ആശ്വാസമാകാൻ മഴ വരുന്നേ! നാളെ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ നാളെ മുതൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഏപ്രിൽ 4 വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കും.

Rain likely in all districts of Kerala from tomorrow, yellow alert in 3 districts kerala weather important updates

തിരുവനന്തപുരം: നാളെ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 3-4 ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഇടി/ മിന്നൽ/ കാറ്റോട് കൂടിയ  വേനൽ മഴ ശക്തമാക്കാനുള്ള സൂചനകളാണ് ഉള്ളതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. മലയോര മേഖലയിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏപ്രിൽ മാസത്തിൽ കേരളത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. ഉയർന്ന താപനില വടക്കൻ ജില്ലകളിൽ സാധാരയെക്കാൾ കൂടുതലും മധ്യ തെക്കൻ ജില്ലകളിൽ സാധാരണ ഏപ്രിൽ മാസത്തിൽ അനുഭവപ്പെടുന്ന ചൂടും അനുഭവപ്പെടനും സാധ്യതയുണ്ട്. രാജ്യത്ത് ഭൂരിഭാഗം സംസ്ഥാങ്ങളിലും ഇനിയുള്ള മൂന്ന് മാസങ്ങളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. 

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം

Latest Videos

02/04/2025 :  എറണാകുളം, പാലക്കാട്, വയനാട്
03/04/2025 :  പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്
04/04/2025 :  പാലക്കാട്, മലപ്പുറം, വയനാട്
05/04/2025 :  പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്  

ഈ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, വേനൽ മഴയിൽ ഏപ്രിലിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു. കേരളത്തിൽ ഏപ്രിൽ  നാല് വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്.

'എമ്പുരാനി'ൽ ഒടുവിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; 'ഇതിൽ എന്ത് വിവാദം, എല്ലാം ബിസിനസ്'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!