താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടുണ്ട് എന്നും ഉത്തരവിൽ പറയുന്നു.
കോഴിക്കോട്: നിയമനം സ്ഥിരപ്പെടാഞ്ഞതിനെ തുടർന്ന് ജീവനൊടുക്കിയ കോഴിക്കോട് കട്ടിപ്പാറയിലെ അലീന ബെന്നിക്ക് താൽക്കാലിക നിയമനം നൽകി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. അലീന മരിച്ച് 24-ാം ദിവസമാണ് ഉത്തരവിറങ്ങിയത്. ഭിന്നശേഷി നിയമനം സംബന്ധിച്ച നടപടിക്രമങ്ങൾ നിലനിൽക്കുന്നതിനാൽ ദിവസ വേദന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നൽകിയാണ് ഉത്തരവ്. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടുണ്ട് എന്നും ഉത്തരവിൽ പറയുന്നു. അലീനയുടെ മരണത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിനും മാനേജ്മെന്റിനും എതിരെ കുടുംബം വിമർശനം ഉയർത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം