ബെവ്കോ ഔ‍ട്ട്ലെറ്റിൽ പെൺകുട്ടിയെ വരിനിർത്തിയത് അച്ഛനെന്ന് സ്ഥിരീകരിച്ചു; ഹാജരാകാൻ നിര്‍ദേശിച്ചതായി പൊലീസ്

തൃത്താല മാട്ടായി സ്വദേശിയാണ് ഇയാളെന്നും നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

Police confirm that the girl was made to stand in line at Bevco outlet by her father

പാലക്കാട്: പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്ലെറ്റിൽ പെൺകുട്ടിയെ വരി നിർത്തിയതെന്ന് അച്ഛനാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ്. തൃത്താല മാട്ടായി സ്വദേശിയാണ് ഇയാളെന്നും നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞതെന്നും പൊലീസ് പറഞ്ഞു.

ഇന്ന് എട്ട് മണിയോടെയാണ് ബെവ്കോ ഔ‍ട്ട്ലെറ്റിലെ ക്യൂവിൽ പത്ത് വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടി വരി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. മദ്യം വാങ്ങാൻ എത്തിയവർ പകർത്തിയ ദൃശ്യങ്ങൾ ഏഷ്യാനെറ്റിന് ന്യൂസിന് ലഭിച്ചിരുന്നു. ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും ഇയാൾ കുട്ടിയെ മാറ്റിനിർത്താൻ തയ്യാറായിരുന്നില്ല. ബന്ധുവാണ് കുട്ടിയെ നിർത്തിയതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അച്ഛനാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നതെന്ന് വിവരം പുറത്തുവന്നിരിക്കുന്നത്. 

Latest Videos

vuukle one pixel image
click me!