കരിപ്പൂരിൽ നിന്ന് ഇരിക്കൂറിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

ഉംറ കഴിഞ്ഞ് വരികയായിരുന്ന ചെങ്ങളായി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 

car accident at kannur two people injured

കണ്ണൂർ: മട്ടന്നൂർ ഉരുവച്ചാലിൽ കാറപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ഉംറ കഴിഞ്ഞ് വരികയായിരുന്ന ചെങ്ങളായി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇരിക്കൂറിലേക്ക് പോവുകയായിരുന്ന ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിയോടെയായിരുന്നു അപകടം.

വയനാട്ടിൽ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം
വയനാട്ടില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക്  പരിക്ക്. ഇന്ന് രാവിലെ പിണങ്ങോട് ആണ് സംഭവം. കാവുമന്ദം സ്വദേശികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരതരമല്ല. കൂട്ടിയിടിയില്‍ രണ്ട് വാഹനങ്ങളുടെയും മുൻ ഭാഗം തകർന്നിട്ടുണ്ട്.

Latest Videos

vuukle one pixel image
click me!