തിരുവനന്തപുരത്ത് സപ്ലൈകോയുടെ പെട്രോൾ പമ്പിൽ പ്രതിഷേധം; പ്രതിഷേധിച്ചത് പിരിച്ചുവിടപ്പെട്ട വനിതാ ജീവനക്കാർ

പ്രതിഷേധത്തെ തുടർന്ന് പമ്പിന്‍റെ പ്രവർത്തനം താളംതെറ്റി.

Dismissed female employees protest at Supplyco petrol pump in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്ത് സപ്ലൈകോയുടെ പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് പമ്പിന്‍റെ പ്രവർത്തനം താളംതെറ്റി. പെട്രോളടിക്കാൻ എത്തിയ പലർക്കും പമ്പിലെ തർക്കം മൂലം മറ്റു പമ്പുകളെ ആശ്രയിക്കേണ്ടിവന്നു.  

രാവിലെയായിരുന്നു സംഭവം. പമ്പ് മാനേജരുമായി നേരത്തെ ഉണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെ രണ്ടു ജീവനക്കാരെ സ്ഥലം മാറ്റാനും രണ്ടു പേരെ ജോലിയിൽ നിന്ന് പിരിച്ചു വിടാനും തീരുമാനിച്ചിരുന്നതായി കന്‍റോൺമെന്‍റ് പൊലീസ് പറഞ്ഞു. പിരിച്ചുവിടപ്പെട്ട രണ്ടു പേരാണ് പമ്പിൽ എത്തി പ്രതിഷേധിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചു.

Latest Videos

 പ്രതിഷേധക്കാരും പമ്പിങ് അധികൃതരുമായി പൊലീസ് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. വിഷയത്തിൽ തീരുമാനം ഉണ്ടാക്കേണ്ടത് സ്പ്ലൈകോ അധികൃതർ ആയതിനാൽ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി പ്രതിഷേധക്കാരെ മടക്കിയതായി പൊലീസ് അറിയിച്ചു. പിന്നാലെയാണ് പമ്പിൽ പെട്രോൾ വിതരണം പഴയപടിയായത്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ ജീവനക്കാർ തമ്മിൽ തർക്കമുണ്ടായിരുന്നു.

കുളപ്പുള്ളിയിൽ വീണ്ടും തൊഴിൽ തർക്കം; സിഐടിയു തൊഴിലാളികൾ മർദിച്ചെന്ന് കടയുടമ, നിഷേധിച്ച് സിഐടിയു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!