'എന്നും നിന്റേത്', ഭാര്യ സുചിത്രയക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി നടൻ മോഹൻലാല്‍

Published : Apr 28, 2025, 10:11 AM IST
'എന്നും നിന്റേത്', ഭാര്യ സുചിത്രയക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി നടൻ മോഹൻലാല്‍

Synopsis

ഭാര്യ സുചിത്രയ്‍ക്ക് ചുംബനം നല്‍കുന്ന ഫോട്ടോയും മോഹൻലാല്‍ പങ്കുവെച്ചിട്ടുണ്ട്.  

വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹൻലാല്‍. ഭാര്യ സുചിത്രയ്‍ക്ക് ചുംബനം നല്‍കുന്ന ഫോട്ടോയും മോഹൻലാല്‍ പങ്കുവെച്ചിട്ടുണ്ട്. എന്നും കടപ്പാടുണ്ടായിരിക്കും, എന്നും നിന്റേതെന്ന് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നു. മോഹൻലാല്‍ നായകനായി ഒടുവില്‍ വന്ന ചിത്രം തുടരും സൂപ്പര്‍ഹിറ്റായിരിക്കുകയാണ്.

തുടരും ഹിറ്റായതില്‍ പ്രേക്ഷകര്‍ നന്ദി പറഞ്ഞും മോഹൻലാല് എത്തിയിരുന്നു. തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. അത് എന്നെ വിനീതനാക്കുന്നു. ലഭിക്കുന്ന ഓരോ മെസേജും പ്രശംസയുടെ ഓരോ വാക്കും പൂര്‍ണ്ണമായും പ്രകാശിപ്പിക്കാനാവാത്ത തരത്തില്‍ എന്നെ തൊട്ടിരിക്കുന്നു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്‍റെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂര്‍വ്വം അതിനെ ആശ്ലേഷിച്ചതിന് നന്ദി.ഈ നന്ദി എന്‍റേത് മാത്രമല്ല. ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. തങ്ങളുടെ സ്നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്നവരുടെ. എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെ ആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, ഷാജി കുമാര്‍, ജേക്സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ അതാക്കിയത്.

ശ്രദ്ധയോടെ, ഉദ്ദേശ്യത്തോടെ, എല്ലാത്തിലുമുപരി സത്യത്തോടെ നിര്‍മ്മിക്കപ്പെട്ട ചിത്രമാണിത്. അത് അത്രയും ആഴത്തില്‍ ചലനമുണ്ടാക്കുന്നു എന്ന് കാണുന്നത് ഒരു പ്രതിഫലത്തേക്കാള്‍ വലുതാണ്. ശരിക്കും ഒരു അനുഗ്രഹമാണ് അത്. ഹൃദയപൂര്‍വ്വം എന്‍റെ നന്ദിയെന്ന് ആയിരുന്നു മോഹൻലാല്‍ എഴുതിയത്.

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് മോഹൻലാല്‍ ചിത്രത്തിലെ നായിക. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്‍ദ സംവിധാനം വിഷ്‍ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 16 പ്ലസ് കാറ്റഗറിയിലുള്ള യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 166 മിനിറ്റ് ആണ് ദൈര്‍ഘ്യം.

Read More: അത്ഭുതം, യുഎസ് പ്രീ സെയില്‍ കളക്ഷനില്‍ ഞെട്ടിച്ച് നാനിയുടെ ഹിറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

റസ്‌ലിങ്ങ് കോച്ചായി മമ്മൂട്ടി എത്തുമോ?; റിലീസ് പ്രഖ്യാപിച്ച് 'ചത്താ പച്ച'
കളക്ഷനിൽ വമ്പൻ നേട്ടം, 'ധുരന്ദര്‍' ഒടിടി അവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്; അപ്‌ഡേറ്റ്