സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്; വിദ്യാർത്ഥികളുടെ മിനിമം യാത്ര നിരക്ക് 5 രൂപയാക്കണമെന്ന് ആവശ്യം

വിദ്യാർത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയായി ഉയർത്തണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തും.

Private bus owners move to strike demand to increase minimum fare for students to Rs 5

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക് നീങ്ങുന്നു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയായി ഉയർത്തണമെന്നാണ് ആവശ്യം. 

പുതിയ അധ്യയന വർഷത്തിൽ പുതിയ നിരക്ക് വേണമെന്നും ഇല്ലെങ്കിൽ ബസ് സർവീസ് നിർത്തി വെക്കുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തും. ഏപ്രിൽ 3 മുതൽ 9 വരെയായിരിക്കും ബസ് സംരക്ഷണ ജാഥ നടത്തുക. ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യർത്ഥികളാണെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു. 13 വർഷമായി 1 രൂപയാണ് വിദ്യാർത്ഥികളുടെ മിനിമം ചാർജ്. ഈ നിരക്കിൽ ഓടാനാകില്ലെന്നാണ് ബസുടമകൾ പറയുന്നത്.

Latest Videos

Also Read: മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ; കാരണം ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!