിട്ട കാറിൽ ചോരപ്പാടുകളും കണ്ടെത്തി
കൂടുതൽ വായിക്കൂ8:33 PM
നാലു വയസുകാരിക്കു നേരേ ക്രൂര ലൈംഗികാതിക്രമം; കുട്ടിയെ മൂന്ന് വർഷം പീഡിപ്പിച്ച 62കാരന് 110 വര്‍ഷം തടവും പിഴയും
കുട്ടിയുടെ അമ്മൂമ്മയാണ് ഒടുവിൽ പീഡന വിവരം മനസിലാക്കുകയും കുട്ടിയുടെ അമ്മയെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിക്കുകയും ചെയ്തത്.
കൂടുതൽ വായിക്കൂ8:30 PM
കൊല്ലത്ത് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച അച്ഛനും കുത്തേറ്റു
ഉളിയക്കോവിലിൽ യുവാവിനെ കാറിലെത്തിയ സംഘം വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി
കൂടുതൽ വായിക്കൂ8:26 PM
ഈസ്റ്റ് ഒറ്റപ്പാലത്ത് ശിവസേന പ്രവർത്തകന് കുത്തേറ്റു; വ്യക്തി വൈരാഗ്യമെന്ന് പൊലീസ്
ഫൈസൽ എന്ന വ്യക്തിയാണ് കുത്തി പരിക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു.
കൂടുതൽ വായിക്കൂ8:10 PM
വീട്ടുകാർക്ക് മനസിലായില്ല! അരൂരിലെ വീട്ടുമുറ്റത്ത് +1 വിദ്യാർഥികൾ വളർത്തിയത് കഞ്ചാവ് ചെടി, പിടിവീണു
ഒരാളിൽ നിന്ന് ചെറിയ അളവിൽ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി
കൂടുതൽ വായിക്കൂ7:55 PM
4 വയസുകാരിയെ കൊലപ്പെടുത്തി ബാഗിൽ ഉപേക്ഷിച്ച സംഭവം; പ്രതികൾക്ക് 18 വർഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി
പ്രതികളായ തിരുപ്പൂ൪ സ്വദേശി കദീജ ബീവി എന്ന സോലയ, കവിത എന്ന ഫാത്തിമ എന്നിവരെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
കൂടുതൽ വായിക്കൂ7:44 PM
ഇഫ്താ൪ സംഗമത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം; വീടിൻ്റെ ഒരു വശം തകർന്നു, അപകടത്തിൽ ആർക്കും പരിക്കില്ല
200 പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇതിനിടെയാണ് അപകടം ഉണ്ടായത്. അതേസമയം, അപകടത്തിൽ ആ൪ക്കും പരിക്കില്ല. എന്നാൽ തെങ്ങുവീണ് വീടിൻ്റെ ഒരു വശം തക൪ന്നു.
കൂടുതൽ വായിക്കൂ7:41 PM
ദുബായ് ഭരണാധികാരി പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 47.50 കോടി രൂപ നൽകി എം.എ യൂസഫലി
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള ഈ കാരുണ്യപ്രവർത്തനത്തിൽ ഭാഗമാകുന്നത് ഏറെ അഭിമാനകരമാണെന്ന് എംഎ യൂസഫലി
കൂടുതൽ വായിക്കൂ6:56 PM
സംസ്ഥാനത്ത് അഞ്ചിടത്ത് വാഹനാപകടം: 12 വയസുകാരിയടക്കം മൂന്ന് പേർ മരിച്ചു; നാല് യാത്രക്കാർക്ക് ഗുരുതര പരുക്ക്
കോഴിക്കോട് തൊണ്ടയാടും തിരുവനന്തപുരം ഈഞ്ചക്കലിലും കാസർകോട് ഷിറിയയിലും അപകടത്തിൽപെട്ടവർക്കാണ് ജീവൻ നഷ്ടമായത്
കൂടുതൽ വായിക്കൂ6:34 PM
ട്രാക്കിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; വെള്ളിയാഴ്ച ചില ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം പ്രഖ്യാപിച്ച് റെയിൽവെ
കോട്ടയം വഴിയുള്ള ഏതാനും ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നാണ് പ്രധാന മാറ്റം. അമൃത എക്സ്പ്രസ് അര മണിക്കൂർ വൈകുകയും ചെയ്യും.
കൂടുതൽ വായിക്കൂ6:32 PM
പ്രഥമ കേരള പുരസ്‌കാരങ്ങൾ ഗവർണർ വിതരണം ചെയ്‌തു' കേരള ജ്യോതി പുരസ്‌കാരം പ്രൊഫ എം കെ സാനുവിന് സമ്മാനിച്ചു
രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേകർ പ്രഥമ കേരള പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു
കൂടുതൽ വായിക്കൂ6:26 PM
'മത്സ്യതൊഴിലാളികളെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കും', കടൽ മണൽ ഖനനം അനുവദിക്കില്ല: കെസി വേണുഗോപാല്‍
രാജ്യത്തെ മത്സ്യത്തൊഴിലാളി സമൂഹം, പ്രത്യേകിച്ച് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല
കൂടുതൽ വായിക്കൂ6:09 PM
സുൽത്താൻ ബത്തേരിയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
സുൽത്താൽ ബത്തേരിയിൽ സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പ്ലസ് ടു അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു
കൂടുതൽ വായിക്കൂ5:56 PM
പശു ചത്തതിന് നഷ്ടപരിഹാരം ചോദിച്ചപ്പോൾ ഫണ്ടില്ല, തുക ചെലവഴിക്കാതെ തിരിച്ചടച്ചു: മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ
ഇൻഷുറൻസില്ലാത്ത പശു ചത്തപ്പോൾ 15,000 രൂപയുടെ ധനസഹായം ലഭിച്ചില്ലെന്നാരോപിച്ച് കർഷകൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
കൂടുതൽ വായിക്കൂ5:55 PM
അമേരിക്കയുടെ ഗതികേടോ? വില കൂടിയതോടെ യുഎസിലേക്ക് മുട്ടകള്‍ കള്ളക്കടത്ത് നടത്തുന്നു
അമേരിക്കയില്‍ മുട്ടവില കുതിച്ചുയര്‍ന്നതോടെയാണ് മുട്ടക്കടത്ത് കൂടിയത്. പന്ത്രണ്ട് മുട്ടകള്‍ക്ക് 5.9 ഡോളര്‍ വരെയായാണ് അമേരിക്കയില്‍ വില കൂടിയത്.
കൂടുതൽ വായിക്കൂ5:49 PM
പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശികയിൽ പകുതി ജീവനക്കാർക്ക് പിൻവലിക്കാമെന്ന് സർക്കാർ; ലോക്ക് ഇൻ പിരീഡ് ഒഴിവാക്കി
സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശികയുടെ പകുതി പിൻവലിക്കാൻ ലോക്ക് ഇൻ പിരീഡ് ഒഴിവാക്കി ഉത്തരവിറക്കി
കൂടുതൽ വായിക്കൂ5:44 PM
മലയാളത്തിൽ പരിഗണിക്കാറില്ല: ഗൗരി കൃഷ്‍ണ അഭിമുഖം
മലയാളത്തിൽ വിഷ്ണു രാഘവ് സംവിധാനം ചെയ്ത ലൗ അണ്ടർ കൺസ്ട്രക്ഷൻ, തമിഴിൽ എത്തിയ സുഴൽ സീസൺ 2. ഒരേപോലെ മലയാളത്തിലും തമിഴിലും വെബ് സീരിസിൽ തിളങ്ങി നിൽക്കുകയാണ് ഗൗരി ജി കിഷൻ.
കൂടുതൽ വായിക്കൂ5:40 PM
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
ഇരുന്നൂറ് സിനിമകളിൽ എഴുന്നൂറോളം പാട്ടുകളെഴുതി. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങളുടെ സംഭാഷണവും തിരക്കഥയും നിർവ്വഹിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കൂ5:38 PM
നിയന്ത്രണം വിട്ട കാർ പഞ്ചായത്തോഫീസിലേക്ക് ഇടിച്ചുകയറി അപകടം; ദമ്പതികളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്
കണ്ണൂർ കൊട്ടിയൂരിൽ കാറപകടത്തിൽ ദമ്പതികൾക്ക് പരിക്ക്. കൊട്ടിയൂർ പഴയ പഞ്ചായത്ത് ഓഫീസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു.
കൂടുതൽ വായിക്കൂ5:34 PM
പ്രീഡിഗ്രിക്ക് ചേർന്ന് 3ാം നാൾ റാംഗിംഗ്; മനോനില തെറ്റിയ സാവിത്രി 45ാം വയസിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു
പ്രീഡിഗ്രി പഠന കാലത്ത് റാഗിംഗിന് ഇരയായി മനോനില തെറ്റി
കൂടുതൽ വായിക്കൂ5:25 PM
ഒരു ദിവസം കൊണ്ട് മാത്രം പിടിച്ചെടുത്തത് 6 കിലോ കഞ്ചാവ്, 177 കഞ്ചാവ് ബീഡി, എംഡിഎംഎ; ഓപ്പറേഷൻ ഡി-ഹണ്ട് തുടരുന്നു
സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം സംസ്ഥാന ആന്‍റി നര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവൻ മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്.
കൂടുതൽ വായിക്കൂ5:23 PM
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നു, മലപ്പുറത്തും കോഴിക്കോടും മഴയും കാറ്റും ശക്തം
മലപ്പുറത്ത് നിലമ്പൂർ, കരുളായി, വാണിയമ്പലം, വണ്ടൂർ എന്നിവിടങ്ങളിലാണ് മഴ ഏറ്റവും ശക്തം
കൂടുതൽ വായിക്കൂ5:17 PM
പാലക്കാട് വീണ്ടും കള്ളിൽ കഫ് സിറപ്പ്; 6 ഷാപ്പുകളിൽ കൃത്രിമത്വം, ലൈസൻസ് റദ്ദാക്കും
നേരത്തെ ക്രമക്കേട് കണ്ടെത്തിയ ഒൻപതാം ഗ്രൂപ്പിലെ മൂന്ന് ഷാപ്പുകളിൽ വീണ്ടും ചുമ മമരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയതായും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വൈ ഷിബു പറഞ്ഞു.
കൂടുതൽ വായിക്കൂ4:53 PM
വിശ്വകർമ്മ സമുദായങ്ങളുടെ സമഗ്ര പുരോഗതിക്കായി സ്കിൽ ബാങ്ക് രൂപീകരിക്കുമെന്ന് മന്ത്രി ഒ ആർ കേളു
23 ഉപവിഭാഗങ്ങള്‍ അടങ്ങിയ പാരമ്പര്യ തൊഴില്‍ സമുദായമാണ് വിശ്വകര്‍മ്മജര്‍. ഇവരുടെ ഉന്നമനത്തിനായി പിന്നാക്ക വിഭാഗ വികസന വകുപ്പു മുഖേന നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായി മന്ത്രി പറഞ്ഞു.
കൂടുതൽ വായിക്കൂ4:49 PM
തുഷാർ ഗാന്ധിക്കെതിരായ പ്രതിഷേധം; ബിജെപി പ്രവർത്തകർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് തുഷാർ ഗാന്ധി, കത്ത്
ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശങ്ങളുണ്ട്. ബിജെപി പ്രവർത്തകർ അവരുടെ പ്രതിഷേധിക്കാനുള്ള അവകാശമാണ് വിനിയോഗിച്ചത്.
കൂടുതൽ വായിക്കൂ4:48 PM
'യാതൊരു പ്രകോപനവുമില്ലാതെ ചുറ്റിക കൊണ്ട് അടിക്കാൻ വന്നു'; തുതിയൂരിൽ പൊതുപ്രവർത്തകന് നേരെ ആക്രമണം
കാക്കനാട് തുതിയൂരിൽ കാൽനടയാത്രക്കാരന് നേരെ ചുറ്റിക ആക്രമണം. തുതിയൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ബാബു ആന്റണിയെ ആണ് നടുറോഡിൽ യുവാവ് ചുറ്റിക കൊണ്ട് ആക്രമിച്ചത്.
കൂടുതൽ വായിക്കൂ4:27 PM
പരോൾ മുതൽ ദില്ലി കൂടിക്കാഴ്ച വരെ: രമേശ് ചെന്നിത്തലയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി;സഭയിൽ വാഗ്വാദം
സംസ്ഥാനത്തെ സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ രമേശ് ചെന്നിത്തല ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
കൂടുതൽ വായിക്കൂ4:27 PM
തെലങ്കാന മുഖ്യമന്ത്രിയെ വിമർശിച്ചതിന് വനിതാ മാധ്യമപ്രവർത്തകർ അറസ്റ്റിലായ കേസ്; ഗുരുതര വകുപ്പ് റദ്ദാക്കി കോടതി
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ചതിന് ഹൈദരാബാദിലെ വനിതാ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത കേസിൽ ഗുരുതര വകുപ്പ് റദ്ദാക്കി കോടതി. സംഘടിത കുറ്റകൃത്യം എന്ന ഭാരതീയ ന്യായസംഹിത വകുപ്പ് 111 ആണ് റദ്ദാക്കിയത്.കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടുന്ന വകുപ്പാണിത്
കൂടുതൽ വായിക്കൂ4:25 PM
അമേരിക്കയിൽ ഗ്രീൻ കാർഡുള്ള വിദേശിയെ എമിഗ്രേഷൻ അധികൃതർ നഗ്നരാക്കി പരിശോധിച്ച ശേഷം കസ്റ്റഡിയിലെടുത്തെന്ന് ആരോപണം
വിദേശയാത്ര കഴിഞ്ഞ് എത്തുന്ന യുവാവിനെ സ്വീകരിക്കാൻ ഇയാളുടെ പങ്കാളി വിമാനത്താവളത്തിൽ എത്തിയിരുന്നു. നാല് മണിക്കൂർ കഴിഞ്ഞും ഫാബിയാൻ പുറത്തു വരാതായപ്പോഴാണ് അവർ പരാതി നൽകിയത്.
കൂടുതൽ വായിക്കൂ4:17 PM
ദില്ലിയിൽ നിന്ന് കൊല്ലത്ത് എത്തിച്ചു, ഷോഡോ പൊലീസ് പിന്തുടര്‍ന്നു, എംഡിഎംഎ വേട്ടയിൽ ഒരാള്‍ കൂടി പിടിയിൽ
കൊല്ലം നഗരത്തിൽ നടന്ന 90 ഗ്രാം എംഡിഎംഎ വേട്ടയിൽ ഒരു പ്രതികൂടി പിടിയിൽ. പള്ളിമുക്ക് സ്വദേശി റാസിക്കിനെയാണ് പാലക്കാട് നിന്ന് പിടികൂടിയത്
കൂടുതൽ വായിക്കൂ4:03 PM
കെസി രാമചന്ദ്രന് 1308, അണ്ണൻ സിജിത്തിന് 1305, ട്രൗസർ മനോജിന് 1295; ടിപി കേസ് പ്രതികളുടെ പരോൾ ചോദ്യം ചെയ്ത് രമ
നിങ്ങൾ പറഞ്ഞത് നിറവേറ്റിയത് കൊണ്ടാണ് ഇങ്ങനെ പരോൾ കൊടുത്ത് അവരെ നിങ്ങൾ സംരക്ഷിക്കുന്നതെന്ന വിമർശനവും സർക്കാരിനെതിരെ രമ ഉന്നയിച്ചു
കൂടുതൽ വായിക്കൂ3:58 PM
'അറിയാതെ ഭക്ഷണത്തിൽ രാസലഹരി കലർത്തി അടിമയാക്കി പീഡനം'; കോട്ടക്കലിലെ പെൺകുട്ടി നേരിട്ടത് ക്രൂരപീഡനമെന്ന് പൊലീസ്
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. അബ്ദുൾ ഗഫൂർ എംഡിഎംഎ കേസിലും പ്രതിയാണ്.
കൂടുതൽ വായിക്കൂ3:46 PM
എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; നഴ്‌സിന് കണ്ണിന് പരുക്ക്
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് നഴ്‌സിന് കണ്ണിൽ ഗുരുതര പരുക്ക്
കൂടുതൽ വായിക്കൂ3:34 PM
പനി ബാധിച്ച് പെരുമ്പാവൂരിൽ 2 മാസം പ്രായമായ കുഞ്ഞ് മരിച്ചു; ആശുപത്രിയിലേക്ക് വാഹനം കിട്ടിയില്ലെന്ന് കുടുംബം
അസം സ്വദേശികളായ ദമ്പതികളുടെ 2 മാസം പ്രായമായ കുഞ്ഞ് പെരുമ്പാവൂരിൽ പനി ബാധിച്ച് മരിച്ചു
കൂടുതൽ വായിക്കൂ3:26 PM
ബീഫ് ഫ്രൈയുടെ ഗ്രേവി കുറഞ്ഞതിന് ഹോട്ടലുടമയെയടക്കം ചട്ടുകം കൊണ്ടടിച്ച പ്രതികൾ, മൂന്ന് പേരെയും പിടികൂടി പൊലീസ്
വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് പ്രതികൾ ഹോട്ടലിൽ നിന്ന് പൊറോട്ട, ബീഫ് ഫ്രൈ, ഗ്രേവിയുമടങ്ങുന്ന പാഴ്സൽ വാങ്ങി പോയത്
കൂടുതൽ വായിക്കൂ3:19 PM
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് റെയിൽവേ കരകയറിയെന്ന് അശ്വിനി വൈഷ്ണവ്; നേട്ടങ്ങൾ നിരത്തി ബജറ്റ് ചർച്ചയ്ക്ക് മറുപടി
റെയിൽവെയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്ത് ബജറ്റ് ചർച്ചയിൽ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവിൻ്റെ മറുപടി
കൂടുതൽ വായിക്കൂ2:58 PM
മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷ കമൻ്റ്; പാർട്ടി തള്ളിപ്പറഞ്ഞതോടെ ക്ഷമാപണം നടത്തി സിപിഎം നേതാവ്
ഫെയ്സ്ബുക്കിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷ കമൻ്റിട്ട സിപിഎം നേതാവ് പരസ്യമായ ക്ഷമാപണം നടത്തി
കൂടുതൽ വായിക്കൂ2:49 PM
പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ നിന്നും പതിനൊന്നര പവന്റെ സ്വർണം നഷ്ടമായെന്ന് പരാതി; കേസെടുത്ത് പൊലീസ്
എറണാകുളം പോക്സോ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബിന്ദുവിന്റെ പെരുമ്പാവൂർ മരുതുകവലയിലെ വീട്ടിലാണ് മോഷണം.
കൂടുതൽ വായിക്കൂ2:54 PM
വയോധികയുടെ അക്കൌണ്ടിൽ നിന്ന് അരക്കോടി തട്ടി, ബാങ്ക് ജീവനക്കാരിയും കാമുകനും പിടിയിൽ, അറസ്റ്റ് കേരളത്തിൽ നിന്ന്
സാവിത്രിയമ്മ എന്ന 76കാരിയിൽ നിന്ന് തന്ത്രപരമായി രേഖകൾ കൈക്കലാക്കിയ ശേഷമായിരുന്നു മേഘ്നയുടെ തട്ടിപ്പ്. ചോദ്യം ചെയ്തപ്പോൾ നിർദ്ദേശിച്ച അക്കൌണ്ടിൽ പണം നിക്ഷേപിച്ചുവെന്നായിരുന്നു ഇൻഡസ്ലൻഡ് ബാങ്ക് ഡെപ്യൂട്ടി മാനേജരായ 31കാരി പ്രതികരിച്ചത്
കൂടുതൽ വായിക്കൂ2:25 PM
മൂന്നാം ഘട്ടത്തിലേക്ക് ആശമാരുടെ സമരം: ഈ മാസം 20 മുതൽ അനിശ്ചിതകാല നിരാഹാരം; മൂന്ന് പേർ സമരമിരിക്കും
സെക്രട്ടേറിയേറ്റ് ഉപരോധ സമരത്തിന് പിന്നാലെ മൂന്ന് മുൻനിര നേതാക്കൾ അനിശ്ചിതകാല നിരാഹാര സമരമിരിക്കുമെന്ന് പ്രഖ്യാപനം
കൂടുതൽ വായിക്കൂ2:16 PM
ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്‍റെ ഭാഗം; ഇടക്കാല ഉത്തരവിന് സ്റ്റേ, ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ വിമർശനം
ചരിത്രപരമായ സംസ്കാരത്തിന്‍റെ ഭാഗമാണ് ആന എഴുന്നള്ളിപ്പ് അടക്കമുള്ളവയെന്നും അത് ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്ന തോന്നലുണ്ടെന്നും സുപ്രീംകോടതി ജഡ്ജി.
കൂടുതൽ വായിക്കൂ2:13 PM
രാസലഹരി നൽകി പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; മലപ്പുറത്ത് പോക്സോ കേസ് പ്രതി അറസ്റ്റിൽ
മലപ്പുറത്ത് ഭക്ഷണത്തിൽ രാസലഹരി കലർത്തി ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി.
കൂടുതൽ വായിക്കൂ2:08 PM
യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള: രണ്ടാം പോസ്റ്റർ പുറത്തിറങ്ങി
'യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി.
കൂടുതൽ വായിക്കൂ2:08 PM
ചവര്‍ കത്തിക്കുന്നതിനിടെ തീയിൽ അകപ്പെട്ട് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ചവര്‍ കത്തിക്കുന്നതിനിടെ തീയിൽ അകപ്പെട്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. തിരുവനന്തപുരം പാറശ്ശാല സ്വദേശി മുരളീധരൻ ആണ് മരിച്ചത്.
കൂടുതൽ വായിക്കൂ1:59 PM
ഉച്ചയ്ക്ക് ശേഷം എല്ലാ ജില്ലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; ഇനിയുള്ള ദിവസങ്ങളിൽ വേനൽ മഴ തുടരും
ചൂടിനൊപ്പം യു വി സൂചിക കൂടി വരുന്നതിനാൽ പ്രത്യേക ജാഗ്രത തുടരണം. ഇടുക്കിയിൽ ഇന്നലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന (12) യു വി സൂചികയാണ് രേഖപെടുത്തിയത്.
കൂടുതൽ വായിക്കൂ1:33 PM
അനുമതിയില്ലാതെ പ്രതിഷേധം; ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ
സർക്കാരിന് കീഴിലുള്ള മദ്യവിപണ സംവിധാനമായ ടാസ്മാക്കിൽ 1000 കോടിയുടെ ക്രമക്കേടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം
കൂടുതൽ വായിക്കൂ1:27 PM
ഒടുവിൽ വഴങ്ങി സർക്കാർ, ആശമാരുടെ ഒരാവശ്യം അംഗീകരിച്ചു, ഓണേറിയം നൽകുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു
ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരം നടക്കുന്നതിനിടെ ഒരാവശ്യം അംഗീകരിച്ച് സര്‍ക്കാര്‍. ആശമാര്‍ക്ക് ഓണറേറിയം നൽകുന്നതിനായുള്ള പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സമരത്തിന്‍റെ വിജയമാണെന്നും ഓണറേറിയം വര്‍ധിപ്പിക്കുന്നതുവരെ സമരം തുടരുമെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി.
കൂടുതൽ വായിക്കൂ12:57 PM
ഇടുക്കിയിലെ ഗ്രാമ്പിയിൽ നിന്നും പിടികൂടിയ കടുവ ചത്തു
ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ചാടിയ കടുവയെ ദൗത്യസംഘം വെടിവെച്ചിരുന്നു.
12:50 PM
നിർമൽ കൃഷ്ണ ചിട്ടിതട്ടിപ്പ് കേസ്; സിബിഐ അന്വേഷിക്കും; പണം നഷ്ടമായവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ നടപടി
കേരളത്തിൽ പണം നഷ്ടപ്പെട്ടവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
കൂടുതൽ വായിക്കൂ12:50 PM
സുനിത വില്യംസിന്‍റെ മടക്കയാത്ര സമയം പുനക്രമീകരിച്ചു; നാളെ നിർണായകം, ഡ്രാഗൺ ഫ്രീഡം പേടകത്തിന്‍റെ വാതിലുകളടയും
സുനിത വില്യംസ് അടക്കം ഭാഗമായ ക്രൂ 9 സംഘത്തിന്‍റെ മടക്കയാത്രയുടെ സമയം പുനക്രമീകരിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. മാര്‍ച്ച് 18ന് രാവിലെ എട്ടേ കാലോടെ നാല് യാത്രികരും കയറിയ ഡ്രാഗൺ ഫ്രീഡം പേടകത്തിന്‍റെ വാതിലുകൾ അടയും. ഇതിനുശേഷമായിരിക്കും മടക്കയാത്ര ആരംഭിക്കുക.
കൂടുതൽ വായിക്കൂ12:49 PM
മെഡിക്കൽ ക്രൈം ത്രില്ലര്‍ 'ട്രോമ' ട്രെയിലര്‍ പുറത്തിറങ്ങി !
വിവേക് പ്രസന്നയും പൂർണിമ രവിയും പ്രധാന വേഷത്തിലെത്തുന്ന മെഡിക്കൽ ക്രൈം ത്രില്ലർ 'ട്രോമ'യുടെ ട്രെയിലർ പുറത്തിറങ്ങി.
കൂടുതൽ വായിക്കൂ12:37 PM
കാർത്തിക് സുബ്ബരാജിന്‍റെ ബാനറിൽ 'പെരുസ്' മാർച്ച് 21 മുതൽ കേരളത്തിൽ: വിതരണം ഐഎംപി ഫിലിംസ്
കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസ് നിർമ്മിച്ച് ഇളങ്കോ റാം സംവിധാനം ചെയ്യുന്ന 'പെരുസ്' മാർച്ച് 21ന് റിലീസിനെത്തുന്നു.
കൂടുതൽ വായിക്കൂ12:29 PM
വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മദ്യപാനം: ഓറി അടക്കം എട്ടുപേര്‍ക്കെതിരെ കേസ്
വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മദ്യപിച്ചതിന് ഓറിയും ഏഴ് പേരും അറസ്റ്റിൽ. കത്രയിലെ നിരോധിത മേഖലയിൽ മദ്യപിച്ചതിനാണ് കേസ്.
കൂടുതൽ വായിക്കൂ12:26 PM
അട്ടപ്പാടിയിൽ ഭൂപരിഷ്കരണ നിയമം ലംഘിച്ച് വൻ ഭൂമി വിൽപന, 575 ഏക്കര്‍ വിറ്റെന്ന് കണ്ടെത്തൽ
ആധാരമെഴുത്ത് അസോസിയേഷൻ നൽകിയ പരാതിയിലും എതിര്‍ പരാതിയിലും അന്വേഷണത്തിന് നിര്‍ദ്ദേശിച്ചെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് കിട്ടിയില്ലെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയെ അറിയിച്ചു.
കൂടുതൽ വായിക്കൂ
12:27 PM
മൂവിംഗ് മാപ്പിൽ ഇസ്രയേലിന് പകരം 'പാലസ്തീൻ ടെറിറ്ററി', ക്ഷമാപണവുമായി എയർ കാനഡ
എയർ കാനഡയിലെ ബോയിംഗ് 737 മാക്സ് വിമാനങ്ങളിൽ എന്റർടെയിൻമെന്റ് സംവിധാനത്തിന്റെ ഭാഗമായി കാണിച്ച മാപ്പിലാണ് ഇസ്രയേലിന് പകരം പാലസ്തീൻ ടെറിറ്ററീസ് എന്ന് കാണിച്ചത്. അപ്ഡേറ്റിന് പിന്നാലെ ഈ മാപ്പ് ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു.
കൂടുതൽ വായിക്കൂ12:16 PM
'കുരങ്ങന്‍റെ കയ്യിൽ സാംസങ് എസ്25 അൾട്ര'; വിനോദ സഞ്ചാരിയുടെ ഫോൺ തട്ടിപ്പറിച്ചു, 'സമ്മാനം' നൽകി തിരികെ വാങ്ങി!
വൃന്ദാവനം സന്ദർശിക്കാനെത്തിയ യുവാവിന്‍റെ സാംസങ് എസ് 25 അൾട്ര ഫോണാണ് ഒരു കുരങ്ങൻ തട്ടിപ്പറിച്ചത്. കുരങ്ങൻ മൊബൈൽ തട്ടിയെടുക്കുന്നതും പിന്നീട് 'പ്രതിഫലം' വാങ്ങി ഫോൺ തിരികെ നൽകുന്നതിന്‍റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കൂടുതൽ വായിക്കൂ12:04 PM
പോമറേനിയന്‍ നായയെ കടിച്ചെടുത്ത് പോകുന്ന അജ്ഞാത ജീവി; ഇരുട്ട് വീണാൽ പേടി കാരണം പുറത്തിറങ്ങാതെ നാട്ടുകാർ
ശാസ്ത്രീയ പരിശോധന ഫലം വന്നില്ലെന്നാണ് ബന്ധപ്പെട്ടവര്‍ നൽകുന്ന മറുപടി
കൂടുതൽ വായിക്കൂ12:02 PM
ഒടുവിൽ പിടിയിൽ; ഗ്രാമ്പിയിലെ കടുവയെ മയക്കുവെടി വെച്ച് വലയിലാക്കി ദൗത്യസംഘം, തേക്കടിയിലേക്ക് തിരിച്ചു
വണ്ടിപ്പരിയാർ ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് വലയിലാക്കി ദൗത്യസംഘം.
കൂടുതൽ വായിക്കൂ11:44 AM
തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തു; മകളുടെ പരാതിയിൽ 45കാരൻ കസ്റ്റഡിയിൽ
തിരുവനന്തപുരം പള്ളിക്കലിൽ അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. മകളുടെ പരാതിയിൽ 45കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് 72കാരിയായ കിടപ്പുരോഗിയായ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൂടുതൽ വായിക്കൂ11:36 AM
തന്നെ എആര്‍ റഹ്മാന്‍റെ 'മുന്‍ ഭാര്യ' എന്ന് വിശേഷിപ്പിക്കരുത്, അപേക്ഷയുമായി സൈറ ബാനു
ഓസ്കാർ ജേതാവായ എ.ആർ. റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വാർത്തയായിരുന്നു. അദ്ദേഹത്തിന്റെ വേർപിരിഞ്ഞ ഭാര്യ സൈറ ബാനു, റഹ്മാൻ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു,
കൂടുതൽ വായിക്കൂ11:36 AM
ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് നിഗമനം; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീടിന്റെ മതിലിൽ ഇടിച്ച് അപകടം
അപകടത്തിൽ പരിക്കേറ്റ കണ്ടക്ടറെ ഇലന്തൂരിലെ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി
കൂടുതൽ വായിക്കൂ11:17 AM
കൂടൽമാണിക്യ ക്ഷേത്ര വിവാദം; ബാലു തിരികെ ജോലിയിൽ പ്രവേശിച്ചില്ല, 15 ദിവസത്തേക്ക് അവധി നീട്ടി ചോദിച്ച് കത്ത്
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ട തിരുവനന്തപുരം ആര്യനാട് സ്വദേശി വിഎ ബാലു ജോലിയിൽ തിരികെ പ്രവേശിച്ചില്ല. 15 ദിവസത്തേക്ക് കൂടി അവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ബാലു കത്ത് നൽകി. അവധി കാലാവധി പൂര്‍ത്തിയായി ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കാനിരിക്കെയാണ് കത്ത് നൽകിയത്.
കൂടുതൽ വായിക്കൂ11:05 AM
ആളിക്കത്തി അവകാശ സമരം: സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ച് ആശ പ്രവർത്തകർ
സമരം കടുപ്പിച്ച് സംസ്ഥാനത്തെ ആശാവർക്കർമാർ. സർക്കാരിന്റെ അവഗണനക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ ഉപരോധം ആരംഭിച്ചു.
കൂടുതൽ വായിക്കൂ11:00 AM
'തല മൊട്ടയടിച്ചു, കയ്യിലും കാലിലും ചങ്ങല'; ഉത്തരവിറങ്ങും മുമ്പ് വെനസ്വേലന്‍ മാഫിയ സംഘത്തെ നാടുകടത്തി യുഎസ്
കുപ്രസിദ്ധ അന്താരാഷ്ട്ര മാഫിയ സംഘമായ 'ട്രെന്‍ ദെ അരാഗ്വ' സംഘത്തില്‍ പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന 238 പേരെയാണ് അമേരിക്ക നാടുകടത്തിയത്.
കൂടുതൽ വായിക്കൂ10:49 AM
മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം ഹൈക്കോടതി റദ്ദാക്കി
മുനമ്പം ഭൂമി വക്കഫ് ഭൂമിയാണെന്ന് നേരത്തെ സിവിൽ കോടതി കണ്ടെത്തിയിരുന്നു. ആ സാഹചര്യത്തിൽ വക്കഫ് ഭൂമിയിൽ തീരുമാനമെടുക്കാനുള്ള അവകാശം വക്കഫ് ബോർഡിനും ട്രിബ്യൂണലിനുമാണെന്നും കോടതി ചൂണ്ടിക്കാട്ടി
കൂടുതൽ വായിക്കൂ10:36 AM
Gold Rate Today: വീണ്ടും പിന്നോട്ടടിച്ച് സ്വർണവില; പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ
ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71,000 രൂപയോളം നൽകേണ്ടിവരും.
കൂടുതൽ വായിക്കൂ10:40 AM
അമിത വേഗം, മദ്യ ലഹരി, മതിൽ ഇടിച്ചുതകർത്ത് സൈനികന്റെ കാറിൽ കഞ്ചാവ്, കസ്റ്റഡിയിൽ എടുത്തതോടെ സ്റ്റേഷനിലും അക്രമം
ലീവിന് നാട്ടിലെത്തിയ സൈനികൻ മദ്യ ലഹരിയിൽ അമിത വേഗത്തിൽ കാർ ഓടിച്ച് മതിൽ തകർത്തു. കാറിൽ കഞ്ചാവ്. സുഹൃത്തുക്കൾ മുങ്ങി. സ്റ്റേഷനിലെ വാതിലിലെ അലുമിനിയം ഷീറ്റ് ചവിട്ടിപ്പൊളിച്ച് 31കാരൻ
കൂടുതൽ വായിക്കൂ10:27 AM
നട്ടെല്ലിന് നീളം അൽപ്പം കൂടും, പേശികൾക്ക് ബലക്ഷയം; നീണ്ട ബഹിരാകാശ ദൗത്യങ്ങൾ ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ
സുനിത വില്യംസും ബുച്ച് വിൽമോറും ഇപ്പോഴത്തെ ദൗത്യത്തിന്‍റെ ഭാഗമായി ബഹിരാകാശത്ത് ചെലവഴിച്ചത് 288 ദിവസങ്ങളാണ്.
കൂടുതൽ വായിക്കൂ10:17 AM
എമ്പുരാൻ: ഗള്‍ഫും യുഎസും ഒഴികെയുള്ള വേൾഡ് വൈഡ് റൈറ്റ്സ് സൈബർസിസ്റ്റംസിന്!
മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സൈബർസിസ്റ്റംസ് ഓസ്ട്രേലിയ സ്വന്തമാക്കി.
കൂടുതൽ വായിക്കൂ10:01 AM
വല്ലാര്‍പാടത്ത് രാത്രിയിൽ മുഖംമൂടി ധരിച്ചെത്തി യുവതിയെ ആക്രമിച്ചു; തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്ക്
കൊച്ചി വല്ലാർപാടത്ത് അജ്ഞാത സംഘത്തിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. പനമ്പുകാട് ഫാം നടത്തുന്ന വിന്നിയെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. യുവതിയുടെ തലയ്ക്കും കൈയ്ക്കുമടക്കം സാരമായി പരിക്കേറ്റു.
കൂടുതൽ വായിക്കൂ9:59 AM
231 കോടിയുടെ തട്ടിപ്പ്, 48,384 ഇരകൾ, 1343 കേസുകൾ, മുഖ്യപ്രതികൾ അറസ്റ്റിൽ; പാതിവില തട്ടിപ്പിൽ മുഖ്യമന്ത്രി
രാഷ്ട്രീയ നേതാക്കളാരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് അന്വേഷണ കേസ് അന്വേഷണ ഘട്ടത്തിലാണെന്നാിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കൂടുതൽ വായിക്കൂ9:57 AM
'പതിയെ നീ വരികെ' : സാത്താൻ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി
റിയാസ് പത്താനെ കേന്ദ്ര കഥാപാത്രമാക്കി കെ എസ് കാർത്തിക് സംവിധാനം ചെയ്യുന്ന 'സാത്താൻ' സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.
കൂടുതൽ വായിക്കൂ9:54 AM
ഐലൻഡ് എക്സ്പ്രസിലെ യാത്രക്കാരൻ, രാസലഹരിയുമായി കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ മലയാളി യുവാവ് പിടിയിൽ
ശനിയാഴ്ച കോയമ്പത്തൂർ ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ അവസാന ജനറൽ കോച്ചിൽ പരിശോധന നടക്കുന്നതിനിടെ ഓടിയ യുവാവ് കേരളത്തിലേക്കുള്ള മറ്റൊരു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്
കൂടുതൽ വായിക്കൂ9:42 AM
തൊടുപുഴ സ്വദേശി ലിബിന്‍റെ മരണം; ബെംഗളൂരുവിൽ കൂടെ താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ
ബെംഗളൂരുവിൽ ദുരൂഹത സാഹചര്യത്തിൽ തൊടുപുഴ സ്വദേശിയായ ലിബിൻ ബേബിയുടെ മരണത്തിൽ കൂടെ താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ എബിൻ അറസ്റ്റിൽ. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ബെന്നാര്‍ഘട്ട പൊലീസ് കേസെടുത്തിരിക്കുന്നത്
കൂടുതൽ വായിക്കൂ9:27 AM
വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടെ തന്നെയാകും, പക്ഷേ വ്യാജനാണ്; മുന്നറിയിപ്പുമായി പൊലീസും എംവിഡിയും
മോട്ടോർ വാഹന വകുപ്പോ പൊലീസോ സാധാരണയായി വാട്സ് അപ്പ് നമ്പറിലേക്ക് നിലവിൽ ചെലാൻ വിവരങ്ങൾ അയക്കാറില്ല
കൂടുതൽ വായിക്കൂ9:23 AM
അനുഷ്ക ഷെട്ടിയുടെ തിരിച്ചുവരവ് വൈകും? ഗ്യാങ്സ്റ്റാര്‍ പടം റിലീസ് പ്രതിസന്ധിയില്‍ !
അനുഷ്ക ഷെട്ടിയുടെ ഘാട്ടി സിനിമയുടെ റിലീസ് നീളുന്നു? ഇതുവരെ പ്രൊമോഷനുകൾ ആരംഭിച്ചിട്ടില്ല. 2025 ഏപ്രിൽ 18-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം അനിശ്ചിതത്വത്തിലായി എന്ന് റിപ്പോർട്ടുകൾ.
കൂടുതൽ വായിക്കൂ9:20 AM
രൂപ ചിഹ്നം ഒഴിവാക്കിയ തമിഴ്നാട് സര്‍ക്കാര്‍ നടപടി; പ്രതികരണവുമായി ചിഹ്നം തയ്യാറാക്കിയ ഡി ഉദയകുമാര്‍
ഭാഷാപോരിൽ കേന്ദ്രത്തിന് മറുപടി നൽകാൻ ദേവനാഗരിയിലുളള രൂപ ചിഹ്നം എം.കെ.സ്റ്റാലിൻ ഒഴിവാക്കിയതിൽ പ്രതികരണവുമായി രൂപ ചിഹ്നം തയ്യാറാക്കിയ തമിഴ്നാട് സ്വദേശി ഡി ഉദയകുമാര്‍. തമിഴ്നാട് സർക്കാർ നടപടിയിൽ നിരാശയില്ലെന്ന്ഡി .ഉദയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൂടുതൽ വായിക്കൂ8:56 AM
ഹോസ്റ്റലിൽ വിൽപന തുടങ്ങിയിട്ട് 6 മാസം, പണം കൈമാറിയത് ഗൂഗിൾ പേ വഴി, കാണാതായ 2 കിലോ കഞ്ചാവ് എവിടെ
നാല് കിലോ കഞ്ചാവാണ് അനുരാജ് വാങ്ങിയത്. എന്നാൽ 2 കിലോ മാത്രമാണ് പിടിച്ചെടുത്തത്. കാണാതായ രണ്ട് കിലോ കഞ്ചാവിന് വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്
കൂടുതൽ വായിക്കൂ8:39 AM
കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം; കെടി ജലീൽ എംഎൽഎയ്ക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്
മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്ന കെ.ടി.ജലീൽ എം.എൽ എയുടെ പ്രസംഗത്തിനെതിരെ മുസ്ലിം സംഘടനകള്‍. മതത്തിന്‍റെ പേരിൽ വേര്‍തിരിച്ചു കാണേണ്ട വിഷയമല്ലിതെന്നും കുറ്റകൃത്യങ്ങളെ ആ രീതിയിൽ കാണണമെന്നും മുസ്ലിം സംഘടന നേതാക്കള്‍ മറുപടി നൽകി.
കൂടുതൽ വായിക്കൂ8:25 AM
'ക്രൂശിത രൂപത്തിന് മുന്നിൽ പ്രാർത്ഥന'; ചികിത്സയിൽ തുടരുന്ന മാർപാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ
റോമിലെ ആശുപത്രിയിൽ മാർപാപ്പയെ പ്രവേശിപ്പിച്ച ശേഷമുള്ള ആദ്യ ഫോട്ടോയാണിത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മാർപാപ്പയുടെ ഒരു ചിത്രങ്ങളും വത്തിക്കാൻ പുറത്തുവിട്ടിരുന്നില്ല.
കൂടുതൽ വായിക്കൂ8:22 AM
വീട്ടിലെത്താൻ വൈകുമെന്ന് വേറൊരു നമ്പറിൽ നിന്ന് വിളിച്ച് പറഞ്ഞു; ഒരു മാസം കഴിഞ്ഞു, ജിമേഷ് എവിടെ? ഉത്തരമില്ല
രാത്രി മറ്റൊരു ഫോണില്‍ നിന്ന് വിളിച്ച് കുറച്ചു വൈകുമെന്ന് പറഞ്ഞതല്ലാതെ വീട്ടില്‍ വേറൊന്നും പറഞ്ഞിരുന്നില്ല.
കൂടുതൽ വായിക്കൂ8:10 AM
ആശമാരെ നേരിടാൻ ! സെക്രട്ടറിയേറ്റ് പരിസരം അടച്ചു പൂട്ടി പൊലീസ്, നൂറ് കണക്കിന് പൊലീസുകാരെ വിന്യസിച്ചു
കഴിഞ്ഞ 36 ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ രാപ്പകൽ സമരം ചെയ്യുന്ന ആശമാരെ സർക്കാർ അവഗണിക്കുന്നിൽ പ്രതിഷേധിച്ചാണ് സമരം കടുപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും.
കൂടുതൽ വായിക്കൂ7:54 AM
കെ രാധാകൃഷ്ണൻ എംപി ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരാകില്ല; അമ്മയുടെ മരണാനന്തര ചടങ്ങുകൾ ഉള്ളതിനാൽ സാവകാശം തേടും
കരുവന്നൂർ ഇടപാടുകളുടെ സമയത്ത് സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണൻ.
കൂടുതൽ വായിക്കൂ7:50 AM
ഓസ്കാര്‍ പോലുള്ള സില്ലി അവാര്‍ഡുകള്‍ അമേരിക്ക കൈയ്യില്‍ വച്ചോട്ടെ, നമ്മുക്ക് നാഷണല്‍ അവാര്‍ഡുണ്ടല്ലോ:കങ്കണ
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത എമർജൻസി സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങൾ കങ്കണ പങ്കുവെക്കുന്നു. ഓസ്കാർ പുരസ്കാരം വേണ്ടെന്നും, ദേശീയ അവാർഡ് മതിയെന്നും നടി പറയുന്നു.
കൂടുതൽ വായിക്കൂ7:44 AM
കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി
അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
കൂടുതൽ വായിക്കൂ7:30 AM
'ഐഒസിയുമായി ബന്ധപ്പെട്ട പരാതികള്‍ പണം വാങ്ങി അട്ടിമറിച്ചു', അലക്സ് മാത്യുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍
ഒന്നരക്കോടി രൂപ ഐ ഒ സിക്ക് നഷ്ടമുണ്ടാക്കിയ പരാതിയിലും അന്വേഷണം വേണ്ടവിധം നടന്നില്ല. പരാതികളിലെല്ലാം അന്വേഷണ ഉദ്യോഗസ്ഥനായി വന്നത് അലക്സ് മാത്യു ആയിരുന്നു.
കൂടുതൽ വായിക്കൂ6:38 AM
അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമീനയുടെ മൊഴി; മകന് ആരെയും ആക്രമിക്കാൻ കഴിയില്ലെന്നും ഷെമീന
മകൻ അഫാനല്ല ആക്രമിച്ചതെന്നും കട്ടിലിൽ നിന്നും നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റെന്നുമാണ് ഷെമീന ഇന്നലെയും മൊഴി നൽകിയത്.
കൂടുതൽ വായിക്കൂ5:53 AM
കോഴിക്കോട് ഓടയിൽ വീണ ആൾക്കായി ഇന്നും തെരച്ചിൽ തുടരും
അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
കൂടുതൽ വായിക്കൂ5:44 AM
ഇടുക്കിയിൽ കടുവയിറങ്ങി, വളർത്തുമൃഗങ്ങളെ കൊന്നു, വനംവകുപ്പ് സംഘം സ്ഥലത്തെത്തി
പ്രദേശവാസികളായ നാരായണൻ ബാല മുരുകൻ എന്നിവരുടെ വളർത്തു മൃഗങ്ങളെയാണ് കൊന്നത്. (വാർത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം)
കൂടുതൽ വായിക്കൂ