വ്യാഴാഴ്ചയായിരുന്നു സംഭവം. കടയിൽ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കാൻ വേണ്ടി എത്തിയ 12 വയസ്സുകാരനെയാണ് ടെക്സ്റ്റൈൽസ് ജീവനക്കാരൻ തള്ളിയിട്ടത്.
കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് വസ്ത്രശാലയില്‍ 12 കാരനെ ജീവനക്കാരൻ തള്ളിയിട്ടു. വ്യാഴാഴ്ചയായിരുന്നു സംഭവം. കടയിൽ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കാൻ വേണ്ടി എത്തിയ 12 വയസ്സുകാരനെയാണ് ടെക്സ്റ്റൈൽസ് ജീവനക്കാരൻ തള്ളിയിട്ടത്. സംഭവത്തില്‍ ദൃശ്യങ്ങൾ പുറത്ത് വന്നു. ജീവനക്കാരൻ അശ്വന്ത് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.