സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്ന് സർക്കാർ; ബില്ല് പാസാക്കി, ബില്ലിനെ എതിർക്കാതെ പ്രതിപക്ഷം

എങ്കിലും ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കേരളത്തെ പത്ത് വർഷം പുറകോട്ടടിച്ചെന്ന് പ്രതിപക്ഷം വിമർശിച്ചു. 

state assembly passed the private university bill

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്ന് സ്വകാര്യ സർവ്വകലാശാല ബില്ല് നിയമസഭ പാസാക്കി. സർക്കാർ നിയന്ത്രണം സർവ്വകലാശാലകളിൽ ഉറപ്പാക്കുമെന്നും ഇടതു സർക്കാരിന്റെ പുതുകാൽവയ്പ്പാണിതെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. സർക്കാറിന് നിയന്ത്രണമുണ്ടാകുമെന്ന് മന്ത്രി അവകാശപ്പെടുമ്പോഴും ഫീസിലും പ്രവേശനത്തിലും പൂർണ്ണ അധികാരം സ്വകാര്യ സർവ്വകലാശാലകൾക്ക് തന്നെയാണ്. വേണ്ട പഠനം നടത്താതെയാണ് അനുമതിയെന്നായിരുന്നു പ്രതിപക്ഷ വിമർശനം.

പഴയ വലിയ സമരങ്ങളും എതിർപ്പുകളെല്ലാം മാറ്റിക്കൊണ്ടാണ് ഇടത് സർക്കാർ സ്വകാര്യ സർവ്വകലാശാലകൾക്ക് ചുവപ്പ് പരവതാനി വിരിക്കുന്നത്. സിപിഎം എറണാകുളം സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയുടെ തുടർച്ചയായാണ് സ്വകാര്യ സർവ്വകലാശാല ബിൽ പാസ്സാക്കിയത്. മാറുന്ന കാലത്ത് മാറ്റത്തിനൊപ്പം പാർട്ടിയെന്നാണ് സർക്കാർ വിശദീകരണം. ഫയലുകൾ വിളിച്ചുവരുത്താൻ സർക്കാറിന് അധികാരം ഉണ്ടെങ്കിലും ഫീസിലും പ്രവേശനത്തിലും നിയമനങ്ങളിലും പൂർണ്ണ അധികാരം സ്വകാര്യ സർവ്വകലാശാലകൾക്ക് തന്നെയായിരിക്കും. യുഡിഎഫ് കൊണ്ട് വരാൻ ശ്രമിച്ചപ്പോഴുള്ള എതിർപ്പ് അടക്കം പറഞ്ഞായിരുന്നു പ്രതിപക്ഷ വിമർശനം.

Latest Videos

കേരളത്തിലെ വിദ്യാർത്ഥികൾക്ക് 40 ശതമാനം സംവരണം ഉണ്ടായിരിക്കും .സ്വകാര്യ സർവ്വകലാശാലകളിൽ അതിൽ മറ്റ് പിന്നോക്ക സംവരണവും. കേരളത്തിന് പുറത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയുക, ഇവിടെത്തന്നെ രാജ്യാന്തര നിലവാരത്തിലുള്ള പഠനത്തിനുള്ള അവസരം ഒരുക്കുക എന്നിവയാണ് ലക്ഷ്യം വെക്കുന്നത്. ഗവർണ്ണർ ബിൽ ഒപ്പിട്ടാൽ പിന്നെ ഉന്നത വിദ്യാഭ്യാസവകുപ്പ് അപേക്ഷകൾ ക്ഷണിക്കും. ഒരു പോർട്ടൽ ഇതിനായി തുറക്കും. അമിറ്റി, ഒപി ജിൻഡാൽ, അസിം പ്രേജി അടക്കമുള്ള രാജ്യത്ത വമ്പൻ സ്ഥാപനങ്ങൾ കേരളത്തിലേക്ക് വരാൻ താല്പര്യം അറിയിച്ചിട്ടുണ്ട്. ജെയിൻ യൂണിവേഴ്സിറ്റി 350 കോടി മുതൽ മുടക്കിൽ സ്വകാര്യ സർവ്വകലാശാല തുടങ്ങുമെന്ന് കൊച്ചിയിലെ നിക്ഷേപക സംഗമത്തിൽ പ്രഖ്യാപിച്ചിരുന്നു. എംഇഎസ്, മർക്കസ് അടക്കമുള്ള സ്ഥാപനങ്ങളും സംസഥാനത്തെ പല സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിംഗ് സ്ഥാപനങ്ങലും സ്വകാര്യ സർവ്വകലാശാലകൾ തുടങ്ങാനൊരുങ്ങുന്നുണ്ട്.

സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ തുടങ്ങാൻ അനുമതി നൽകാനുള്ള ബിൽ പാസ്സാക്കി നിയമസഭ. ഇടത് നയം മാറ്റത്തിൻ്റെ വിളംബരമാണിതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി അഭിപ്രായപ്പെട്ടു. സർക്കാറിന് നിയന്ത്രണമുണ്ടാകുമെന്ന് മന്ത്രി അവകാശപ്പെടുമ്പോഴും ഫീസിലും പ്രവേശനത്തിലും പൂർണ്ണ അധികാരം സ്വകാര്യ സർവ്വകലാശാലകൾക്ക് തന്നെയാണ്. വേണ്ട പഠനം നടത്താതെയാണ് അനുമതിയെന്നായിരുന്നു പ്രതിപക്ഷ വിമർശനം.

പഴയ വലിയ സമരങ്ങളും എതിർപ്പുകളെല്ലാം മാറ്റിക്കൊണ്ടാണ് ഇടത് സർക്കാർ സ്വകാര്യ സർവ്വകലാശാലകൾക്ക് ചുവപ്പ് പരവതാനി വിരിക്കുന്നത്. സിപിഎം എറണാകുളം സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയുടെ തുടർച്ചയായാണ് സ്വകാര്യ സർവ്വകലാശാല ബിൽ പാസ്സാക്കിയത്. മാറുന്ന കാലത്ത് മാറ്റത്തിനൊപ്പം പാർട്ടിയെന്നാണ് സർക്കാർ വിശദീകരണം. ഫയലുകൾ വിളിച്ചുവരുത്താൻ സർക്കാറിന് അധികാരം ഉണ്ടെങ്കിലും ഫീസിലും പ്രവേശനത്തിലും നിയമനങ്ങളിലും പൂർണ്ണ അധികാരം സ്വകാര്യ സർവ്വകലാശാലകൾക്ക് തന്നെയായിരിക്കും. യുഡിഎഫ് കൊണ്ട് വരാൻ ശ്രമിച്ചപ്പോഴുള്ള എതിർപ്പ് അടക്കം പറഞ്ഞായിരുന്നു പ്രതിപക്ഷ വിമർശനം.

കേരളത്തിലെ വിദ്യാർത്ഥികൾക്ക് 40 ശതമാനം സംവരണം ഉണ്ടായിരിക്കും .സ്വകാര്യ സർവ്വകലാശാലകളിൽ അതിൽ മറ്റ് പിന്നോക്ക സംവരണവും. കേരളത്തിന് പുറത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയുക, ഇവിടെത്തന്നെ രാജ്യാന്തര നിലവാരത്തിലുള്ള പഠനത്തിനുള്ള അവസരം ഒരുക്കുക എന്നിവയാണ് ലക്ഷ്യം വെക്കുന്നത്. ഗവർണ്ണർ ബിൽ ഒപ്പിട്ടാൽ പിന്നെ ഉന്നത വിദ്യാഭ്യാസവകുപ്പ് അപേക്ഷകൾ ക്ഷണിക്കും. ഒരു പോർട്ടൽ ഇതിനായി തുറക്കും. അമിറ്റി, ഒപി ജിൻഡാൽ, അസിം പ്രേജി അടക്കമുള്ള രാജ്യത്ത വമ്പൻ സ്ഥാപനങ്ങൾ കേരളത്തിലേക്ക് വരാൻ താല്പര്യം അറിയിച്ചിട്ടുണ്ട്. ജെയിൻ യൂണിവേഴ്സിറ്റി 350 കോടി മുതൽ മുടക്കിൽ സ്വകാര്യ സർവ്വകലാശാല തുടങ്ങുമെന്ന് കൊച്ചിയിലെ നിക്ഷേപക സംഗമത്തിൽ പ്രഖ്യാപിച്ചിരുന്നു. എംഇഎസ്, മർക്കസ് അടക്കമുള്ള സ്ഥാപനങ്ങളും സംസഥാനത്തെ പല സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിംഗ് സ്ഥാപനങ്ങലും സ്വകാര്യ സർവ്വകലാശാലകൾ തുടങ്ങാനൊരുങ്ങുന്നുണ്ട്.

കഴുകിയിട്ടും കാറിന്റെ പ്ലാറ്റ്‍ഫോമിൽ ഇപ്പോഴും രക്തക്കറ; തൊടുപുഴ കൊലപാതകത്തിൽ നിർണായ തെളിവായ വാഹനം കണ്ടെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!