ഈസ്റ്ററിനും വിഷുവിനും വിൽക്കാനെത്തിച്ചത്; ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ 5.599 ഗ്രാം എംഡിഎംഎയുമായി പിടിയിൽ

തൃക്കാക്കര  പൈപ്പ് ലൈൻ റോഡിലെ TW/PR/21 നമ്പർ ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ നിന്നാണ് പ്രതി പിടിയിലായത്.

Arrested with 5.599 grams of MDMA under an electric post allegedly for sale on Easter and Vishu

കൊച്ചി: ഈസ്റ്റർ വിഷു പ്രമാണിച്ച് വിൽപ്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നും എത്തിച്ച 5.599 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. എറണാകുളം ജില്ലയിലെ തൃക്കാക്കര  പൈപ്പ് ലൈൻ റോഡിലെ TW/PR/21 നമ്പർ ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ നിന്നാണ് പ്രതി പിടിയിലായത്. കണ്ണൂർ സ്വദേശിയായ അനൂപ് എ കെ(24) ആണ് പിടിയിലായത്. എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിലാണ് കേസ് ​രജിസ്റ്റ‍ർ ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ ധീരു ജെ അറയ്ക്കൽ, സെയ്ദ് വി. എം, ജിഷ്ണു, ഇഷാൽ അഹമ്മദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ റസീന വി. ബി എന്നിവർ ചേ‍‌ർന്നാണ് പ്രതിയെ പിടികൂടിയത്. 

പിഎൻബിയിൽ നിന്ന് 11,653 കോടി രൂപ തട്ടിയെടുത്ത സംഭവം: രത്ന വ്യാപാരി മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിൽ

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

vuukle one pixel image
click me!