'മടവൂര്‍ കാഫില'യ്ക്ക് നേരെ സമുദായത്തിൽ നിന്ന് വിമർശനം ഉയർന്നു, എന്നിട്ടും തുടർന്നു; സിറാജുദ്ദീനെതിരെ പ്രതിഷേധം

കേരളത്തിലെ സൂഫി പണ്ഡിതനായിരുന്ന സിഎം മടവൂര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സിഎം അബൂബക്കര്‍ മുസ്ലിയാരുടെ കഥകള്‍ പ്രചരിപ്പിക്കുന്നതിന് തുടങ്ങിയ യൂട്യുബ് ചാനലാണ് മടവൂര്‍ കാഫില.


കൊച്ചി: മലപ്പുറത്ത് വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് മരിച്ച അസ്മയുടെ മരണത്തിന് പിന്നാലെ ഭർത്താവ് സിറാജുദ്ദിന്‍റെ യൂട്യൂബ് ചാനലിനെതിരെ വിമര്‍ശനം. മടവൂര്‍ കാഫിലയെന്ന യൂട്യൂബ് പേ‍ജില്‍ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ചാനല്‍ നിര്‍ത്താന്‍ മുതിര്‍ന്ന മതപണ്ഡിതര്‍ ഉപദേശിച്ചിട്ടും സിറാജുദ്ദിന്‍ അത് അവഗണിച്ചു. ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യം ആശാ വര്‍ക്കര്‍മാരോടുപോലും മറച്ചുവച്ച സിറാജുദ്ദിന്‍ ഭാര്യ അസ്മയെ വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിച്ച വ്യക്തിയായിരുന്നു. 

കേരളത്തിലെ സൂഫി പണ്ഡിതനായിരുന്ന സിഎം മടവൂര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സിഎം അബൂബക്കര്‍ മുസ്ലിയാരുടെ കഥകള്‍ പ്രചരിപ്പിക്കുന്നതിന് തുടങ്ങിയ യൂട്യുബ് ചാനലാണ് മടവൂര്‍ കാഫില. നാല് വര്‍ഷം മുന്‍പ് തുറന്ന യൂട്യൂബ് പേജിന്‍റെ പ്രധാനിയാണ് സിറാജുദ്ദിന്‍ ലത്തീഫി. മടവൂരിലെ പഴമക്കാര്‍ പറയുന്ന സിഎം മടവൂര്‍ കഥകള്‍ക്കൊപ്പമാണ് മരിച്ചവരെ ജീവിപ്പിച്ചുവെന്ന തരത്തിലടക്കം അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത്. സിഎം വമടവൂരിന്‍റെ കഥകള്‍ പ്രചരിപ്പിക്കാന്‍ യൂട്യുബ് ചാനല്‍ തുടങ്ങിയതിന് സിറാജുദ്ദിന് സമുദായത്തിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മതരീതികള്‍ക്ക് എതിരെന്ന് പറഞ്ഞാണ് മുതിര്‍ന്ന മതപണ്ഡിതര്‍ ചാനലിനെതിരെ രംഗത്തുവന്നത്. അതൊക്കെ അവഗണിച്ചാണ് സിറാജുദ്ദിന്‍ ചാനലുമായി മുന്നോട്ട് പോയത്.

Latest Videos

സിറാജുദ്ദീന് എന്താണ് ജോലിയെന്ന് നാട്ടുകാർക്ക് അറിയില്ല. കാസര്‍കോടുള്ള പള്ളിയില്‍ പ്രഭാഷണത്തിന് പോകാറുള്ളതായി ചിലരോട്  പറഞ്ഞിട്ടുണ്ട്. അക്യുപഞ്ചര്‍ ചിതകിത്സാരീതി പഠിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരില്‍ ചിലരോടും പൊലീസിനോടും സിറാജുദ്ദിന്‍റെ പറഞ്ഞത്. വീട്ടിലെ പ്രസവത്തിനെതിരെ നേരത്തെയും സിറാജുദ്ദിനോട് ഭാര്യ കലഹിച്ചിട്ടുണ്ടെന്നാണ് വിവരം. ആശുപത്രിയെ ആശ്രയിക്കാതെയുള്ള പ്രസവത്തെ ഭാര്യ എതിര്‍ത്തതായി ബന്ധക്കുളും സാക്ഷ്യപ്പെടുത്തുന്നു. അഞ്ചാമതും ഭാര്യ ഗര്‍ഭിണിയായ വിവരം ആശ വര്‍ക്കര്‍മാര്‍ക്കുപോലും അറിയില്ലായിരുന്നു. ഭാര്യയെ വീടിനകത്ത് തന്നെ കഴിയാന്‍ നിര്‍ബന്ധിച്ച വ്യക്തിയായിരുന്നു സിറാജുദ്ദിന്‍ എന്നും വിവരം പുറത്തുവരുന്നുണ്ട്. 

വീണക്കെതിരായ കേസിൽ നിലപാട് പറഞ്ഞ് എംഎ ബേബി; 'കേസ് വ്യക്തിപരമല്ല, പാർട്ടി നേതാവിന്റെ മകൾ ആയതു കൊണ്ടാണ് കേസ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!