പുതുവർഷപ്പിറവി ദിനത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് കഞ്ചാവുമായി പിടിയിലായ യുവാക്കൾക്ക് 8 വർഷം തടവ്

പാലക്കാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് പുതുവർഷപ്പിറവി ദിനത്തിൽ പിടിയിലായ കൊല്ലം സ്വദേശികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. 

men caught with ganja near palakkad railway station on new year day get sentence of eight years

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും 6.8 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ രണ്ട് പ്രതികൾക്കും എട്ട് വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. കൊല്ലം ഇളനാട് സ്വദേശികളായ മുകേഷ് (37 വയസ്), വിനീത് (35 വയസ്) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2016 ജനുവരി ഒന്നാം തീയ്യതിയാണ് പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന വി.എം.സലീമിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പ്രതികളെ കഞ്ചാവുമായി പിടികൂടിയത്. തുടർന്ന് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ. രമേഷ് കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഡി.സുധീർ ഡേവിഡാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷനുവേണ്ടി എൻഡിപിഎസ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.

Latest Videos

Read also: അതിഥി തൊഴിലാളികളായി കോഴിക്കോടെത്തി, വലിയ പൊതിയുമായി ഫറോക്കിലെ ലോഡ്ജിൽ ; 7 കിലോ കഞ്ചാവ് പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!