കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് തർക്കം, പൊലീസെത്തി; പഴങ്ങള്‍ക്കിടയിൽ പരിശോധിച്ചപ്പോൾ പിടിച്ചെടുത്തത് 25,88000 രൂപ

മംഗളൂരുവിൽ നിന്ന് ഹൊസങ്കടിയിലേക്ക് പഴങ്ങൾ കൊണ്ടുവരികയായിരുന്ന കാറും യാത്രക്കാർ സഞ്ചരിച്ചിരുന്ന മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചിരുന്നു.


മഞ്ചേശ്വരം: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തർക്കത്തിനൊടുവിൽ പൊലീസ് പിടിച്ചെടുത്തത് 25, 88000 രൂപ. ശനിയാഴ്ച്ച അർദ്ധ രാത്രിയോടെ മഞ്ചേശ്വരം ടൗണിലാണ് സംഭവമുണ്ടായത്. മംഗളൂരുവിൽ നിന്ന് ഹൊസങ്കടിയിലേക്ക് പഴങ്ങൾ കൊണ്ടുവരികയായിരുന്ന കാറും യാത്രക്കാർ സഞ്ചരിച്ചിരുന്ന മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. ഇതേത്തുടർന്ന് ഇരു വാഹനങ്ങളും റോഡിന് വശത്തേക്ക് വണ്ടി മാറ്റി നിർത്തി തർക്കം തുടർന്നു. 

ഈ സമയത്ത് ഹൈവേ പട്രോളിങ്ങിനെത്തിയ എസ്.ഐ കെ.വി സുമേഷ് രാജിൻ്റെ  നേതൃത്വത്തിലുള്ള സംഘം സംഭവത്തിൽ ഇടപെട്ടു. ഇതേത്തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ പഴം കയറ്റിയ കാറിൽ നിന്നും പണം കണ്ടെത്തി. എന്നാൽ ഇത്രയും പണം കാറിൽ സൂക്ഷിച്ചിരുന്നെങ്കിലും മതിയായ രേഖകൾ കയ്യിലുണ്ടായിരുന്നില്ല. ഇതോടെ 25, 88000 രൂപ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത തുക കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Latest Videos

കുട്ടികളുടെ പന്ത് കിണറ്റിൽ വീണു, എടുക്കാനിറങ്ങിയ 40കാരൻ നിലയില്ലാക്കയത്തിൽ; രക്ഷയായെത്തിയത് അഗ്നി രക്ഷാസേന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

click me!