ഡിജിറ്റൽ മാർക്കറ്റിങ് കോഴ്‌സുമായി അസാപും ടെറുമോ പെൻപോളും, ശാരീരികവെല്ലുവിളികൾ നേരിടുന്ന യുവാക്കൾക്ക് അവസരം

തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷിയുള്ള യുവജനങ്ങൾക്കായി അസാപ് കേരളയും ടെറുമോ പെൻപോളും ചേർന്ന് ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് ആരംഭിച്ചു. 25 പേർക്ക് അവസരം ലഭിക്കുന്ന ഈ കോഴ്സ്, പ്ലേസ്‌മെന്റ് സഹായത്തോടുകൂടിയ 120 മണിക്കൂർ ദൈർഘ്യമുള്ളതാണ്.

ASAP and Terumo Penpal with digital marketing course an opportunity for youth facing physical challenges

തിരുവനന്തപുരം ജില്ലയിലെ ശാരീരികവെല്ലുവിളികൾ നേരിടുന്ന യുവജനങ്ങൾക്കായി ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുമായി അസാപ്കേരളയും ടെറുമോ പെൻപോളും. അസാപ് കേരളയും ഐ ഹൈവ് ടെക്‌നോളജീസും സംയുതമായ് രൂപകല്പനചെയ്തിരിക്കുന്ന പ്ലേസ്‌മെന്റ് സഹായതോടുകൂടിയ 120 മണിക്കൂർ ദൈർഘ്യമുള്ള  കോഴ്‌സ് ടെറുമോ പെൻപോളിന്റെ സിഎസ്ആർ ഫണ്ട് വിനിയോഗിച്ചാണ് നടപ്പിലാക്കുന്നത്. 

ജില്ലയിൽനിന്നുള്ള 25 പേർക്കാണ് അവസരം ലഭിക്കുന്നത്.തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അസാപ് കേരളയുടെ കമ്മ്യുണിറ്റി സ്‌കിൽ പാർക്ക് (സിഎസ്പി) യിൽവച്ച് നടന്ന ചടങ്ങ് ടെറുമോ പെൻപോൾ സിഎസ്ആർ  ചീഫ് ഹെഡ് ഗോവിന്ദ് രഘു ഉൽഘാടനം ചെയ്തു. വിദ്യാർത്ഥികൾ അവസരം ഫലവത്തായ രീതിയിൽ  വിനിയോഗിക്കണമെന്നും, ഇതിന് മാതാപിതാക്കൾ എല്ലാ  സഹായവും ലഭ്യമാക്കണമെന്നും ഈ ചടങ്ങിൽ അധ്യക്ഷത വഹിച്ച അസാപ് കേരള ഫണ്ടിംഗ് വിഭാഗം മേധാവി വിനോദ് ശങ്കറും ട്രെയിനിങ്  വിഭാഗം മേധാവി കൗശൽ ജായും അഭിപ്രായപ്പെട്ടു.

Latest Videos

വനിതകൾക്ക് മാത്രം! ഫിറ്റ്നസ് ട്രെയിനറടക്കമുള്ള കോഴ്സുകൾ പഠിക്കാം, സ്കോളർഷിപ്പോടുകൂടി; തൃക്കാക്കരയിൽ അസാപ് വഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!