ഓട്ടോയ്ക്ക് മുന്നിൽ ചാടിയ പൂച്ചയെ രക്ഷിക്കാൻ ബ്രേക്കിട്ട് വനിതാ ഡ്രൈവർ, വാഹനം മറിഞ്ഞു, 3 പേർക്ക് പരിക്ക്

തിരുവങ്ങൂരില്‍ നിന്ന് അത്തോളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. കുനിയില്‍ക്കടവ് പാലത്തിന് സമീപത്തെ വളവില്‍ വച്ച് അപ്രതീക്ഷിതമായി പൂച്ച റോഡിന് കുറുകെ ഓടുകയായിരുന്നു

cat came infront of auto women driver put sudden break auto turns upside down three injured 24 March 2025

കോഴിക്കോട്: പൂച്ചയെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേയ്ക്കിട്ടതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് അത്തോളിയിലാണ് കഴിഞ്ഞ ദിവസം രാവിലെ അപകടമുണ്ടായത്. ഓട്ടോ ഓടിച്ചിരുന്ന യുവതിയുള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഒരാളെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മടക്കിയയച്ചു.

തിരുവങ്ങൂരില്‍ നിന്ന് അത്തോളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. കുനിയില്‍ക്കടവ് പാലത്തിന് സമീപത്തെ വളവില്‍ വച്ച് അപ്രതീക്ഷിതമായി പൂച്ച റോഡിന് കുറുകെ ഓടുകയായിരുന്നു. പൂച്ചയെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേക്ക് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഓട്ടോ മറിഞ്ഞത്. ഓട്ടോയ്ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!