റജുലയുടെ മരണത്തിന് കാരണം അൻവറിൻ്റെ ക്രൂരമർദ്ദനമെന്ന് പൊലീസ്; യുവാവ് അറസ്റ്റിൽ

കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി റെജുലയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തു

Rajula death Kondotty husband Anwar arrested by Police

മലപ്പുറം: കോണോം പാറയിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി റെജുലയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് അൻവറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം , ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. അൻവറിൻ്റെ ക്രൂര മർദ്ദനത്തെ തുടർന്നാണ് റെജുല ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ആന്തരിക  അവയവങ്ങൾക്ക് ഉൾപ്പടെ ക്ഷതമേറ്റതായി പോസ്റ്റ്‌‌മോർട്ടം റിപ്പോർട്ടിലും വ്യക്തം. വെള്ളിയാഴ്ച രാത്രിയാണ് മേൽമുറി സ്വദേശിയായ റെജുല  ആത്മഹത്യ ചെയ്തത്. ദമ്പതികൾക്ക് കൈക്കുഞ്ഞടക്കം രണ്ട് മക്കളുണ്ട്.

Latest Videos

vuukle one pixel image
click me!