കുഴൽക്കിണർ കുഴിക്കുന്നതിനിടെ വെള്ളം റോഡിലെത്തി, തർക്കം, തൃശൂരിൽ മധ്യവയസ്കന് വെട്ടേറ്റു

കുഴൽ കിണറിൽ നിന്നുള്ള വെള്ളം സമീപത്തെ റോഡിലേക്ക് എത്തിയതിന് പിന്നാലെയുണ്ടായ തർക്കത്തിനിടയിലാണ് മധ്യവയസ്കന് വെട്ടേറ്റത്

borewell drilling water reach road verbal dispute man  hacked in thrissur 24 March 2025

തൃശൂർ: കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം തൃശൂരിൽ മധ്യവയസ്കന് വെട്ടേറ്റു. തൃശൂർ കല്ലംപാറയിൽ ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കല്ലമ്പാറ കൊച്ചുവീട്ടിൽ 60 വയസ്സുള്ള മോഹനനാണ് വെട്ടേറ്റത്. അയൽവാസിയായ കല്ലമ്പാറ ചേലക്കാതടത്തിൽ ഏലിയാസ് ആണ് വെട്ടിയത്. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു. അക്രമത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതിനിടയിലാണ് കുഴൽ കിണർ കുഴിക്കാനാരംഭിച്ചത്. കുഴൽ കിണറിൽ നിന്നുള്ള വെള്ളം സമീപത്തെ റോഡിലേക്ക് എത്തിയതിന് പിന്നാലെയുണ്ടായ തർക്കത്തിനിടയിലാണ് മധ്യവയസ്കന് വെട്ടേറ്റത്. മോഹനൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെട്ടുകത്തി കൊണ്ടുള്ള ആക്രമണം കൈകൾ കൊണ്ട് തടുത്തതാണ് ജീവൻ രക്ഷപ്പെടാൻ കാരണമായത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!