പലതരം കറയും അഴുക്കും നിറഞ്ഞ പാത്രങ്ങൾ ആയിരിക്കും വൃത്തിയാക്കാനുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് കൂടുതൽ സമയവും ആവശ്യമായി വരുന്നു
അടുക്കളയിൽ പാത്രം കഴുകുന്നതാണ് കൂടുതൽ ടാസ്കുള്ള പണി. പലതരം കറയും അഴുക്കും നിറഞ്ഞ പാത്രങ്ങൾ ആയിരിക്കും വൃത്തിയാക്കാനുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് കൂടുതൽ സമയവും ആവശ്യമായി വരുന്നു. തിരക്കിട്ട് പാത്രം കഴുകി വൃത്തിയാക്കുമ്പോൾ ചിലകാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ പോകും. അവ എന്തൊക്കെയെന്ന് അറിഞ്ഞാലോ.
തിളച്ച വെള്ളം ഉപയോഗിക്കരുത്
പാത്രം കഴുകാൻ നിങ്ങൾ തണുത്ത വെള്ളത്തിന് പുറമേ തിളച്ച വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നത് ഒഴിവാക്കണം. ചൂടുവെള്ളം കറയെ എളുപ്പത്തിൽ നീക്കാൻ സഹായിക്കുമെങ്കിലും കൈകൾക്ക് ഇത് നല്ലതല്ല. ഇങ്ങനെ ചെയ്താൽ കൈകൾ വരണ്ട് പോകാനും പൊള്ളൽ ഉണ്ടാവാനുമൊക്കെ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ തണുത്തത് അല്ലെങ്കിൽ ചെറുചൂടുവെള്ളം ഉപയോഗിക്കാവുന്നതാണ്.
അമിതമായി സോപ്പ് ഉപയോഗിക്കരുത്
പാത്രം കഴുകുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന വലിയൊരു അബദ്ധമാണ് അമിതമായി സോപ്പ് ഉപയോഗിക്കുന്നത്. പാത്രങ്ങൾ വൃത്തിയാക്കാൻ സോപ്പ് ഉപയോഗിക്കണമെങ്കിലും അമിതമായി സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. അതിനാൽ തന്നെ സോപ്പിന് പകരം ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ച് പാത്രം കഴുകാവുന്നതാണ്.
വൃത്തിയില്ലാത്ത സ്പോഞ്ച്
സ്ഥിരമായി ഒരു സ്പോഞ്ച് തന്നെ പാത്രം വൃത്തിയാക്കാൻ ഉപയോഗിക്കരുത്. കാരണം നിരന്തരമായി ഒന്ന് തന്നെ ഉപയോഗിക്കുമ്പോൾ അതിൽ കറയും അണുക്കളും ഉണ്ടാവുകയും നമ്മുടെ കൈകളിലേക്ക് പകരുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ സ്പോഞ്ച് മാറ്റേണ്ടതാണ്.
വൃത്തിയില്ലാത്ത സിങ്കിൽ പാത്രം കഴുകരുത്
നിങ്ങൾ പാത്രം കഴുകുന്നതിന് മുമ്പ് അടുക്കള സിങ്ക് നിർബന്ധമായും കഴുകി വൃത്തിയാക്കിയിരിക്കണം. അടുക്കളയിൽ ഏറ്റവും കൂടുതൽ അണുക്കൾ വരാൻ സാധ്യതയുള്ള ഒരിടമാണ് സിങ്ക്. അതിനാൽ തന്നെ എന്ത് കഴുകുന്നതിന് മുമ്പും സിങ്ക് വൃത്തിയാക്കേണ്ടതുണ്ട്.
വീട് പെയിന്റ് ചെയ്യുമ്പോൾ ചുമരിൽ ഇങ്ങനെ വരാറുണ്ടോ? എങ്കിൽ ഇതാണ് കാരണം