ട്രെയിനിംഗ് പ്രോഗ്രാമിലെ തിരിമറി മാത്രം 10512860 രൂപ; ബാർക്ക് മോ‍ഡൽ ബയോഗ്യാസ് പ്ലാന്‍റ് നിര്‍മാണത്തിൽ കേസ്

പദ്ധതി നടപ്പാക്കിയ ഏജൻസിയെ കുറിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിച്ചു വരുന്നു


മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂർ നഗരസഭയിടെ കീഴിലെ ഫിഷ് മാർക്കറ്റിൽ സ്ഥാപിച്ച ബാർക്ക് മോ‍ഡൽ ബയോഗ്യാസ് പ്ലാന്‍റിന്‍റെ നിർമാണത്തിൽ ക്രമക്കേട് നടത്തി സർക്കാർ ഫണ്ട് തട്ടിയെടുത്തുവെന്നുള്ള പരാതിയിൽ  മലപ്പുറം വിജിലൻസ് യൂണിറ്റ് മിന്നൽ പരിശോധന നടത്തി. മിന്നൽ പരിശോധനയിൽ ബയോ ഗ്യാസ് പ്ലാന്റ് പണി പൂർത്തിയാക്കുന്നതിൽ കാലതാമസം വന്നതിനാലും, പ്ലാന്‍റ് തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതിനാലും സർക്കാരിന് നഷ്ടം വന്നിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടതായി വിജിലൻസ് അറിയിച്ചു.  

പദ്ധതി നടപ്പാക്കിയ ഏജൻസിയെ കുറിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിച്ചു വരുന്നു. കേരളാ ഇൻസ്റ്റിറ്റൂട്ട് ഓഫ് ട്യൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്)-ൽ നടത്തിയ ട്രെയിനിംഗ് പ്രോഗ്രാമിൽ ട്രെയിനീസിന് ഭക്ഷണം നൽകിയതാലേക്കും മറ്റും 1,05,12,860 രൂപ തിരിമറി നടത്തിയതിന് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഒരു വിജിലൻസ് കേസും ഇന്നലെ രജിസ്റ്റർ ചെയ്തു. 

Latest Videos

കേരള സർക്കാരിന്‍റെ കീഴിലുള്ള കേരളാ ഇൻസ്റ്റിറ്റൂട്ട് ഓഫ് ട്യൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്)-ൽ കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെ 2020 മുതൽ 2022 മാർച്ച് മാസം വരെ നടത്തിയ കോഴ്സുകളിലേക്ക് പരിശീലകരെ നൽകിയ വകയിലും പരിശീലനം ലഭിച്ചവർക്ക് ഉച്ച ഭക്ഷണം, വേണ്ട ഉപകരണങ്ങൾ എന്നിവ നൽകിയ വകയിലും പരാതിക്കാരിക്ക് ലഭിക്കാനുള്ള 1,05,12860 രൂപ നൽകാതെ, പരാതിക്കാരിയുടെ വ്യാജ ഒപ്പുകൾ രേഖപ്പെടുത്തിയ ബില്ലുകൾ സമർപ്പിച്ച് ഈ തുക ഉദ്യോഗസ്ഥർ മാറിയെടുത്തതിനാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. 

4000 കിലോ കിളിയും ഉലുവാച്ചിയും കടലിലൊഴുക്കി, ബാക്കി മീൻ ലേലം നടത്തി കിട്ടിയത് 3,23,250 രൂപ; കടുത്ത നടപടി

ഉറക്കമുണർന്ന പ്രശാന്ത് ന​ഗറിലെ 4 അപ്പാർട്ട്മെന്റുകളിലെയും താമസക്കാർ ഞെട്ടി! വീടിന് പുറത്ത് ചെരുപ്പോ ഷൂസോ ഇല്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!