13 ജില്ലകളിലെ 26 സ്ഥലങ്ങളിൽ ഒരേ സമയം ദുരന്ത പ്രതികരണ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനാണ് മോക്ക് ഡ്രിൽ.
തിരുവനന്തപുരം: ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ഏപ്രിൽ 11-ന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും.
സംസ്ഥാനത്തുടനീളമുള്ള 13 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 26 സ്ഥലങ്ങളിൽ ഒരേ സമയമാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്. ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണായകമായ മോക്ക്ഡ്രിൽ എക്‌സർസൈസുകളിലൂടെ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കും.
പോരായ്മകളും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികളും വിലയിരുത്തും. സംസ്ഥാന സർക്കാരിന്റെ നിലവിലെ ഉത്തരവിലെ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്.